Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ് സീരിയൽ നടി പ്രീയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി;കുടുംബ കലഹമാണ് ആത്മഹത്യക്ക് പിന്നിലെന്ന്‌ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. വളസരവക്കത്തെ വീട്ടിൽ ഇന്നു രാവിലെയോടെയാണ് നടി പ്രിയങ്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രിയങ്കയെ കണ്ടത്. ഉടൻതന്നെ സമീപവാസികളെ വിവരം അറിയിക്കുകയും അവർ പൊലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂന്നു വർഷം മുൻപായിരുന്നു അരുൺബാലയുമായുള്ള പ്രിയങ്കയുടെ വിവാഹം. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണ്. ഇവർക്ക് കുട്ടികളില്ല. 

രമ്യാ കൃഷ്ണൻ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. ഇതിലെ ജ്യോതിക എന്ന പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സൺ ടിവിയിലെ അപൂർവ്വ രാഗങ്കൾ, ഭൈരവി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP