Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീരിക്കര സെന്റ് ആന്റണീസ് പള്ളി ഉരുൾപൊട്ടലിൽ തകർന്നു; തൂണുകൾ ചുവടോടെ ഇളകിമാറിയതോടെ തകരാതെ ശേഷിക്കുന്നത് മദ് ബഹ മാത്രം; ഇല്ലാതായത് ആറ്റുനോറ്റ് ആറുകോടി ചെലവിട്ട് ഇടവകക്കാർ കഴിഞ്ഞ വർഷം കൂദാശ ചെയ്ത ദേവാലയം

കീരിക്കര സെന്റ് ആന്റണീസ് പള്ളി ഉരുൾപൊട്ടലിൽ തകർന്നു; തൂണുകൾ ചുവടോടെ ഇളകിമാറിയതോടെ തകരാതെ ശേഷിക്കുന്നത് മദ് ബഹ മാത്രം; ഇല്ലാതായത് ആറ്റുനോറ്റ് ആറുകോടി ചെലവിട്ട് ഇടവകക്കാർ കഴിഞ്ഞ വർഷം കൂദാശ ചെയ്ത ദേവാലയം

ഇടുക്കി: വണ്ടിപെരിയാറിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ കീരിക്കര സെന്റ് ആന്റണീസ് പള്ളി തകർന്നു. പള്ളിയുടെ തൂണുകൾ ഉൾപ്പെടെ തകർന്നതോടെ ഇനി പുനർനിർമ്മിക്കാൻ ആവാത്തവിധം പള്ളി തകർന്നിരിക്കുകയാണ്. ഏറെക്കാലത്തെ മോഹമെന്ന നിലയിൽ ആണ് കഴിഞ്ഞവർഷം പുതിയ പള്ളി ഒരുങ്ങിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ പ്രവർത്തനങ്ങളുടെ ഫലമായി ആറുകോടി ചെലവിൽ ആണ് പള്ളി നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൂദാശ ചെയ്ത ദേവാലയമാണ് തകർന്നുവീണത്.

ഉരുൾപൊട്ടലിൽ പള്ളിയുടെ തൂണുകൾ മിക്കവാറും ചുവടോടെ ഇളകി മാറിയ നിലയിലാണ്. പള്ളിയുടെ മൂന്ന് വശത്തെ ഭിത്തികളും തകർന്ന് വീണു. പള്ളി തകർന്ന് അവശേഷിക്കുന്ന ഭാഗങ്ങൾ ഏതു നിമിഷവും നിലത്ത് വീഴുമെന്നതിനാൽ പള്ളിമുറ്റത്തേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. ഐക്കൺ പള്ളിയെന്ന് അറിയപ്പെടുന്ന പള്ളി 70 ശതമാനത്തിലേറെ തകർന്നു. മദ്ബഹാ മാത്രമാണ് ശേഷിക്കുന്നത്. സമീപത്തെ കുന്ന് ഒന്നാകെ ഇടിഞ്ഞ് പള്ളിയിലേക്ക് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നു.

നാളെ മുതൽ ഇപ്പോൾ പാരിഷ് ഹാളായി ഉപയോഗിക്കുന്ന പഴയ പള്ളി വീണ്ടും ദേവാലയമാക്കി ആരാധനകൾ അങ്ങോട്ട് മാറ്റുവാനാണ് തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP