Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മ കുളിക്കുന്നത് സുഹൃത്ത് ഒളിഞ്ഞു നോക്കുന്നത് കൈയോടെ പിടികൂടി; വിളിച്ച് വരുത്തി മദ്യസൽക്കാരം നടത്തിയ ശേഷം കഴുത്തറുത്തുകൊന്നു; കൃത്യം ചെയ്ത ശേഷം കൊലക്കത്തിയുമായി അടുത്തുള്ള സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

അമ്മ കുളിക്കുന്നത് സുഹൃത്ത് ഒളിഞ്ഞു നോക്കുന്നത് കൈയോടെ പിടികൂടി; വിളിച്ച് വരുത്തി മദ്യസൽക്കാരം നടത്തിയ ശേഷം കഴുത്തറുത്തുകൊന്നു; കൃത്യം ചെയ്ത ശേഷം കൊലക്കത്തിയുമായി അടുത്തുള്ള സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെർലിംഗംപള്ളിയിലാണ് സംഭവം.ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്. കത്തി കൊണ്ട് കുത്തിയത് കൂടാതെ യുവാവ് കഴുത്തറുക്കുകയും ചെയ്തു.

യുവാവിന്റെ സഹോദരൻ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകൾ ആഴത്തിലുള്ളവയായതിനാൽ മരണം സംഭവിക്കുകയായിരുന്നു. കുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി. ടാക്സി ഡ്രൈവറായ യുവാവ് കഴിഞ്ഞ മാസമാണ് സുഹൃത്തിന്റെ ഒളിഞ്ഞുനോട്ടം കണ്ടുപിടിച്ചത്. അതിന് പകരം വീട്ടാൻ അവസരം കാത്തിരുന്ന് കൊലപാതകം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP