Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗൗരിയമ്മ മുഖ്യമന്ത്രിയാക്കുമെന്ന്‌ തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ പ്രഖ്യാപനമുണ്ടായി;പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ പ്രചാരണം കമ്യൂണിസ്റ്റുകൾ മറന്നു; പൊളിറ്റ്ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ടെന്ന് എണ്ണി നോക്കുക; കെ.കെ ശൈലജ എന്നെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു'; കമ്യുണിസ്റ്റ് പാർട്ടിയുടെ സമത്വസിദ്ധാന്തത്തെ വിമർശിച്ച് ഡോ.എം.ലീലാവതിയുടെ ലേഖനം

'ഗൗരിയമ്മ മുഖ്യമന്ത്രിയാക്കുമെന്ന്‌ തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ പ്രഖ്യാപനമുണ്ടായി;പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ പ്രചാരണം കമ്യൂണിസ്റ്റുകൾ മറന്നു; പൊളിറ്റ്ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ടെന്ന് എണ്ണി നോക്കുക; കെ.കെ ശൈലജ എന്നെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു'; കമ്യുണിസ്റ്റ് പാർട്ടിയുടെ സമത്വസിദ്ധാന്തത്തെ  വിമർശിച്ച് ഡോ.എം.ലീലാവതിയുടെ ലേഖനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയുടെ സമത്വസിദ്ധാന്തളെയും ലിംഗനീതിയെയും
 വിമർശിച്ച് നിരൂപകയും അദ്ധ്യാപികയുമായ ഡോ .എം ലീലാവതി. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ലീലാവതി പാർട്ടിയിലെ വേർതിരിവുകളെ പരസ്യമായി വിമർശിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയെ എന്നെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോയെന്ന് ലീലാവതി ചോദിക്കുന്നു. അങ്ങനെ മുഖ്യമന്ത്രിയായി ശൈലജ വിലസുന്ന കാലഘട്ടം തന്റെ ജീവിതത്തിൽ ഒരിക്കലും തനിക്ക് കാണാൻ പറ്റില്ലെന്ന് തീർച്ചയാണെന്നും എങ്കിലും അതുണ്ടാകട്ടെയെന്ന് താൻ ആശംസിക്കുന്നതായും ലീലാവതി മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തിൽ പറയുന്നു.

ഗൗരിയമ്മ മുഖ്യമന്ത്രിയാകാൻ പോകുകയാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ പ്രഖ്യാപനമുണ്ടായി. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ പ്രചാരണം കമ്യൂണിസ്റ്റുകൾ മറന്നു. കമ്യൂണിസ്റ്റുകൾക്ക് പ്രധാന്യമുള്ള സദസ്സാണ് ഇത് എന്നുള്ളതുകൊണ്ടുകൂടിയാണ് ഞാൻ ഇത് പറയുന്നത്. സ്ത്രീയെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർ തയ്യാറല്ല എന്നതാണ് സത്യം.കമ്യൂണിസ്റ്റ് പാർട്ടി പോലും സ്ത്രീകൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നില്ലെന്നും കമ്യൂണിസ്റ്റുപാർട്ടിയിലെ അംഗങ്ങൾ ഭൂരിപക്ഷവും ഇപ്പോഴും പുരുഷന്മാർ തന്നെയായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ലീലാവതി പറയുന്നു.

കമ്യൂണിസ്റ്റുപാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ട് എന്നെണ്ണി നോക്കുക. എണ്ണം ആനുപാതികമല്ല. സ്ത്രീകളുടെ സമത്വത്തെ കുറിച്ച് വാചാലമായി എക്കാലത്തും ഉദ്ഘോഷിച്ച് പോന്നിട്ടുള്ള ഒരു പാർട്ടിയുടെ കാര്യത്തിൽ പോലും സ്ത്രീ അവഗണിക്കപ്പെടുക തന്നെ ചെയ്യുന്നെന്നും ലീലാവതി പറയുന്നു.കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയായി വരണം. എങ്കിൽ നമുക്കംഗീകരിക്കാം കേരളത്തിലെ സ്ത്രീകളുടെ പ്രബുദ്ധത. പുരുഷന്മാർ അവരെ അംഗീകരിക്കുന്നതിന് അപ്പോൾ മാത്രമേ തെളിവ് കിട്ടുള്ളൂ. അത് വരെ അത് പറച്ചിൽ മാത്രമാണ്. തെളിവ് കിട്ടണമെങ്കിൽ ഒരു മുഖ്യസ്ഥാനത്ത് സ്ത്രീ പ്രതിഷ്ഠിതയാകണം. പ്രതിഷ്ഠിക്കുന്നതുവരെ കേരളത്തിലെ പുരുഷന്മാർ സ്ത്രീകളെ തങ്ങൾക്ക് തുല്യരായി അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞതുകൊണ്ടായില്ല. പറച്ചിൽ ശരിയാകണമെങ്കിൽ അത്തരത്തിലുള്ള സ്ഥാനങ്ങളിൽ അത്തരത്തിലുള്ള സ്ഥാനങ്ങളിൽ സ്ത്രീകൾ വന്നുചേരണം. അങ്ങനെ വേണമെന്നുള്ള ബോധം സ്ത്രീകൾക്കുമുണ്ടാകണം'.- ലീലാവതി പറയുന്നു.

33 ശതമാനമല്ല 50 ശതമാനം സംവരണം ലഭിക്കേണ്ടവരാണ് സ്ത്രീകളെന്നും അത് സംവരണമായല്ല അവകാശമായി ലഭിക്കേണ്ടതാണെന്നും ലീലാവതി പറയുന്നു. 'തെരഞ്ഞെടുക്കപ്പെടുന്നവരിൽ 50 ശതമാനം പേർ സ്ത്രീകളായിരിക്കണം എന്ന് നിഷ്‌കർഷ ബില്ല് പാസ്സായില്ലെങ്കിലും ഓരോ പാർട്ടിക്കും നിശ്ചയിക്കാമല്ലോ. 50 ശതമാനം സ്ത്രീകളെ സ്ഥാനാർത്ഥിയാക്കാമെന്ന് തീരുമാനിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഒരു ബില്ലിന്റേയും ആവശ്യമില്ല. വില്ല് മതി. ഒരു ബില്ലും വേണ്ട. ബില്ലുണ്ടാകുന്നില്ലെന്നത് പോട്ടെ, വില്ലുണ്ടാകുന്നില്ല, അതായത് ദൃഢനിശ്ചയം ഉണ്ടാകുന്നില്ല.

സ്ത്രീകൾ ഇപ്പോഴും അനുസരണയുള്ള പാവങ്ങളായി പൂച്ചകളെപ്പോലെ വിധേയരായി, നിൽക്കുകയാണ്. നായ്ക്കളെപ്പോലെയല്ല. അത് വല്ലപ്പോഴും കുരയ്ക്കുകയെങ്കിലും ചെയ്യും. പുരുഷന്മാരെ എതിർക്കണമെന്നാണ് താൻ പറഞ്ഞതിന്റെ അർത്ഥം എന്ന് തെറ്റിദ്ധരിക്കരുതെന്നും അങ്ങനെയല്ലെന്നും ലീലാവതി പറയുന്നു.' എന്നെ ഫെമിനിസ്റ്റായിട്ട് ഔദ്യോഗിക ഫെമിനിസ്റ്റുകൾ അംഗീകരിച്ചിട്ടുമില്ല. പുരുഷന്മാരെ ധിക്കരിക്കലല്ല ഫെമിനിസത്തിന്റെ ലക്ഷണം എന്ന് ഞാൻ പറയാറുണ്ട്. സ്ത്രീകൾക്ക് അവരുടേതായ അവകാശമുണ്ട് എന്ന് അംഗീകരിക്കണമെന്ന ബോധം പുരുഷന്മാരിൽ ഉണ്ടാവണമെന്നാണ് ഞാൻ പറയുന്നത്. പുരുഷന്മാരിൽ 75 ശതമാനവും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. സ്നേഹവും ബഹുമാനവുമൊക്കെയുണ്ട്. പക്ഷേ അവർക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ട കാര്യം വരുമ്പോഴാണ് ഈ വലിവ് വരുന്നത്. സമത്വമോ തുല്യതയോ അംഗീകരിക്കില്ല. അത് മനഃപൂർവമല്ല, അത് ശീലമായി തീർന്നതാണ്. അങ്ങനെയുള്ള അവസ്ഥയിൽ നിന്ന് സ്ത്രീ മോചനം നേടണം. അതിനുള്ള അവബോധമുണ്ടാകണം'- ഡോ.എം ലീലാവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP