Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം ഞാൻ കാണുന്നുണ്ട്...അറിയുന്നുണ്ട്...സോഷ്യൽ മീഡിയയിൽ വരുന്ന അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങൾ; ബിഗ് ബോസ് കുടുംബത്തിലെ പലരെയും കുറിച്ചുള്ള ധാരണകൾ മാറി മറിയുകയാണ്; ബാർക്ക് റേറ്റിങ്ങിൽ പിന്നാക്കം പോയതോടെ രക്ഷകനായി ലാലേട്ടനെ തന്നെ ഇറക്കി ഏഷ്യാനെറ്റ്; ഷോ സ്‌ക്രിപ്റ്റഡാണെന്ന് സംശയിക്കുന്നവരോട്: ഇനി കാണാനിരിക്കുന്നത് വലിയ കളികളെന്ന് മോഹൻലാൽ

എല്ലാം ഞാൻ കാണുന്നുണ്ട്...അറിയുന്നുണ്ട്...സോഷ്യൽ മീഡിയയിൽ വരുന്ന അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങൾ; ബിഗ് ബോസ് കുടുംബത്തിലെ പലരെയും കുറിച്ചുള്ള ധാരണകൾ മാറി മറിയുകയാണ്; ബാർക്ക് റേറ്റിങ്ങിൽ പിന്നാക്കം പോയതോടെ രക്ഷകനായി ലാലേട്ടനെ തന്നെ ഇറക്കി ഏഷ്യാനെറ്റ്; ഷോ സ്‌ക്രിപ്റ്റഡാണെന്ന് സംശയിക്കുന്നവരോട്: ഇനി കാണാനിരിക്കുന്നത് വലിയ കളികളെന്ന് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'പലരും എന്നോട് ചോദിക്കാറുണ്ട് ബിഗ് ബോസിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കാറുണ്ടോയെന്ന്...എല്ലാം ഞാൻ കാണുന്നുണ്ട്...അറിയുന്നുണ്ട്...അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങൾ. അതുപോലെ തന്നെ ബിഗ്ബോസ് കുടുംബത്തിലെ പലരെയും കുറിച്ച് ഉണ്ടായിരുന്ന ധാരണകൾ..പൊതുധാരണകൾ മാറ്റി മറിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് അവർ കാഴ്ച വയ്ക്കുന്നത്. അത്തരം അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് പലരെയും കുറിച്ച് ഞാനറിഞ്ഞത്. ഏതായാലും ബിഗ്ബോസിന്റെ വരവോടെ സമൂഹമാധ്യമങ്ങളിൽ വലിയ ഒരുണർവ്വാണ് ഉണ്ടായത്. ഞാൻ പറഞ്ഞില്ലേ...ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രം.', മലയാളികളുടെ സൂപ്പർ സ്റ്റാർ ബിഗ് ബോസ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഏറ്റവും ഒടുവിൽ പറഞ്ഞ വാക്കുകളാണിവ.

ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, എന്നി ഭാഷകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ബിഗ്ബോസിന് വേണ്ടത്ര സ്വീകാര്യത കിട്ടിയോ എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്. ബാർക്് റേറ്റിങ്ങിൽ പിന്നിലായതാണ് അണിയറ പ്രവർത്തകരെ അലട്ടുന്നത്. സോഷ്യൽ മീഡിയയിൽ ഷോയ്ക്കെതിരെ ശക്തമായ പ്രചാരണവും നടക്കുന്നു. ഷോയ്ക്ക് വേണ്ടത്ര നിലവാരമില്ലെന്ന പ്രചാരണവും മൽസരാർഥികളെ തിരഞ്ഞടുത്തതിലെ അപാകതയും കുടുംബ പ്രേക്ഷകരെ അകറ്റിയിരിക്കുകയാണ്.

നാനാതുറകളിലുള്ള 16 സെലിബ്രിറ്റികളാണ് ഷോയിൽ പങ്കെടുക്കുന്നത്. ഇവർ സമൂഹത്തിൽ വളരെ പോപ്പുലാറിയിട്ടുള്ല വ്യക്തികളാണ്. എങ്കിൽ പോലും ഷോയെ മുന്നോട്ട് കൊണ്ടു പോകാൻ ഇവർക്ക് കഴിയുന്നില്ല. ഹൈ ബജറ്റിലാണ് ബിഗ് ബോസ് ആരംഭിച്ചത്. ഇതിൽ പ്രതീക്ഷിച്ച നേട്ടം പോലും ഷോയ്ക്ക് ഇതുവരെ നേടാൻ കഴിഞ്ഞില്ല. ബിഗ് ബോസിനെ വിജയത്തിലെത്തിക്കാൻ ഒടുവിൽ ലാലേട്ടനെ തന്നെ കളത്തിലിറക്കുകയാണ്. രഞ്ജിനി ഹരിദാസ്, അർച്ചന സുഷീലൻ, ഡേവിഡ് ജോൺ, അനൂപ് ചന്ദ്രൻ, മനോജ് വർമ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീർ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാർ, ദീപൻ മുരളി,തരികിട സാബു തടങ്ങി 16 സെലിബ്രിറ്റികൾ മത്സരാർത്ഥികളായെത്തിയ ഈ ഷോയ്ക്ക് സംപ്രേഷണം തുടങ്ങിയ ജൂൺ 25 മുതൽ ബാർക് റേറ്റിംഗിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം കിട്ടിയിട്ടില്ല.

ആറ് മണി മുതൽ 11 മണി വരെയുള്ള പ്രൈം ടൈം സ്ലോട്ടിലെ ബാർക് റേറ്റിങ് പരിശോധിക്കുമ്പോൾ ഏഷ്യാനെറ്റിന്റെ സീരിയലുകളാണ് മുൻപന്തിയിലുള്ളത്. കസ്തൂരിമാൻ, നീലക്കുയിൽ, വാനമ്പാടി, കറുത്ത മുത്ത്, ഭാര്യ തുടങ്ങിയ സീരിയലുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 44 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഷോയായ ബിഗ് ബോസ് പരസ്യങ്ങൾക്കും വൻ തുകയാണ് കൈപ്പറ്റുന്നത്. ഇതിനിടെയാണ് ബാർക് റേറ്റിങ് കണക്കുകൾ പുറത്തു വരുന്നത്.

മറ്റു ഭാഷകളിലെ വിജയം മലയാളത്തിൽ എന്തുകൊണ്ടുസംഭവിക്കുന്നില്ല എന്നതാണ് സംസാര വിഷയം. 44 കോടി രൂപയാണ് ബിഗ് ബോസിന്റെ ബജറ്റ്. ഷോയ്ക്കായി മോഹൻലാൽ 12 കോടി രൂപയാണ് കൈ പറ്റുന്നതെന്ന് അറിയുന്നു. മത്സാരാർഥികളും വൻ തുക പ്രതിഫലം വാങ്ങുന്നു. മറ്റു ഭാഷകൽ മേമ്പൊടിക്ക് അൽപം അശ്ലീലമൊക്കെയുണ്ടായിരുന്നു. എന്നാൽ, മലയാളത്തിൽ കുടുംബപ്രേക്ഷകരെ കരുതി അത്തരം പരീക്ഷണങ്ങൾക്കൊന്നും അണിയറ പ്രവർത്തകർ മുതിർന്നില്ല. ഒരു വീ്ട്ടിൽ പുറം ലോകവുമായി ബന്ധമില്ലാതെ 100 പേർ കഴിയുന്ന റിയാലിറ്റി ഷോ എന്തുകൊണ്ട പ്രേക്ഷകരുടെ കണ്ണിലുണ്ണിയാവുന്നില്ല എന്നതാണ് ചോദ്യം. ലാലേട്ടൻ എന്തിനാണ് ഇത്തരമൊരും പരിപാടിക്ക് തല വച്ചുകൊടുത്തതെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നു. സൂര്യ ടിവിയിൽ നേരത്തെ വന്ന മലയാളി ഹൗസ് എന്ന സമാനമായ റിയാലിറ്റി ഷോയുമായുള്ള താരതമ്യവും ബിഗ്ബോസിന് വിനയായി. പ്രേക്ഷകർ നന്നായി തിളങ്ങുമെന്ന് പ്രതീക്ഷിച്ച ചിലർ താരതമ്യേന തണുത്ത റോളിലായതും നിരാശ പടർത്തി.

ബിഗ്ബോസ് റിവ്യു സ്ഥിരമായി എഴുതുന്ന സുനിത ദേവദാസ് ജൂലൈ 9 ന് ഇങ്ങനെ എഴുതി: 'ബിഗ് ബോസ് വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരെ നമുക്ക് ജഡ്ജ് ചെയ്യാനായി കണ്ണാടിക്കൂട്ടിൽ ഇട്ടു തരുന്നു. 60 ക്യാമറകളിൽ അവരുടെ എല്ലാമെല്ലാം ഒപ്പിയെടുത്ത് നമുക്ക് മുന്നിൽ എത്തിച്ചു തരുന്നു. അത് തന്നെയാണ് ബിഗ് ബോസ് എന്ന കളിയുടെ രസവും. നമുക്ക് ജഡ്ജ് ചെയ്തു നമ്മളെ തന്നെ കണ്ണാടിയിൽ കാണാൻ ഒരവസരം കിട്ടി. ഇവരെയൊക്കെ അതിനകത്തു പൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് നമ്മൾക്ക് ധൈര്യമായി ജഡ്ജ് ചെയ്യാം. ഇവരാരും വന്നു തിരിച്ചു ചോദിക്കില്ല'

ബിഗ് ബോസ് തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ സുനിത ഇങ്ങനെ എഴുതി: 'കഴിഞ്ഞ 21 എപ്പിസോഡുകളിൽ പ്രേക്ഷകന്റെ കയ്യടി വാങ്ങിയ എപ്പിസോഡായിരുന്നു ഇന്നലത്തെത്. പ്രേക്ഷകർക്ക് പ്രോഗ്രാമിനെ കുറിച്ച് നിരവധി പരാതികളും ആശങ്കകളും ഉണ്ടായിരുന്നു.
അതിൽ പ്രധാനപ്പെട്ടത് ഷോ സ്‌ക്രിപ്റ്റഡ് ആണോ എന്നതും ശ്വേത -രഞ്ജിനി ടീമിന് ബിഗ് ബോസും അവതാരകൻ മോഹൻലാലും അനാവശ്യ പ്രാധാന്യവും അവസരവും നൽകുന്നുവെന്നതുമായിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ പേളി മാണിയും ശ്വേതയെ മോഹൻലാൽ അനാവശ്യമായി പിന്തുണക്കുന്നതിനാൽ ബാക്കിയുള്ളവർക്ക് രക്ഷയില്ല എന്നൊരു പരാതി പറഞ്ഞു കരഞ്ഞിരുന്നു.'

ഇതൊക്കെ റിയാലിറ്റി ഷോയുടെ ഭാഗമായ കളികളാകാം. ഇതൊരു ഗെയിം ആണെന്നും ഇതിലെ നിയമങ്ങൾ എല്ലാവരും അനുസരിക്കണമെന്നും കൂടെക്കൂടെ ബിഗ്ബോസ് പറയുന്നുമുണ്ട്. ഏതായാലും സാമൂഹികമായ ചില തിരിച്ചറിയലുകൾക്ക് ഷോ സഹായിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. സെലിബ്രിറ്റികളെ..അവരുടെ ഇമേജിനെ, സ്ത്രീകളാണെങ്കിൽ അവരുടെ സമീപനങ്ങളെ എങ്ങനെ കാണുന്നുവെന്ന്ത് ഒരു കണ്ണാടി പോലെ ഷോ കാണിച്ചുതരുന്നുണ്ട്. അഭിപ്രായങ്ങൾ ഉറച്ചുപറയുന്ന സ്ത്രീകളെ, നിലപാടുകളുള്ള സ്ത്രീകളെ എങ്ങനെയാണ് പരുഷാധിപത്യ സമൂഹം കാണുന്നതെന്ന് ഷോ കാ്ട്ടിത്തരുന്നു.

ഹിമ ശങ്കർ ഷോയിൽ നിന്ന പുറത്തായപ്പോൾ സുനിത എഴുതിയത് പ്രസക്തമായ കാര്യമാണ്. 'എല്ലായ്‌പ്പോഴും പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഒരു രീതി ഹിമയ്ക്കുണ്ട്. ഹിമയുടെ ഒരു ഷോർട് ഫിലിം 'യക്ഷം' ഇറങ്ങിയപ്പോൾ അതിന്റെ ടാഗ് ലൈൻ ' അരുതുകളുടെ ആണികളിൽ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കൾക്കുമായി' എന്നായിരുന്നു . ഇതൊക്കെ ഹിമ പോലുമറിയാതെ മനുഷ്യരെ പ്രകോപിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. വെല്ലുവിളികൾ ആർക്കും ഇഷ്ടമല്ല. പ്രത്യേകിച്ചും പെണ്ണുങ്ങളുടെ വെല്ലുവിളികൾ.'
അഭിപ്രായവും നിലപാടുമുള്ള സ്ത്രീകളെ മലയാളികൾക്ക് ഇഷ്ടമല്ല എന്നത് തന്നെയാണ് യാഥാർഥ്യം. കാരണം ഇത്തരം സ്ത്രീകൾ എല്ലായ്‌പ്പോഴും മനുഷ്യരുടെ ഈഗോയെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കും. ചോദ്യം ചെയ്തു കൊണ്ടിരിക്കും. ചുറ്റുപാടുകളോട് കലഹിച്ചു കൊണ്ടിരിക്കും . വ്യക്തികളോടും വ്യവസ്ഥിതികളോടും കലഹിക്കുക എന്നത് അവർ അറിയാതെ തന്നെ പ്രവൃത്തികളിലൂടെയും അഭിപ്രായ പ്രകടനത്തിലൂടെയും എന്തിനേറെ ശരീര ഭാഷയിലൂടെ പോലും പ്രകടിപ്പിച്ചു കൊണ്ടിരിക്കും.'

കാര്യങ്ങൾ ഇങ്ങനെയൊക്കായാണെങ്കിലും ഷോ മുന്നേറാൻ ഇതൊന്നും പോരെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. കൂടുതൽ നാടകങ്ങൾ വരാനിരിക്കുന്നു. ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രം എന്ന പ്രതീക്ഷ നൽകാൻ മോഹൻലാലിന്റെ താരമൂല്യം തന്നെ ഉപയോഗിക്കുകയാണ്. പുത്തൻ പ്രചാരണങ്ങളുടെ ഫലം എന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP