Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് നടി റീത്ത ഭാദുരി അന്തരിച്ചു; കമൽഹാസന്റെ ആദ്യ നായികയായി മലയാളത്തിലും വേഷമിട്ടു; മരണം വൃക്ക രോഗത്തെ തുടർന്ന്

ബോളിവുഡ് നടി റീത്ത ഭാദുരി അന്തരിച്ചു; കമൽഹാസന്റെ ആദ്യ നായികയായി മലയാളത്തിലും വേഷമിട്ടു; മരണം വൃക്ക രോഗത്തെ തുടർന്ന്

മുംബൈ: ബോളിവുഡ് നടിയും കന്യാകുമാരി എന്ന ചിത്രത്തിൽ കമൽഹാസന്റെ നായികയുമായിരുന്ന റീത്ത ഭാദുരി (62) അന്തരിച്ചു. മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് 10 ദിവസം മുമ്പാണ് മുംബൈയിലെ സുജയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് അന്ധേരി ഈസ്റ്റിലെ ചക്കാലയിൽ സംസ്‌ക്കാരച്ചടങ്ങുകൾ നടക്കും.

മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിൽ എഴുപതിലധികം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രാജ, ജൂലി, ദിൽ വിൽ പ്യാർ വ്യാർ, ബേട്ടാ എന്നിവയല്ലൊം പ്രശ്സ്തമായ ചിത്രങ്ങളാണ്. സാരാഭായ് ഃ സാരാഭായ്, ഛോട്ടി ബഹു, കിച്ച്ഡി തുടങ്ങി നിരവധി ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് റീത്ത ഭാദുരി.

ഭാരത് ടിവിയുടെ ഷോ ആയ നിംക്കി മുഖിയക്ക് വേണ്ടിയാണ് റീത്ത അവസാനമായി ക്യാമറക്ക് മുന്നിൽ നിന്നത്. മലയാളത്തിൽ കമൽഹാസന്റെ അരങ്ങേറ്റ ചിത്രമായ കന്യാകുമാരിയിലെ നായികയും റീത്തയായിരുന്നു. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസന്റെ കാമുകിയായ പാർവതി എന്ന കഥാപാത്രമായാണ് റീത്ത വെള്ളിത്തിരയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP