Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോർട്ടർ എൻഎസ് ബിജുരാജ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നുള്ള അന്ത്യം സ്വകാര്യ ആശുപത്രിയിൽ; വിടപറയുന്നത് പത്രപ്രവർത്തനത്തിലെ ഓൾറൗണ്ടർ

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോർട്ടർ എൻഎസ് ബിജുരാജ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നുള്ള അന്ത്യം സ്വകാര്യ ആശുപത്രിയിൽ; വിടപറയുന്നത് പത്രപ്രവർത്തനത്തിലെ ഓൾറൗണ്ടർ

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോർട്ടർ എൻ.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1997 ൽ ജേർണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.മാതൃഭൂമിയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, ബിഹാറിലും ചീഫ് കറസ്പോണ്ടന്റായും പ്രവർത്തിച്ചിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകൻ ഗൗതം.

രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കുറയുന്ന അസുഖമായിരുന്നു ബിജുരാജിന്. ഇതേ തുടർന്ന് കഴിഞ്ഞ് ഒരു വർഷമായി ചികിത്സയിലായിരുന്നു.കേരളത്തിന് പുറത്ത് ജോലി ചെയ്ത് വരുന്നതിനിടയിൽ അസുഖം കൂടിയതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ച് വിളിച്ചത്. തിരുവനന്തപുരം യൂണിറ്റിൽ പ്രവർത്തിച്ച് വരുന്നതിനിടയിൽ അസുംഖം കൂടുതലായതിനെ തുടർന്ന് കോട്ടയത്തേക്ക് സ്ഥലം മാറ്റം നൽകുകയായിരുന്നു.പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനായിരുന്നു ബിജുരാജ്. പത്രപ്രവർത്തക സമൂഹത്തിൽ വലിയ സൗഹൃദവലയം തന്നെയുള്ളബിജുരാജിന്റെ മരണം കടുത്ത ആഘാതമാണ് സുഹൃത്തുക്കൾക്കിടയിൽ ശ്രിഷ്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP