Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ നമ്പർ കൊണ്ടെങ്കിലും റേറ്റിങ് ഉയർത്താൻ സഹായിക്കുമോ? ബിഗ് ബോസിൽ ഇപ്പോൾ പ്രണയ രംഗങ്ങളും; പ്രണയാഭ്യർഥന നടത്തിയ ഷിയാസിനെ കുപ്പിയെടുത്ത് വീശി നടി അർച്ചന; മറ്റുള്ളവരുടെ അടുത്ത് പ്രണയാഭ്യർഥന നടത്തിയ ഷിയാസിന് കിട്ടിയ പണികൾ നിരവധി: ഇനി വരാനിരിക്കുന്നത് സംഭവ ബഹുലമായ എപ്പിസോഡെന്ന് അണിയറക്കാർ

ഈ നമ്പർ കൊണ്ടെങ്കിലും റേറ്റിങ് ഉയർത്താൻ സഹായിക്കുമോ? ബിഗ് ബോസിൽ ഇപ്പോൾ പ്രണയ രംഗങ്ങളും; പ്രണയാഭ്യർഥന നടത്തിയ ഷിയാസിനെ കുപ്പിയെടുത്ത് വീശി നടി അർച്ചന; മറ്റുള്ളവരുടെ അടുത്ത് പ്രണയാഭ്യർഥന നടത്തിയ ഷിയാസിന് കിട്ടിയ പണികൾ നിരവധി: ഇനി വരാനിരിക്കുന്നത് സംഭവ ബഹുലമായ എപ്പിസോഡെന്ന് അണിയറക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മറ്റു ഭാഷകളിൽ ഹിറ്റായ ശേഷം മലയാളത്തിൽ പരീക്ഷണമാരംഭിച്ച ബിഗ് ബോസ് ഷോയിൽ പ്രണയ ഭാവങ്ങളും മിന്നി മറയുകയാണ്. മോഡലിങ് രാഗത്ത് നിന്നും വന്ന മത്സരാർഥി ഷിയാസാണ് ഇപ്പോൾ പരിപാടിയിലെ പ്രണയ താരം. വിമർശനങ്ങളും അനുമോദനവും സമ്മിശ്രമായി വരുന്ന ബിഗ് ബോസ് ഷോയുടെ നിർണ്ണായകമായ എപ്പിസോഡുകളാണ് വരാനിരിക്കുന്നതെന്ന് അണിയറക്കാർ അറിയിച്ചും കഴിഞ്ഞു.

പരിപാടിയിൽ എത്തി ആദ്യഘട്ടം മുതലേ സ്ത്രീകളുമായി അടുത്തിടപഴകുന്ന ആളാണ് ഷിയാസെന്ന് വിമർശനമുണ്ടായിരുന്നു. അതിനിടെയാണ് ഷിയാസിന് പ്രണയാഭ്യർഥന നടത്തണമെന്ന ടാസ്‌ക് നൽകുന്നത്. പേളി, ഹിമ, ദിയ, അർച്ചന തുടങ്ങിയവർ ഒഴികെയുള്ളവരുമായി വേഗത്തിൽ സൗഹൃദത്തിലായ ആളാണ് ഷിയാസ്. മിക്ക സീനുകളലും ഷിയാസിനെ സ്ത്രീ മത്സരാർഥികൾക്കൊപ്പം കാണാൻ സാധിക്കുമായിരുന്നു. ശ്വേത മേനോന്റെ അടുത്ത് പ്രണയാഭ്യർഥന നടത്താനാണ് ഷിയാസിന് ആദ്യം ടാസ്‌ക് ലഭിച്ചത്. ശ്വേതയുടെ മികച്ച സപ്പോർട്ടോടെ തന്നെ ഷിയാസ് അത് ഭംഗിയായി ചെയ്തു. ഇവരുടെ കാമുകീ കാമുകന്മാരായുള്ള സ്വാഭാവിക അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. രണ്ട് അന്യ മതക്കാരായ വ്യക്തികളുടെ പ്രണയമായിരുന്നു ഇവരുടെ പ്രകടനത്തിന്റെ പ്രമേയം. അതിൽ ഷിയാസിന്റെ അഭിനയത്തിനു മുന്നിൽ ശ്വേത പതറുകയായിരുന്നു.

ഷിയാസിന്റെ അടുത്ത ഇര അർച്ചനയായിരുന്നു. അർച്ചനയോട് പ്രണയം തുറന്നു പറയുന്നതായിരുന്നു ഷിയാസിന് ലഭിച്ച ടാസ്‌ക്ക്. എന്നാൽ അർച്ചനയ്‌ക്കൊപ്പം പിടിച്ച് നിൽക്കാൻ ഷിയാസിന് കഴിഞ്ഞില്ല. കൊടുത്ത അതേ നാണയത്തിൽ തന്നെ അർച്ചന തിരിച്ചടിച്ചു. അർച്ചനയെന്ന നടി ടാസ്‌ക്കിൽ നന്നായി ശോഭിച്ചു. ഒടുവിൽ ഷിയാസ് അർച്ചനയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് കൈകൂപ്പി മടങ്ങി.

അവസാനം ഷിയാസിനെ തല്ലാൻ അർച്ചന കുപ്പി വരെ എടുത്തത് കാണികളെ ഞെട്ടിച്ചു. വളരെ രസകരമായ പ്രകടനമായിരുന്നു അർച്ചനയുടേയും ഷിയാസിന്റേയും. ഷിയാസ് ടാസ്‌ക്കിൽ വിജയിക്കാനായി പല തരത്തിലുള്ള അടവുകളും പയറ്റി നോക്കിയെങ്കിലും അത് അർച്ചനയുടെ മുന്നിൽ വിലപ്പോയില്ല. അതിനൊടുവിലാണ് ഷിയാസിനു നേരെ താരം കുപ്പിയെടുത്തു വീശിയത്. ഷിയാസും അർചനയും തമ്മിലുള്ള ടാസ്‌കിൽ അർച്ചനയാണ് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതെന്നാണ് പൊതുവിലുള്ള അഭിപ്രായം.

ഷിയാസിന്റെ അടുത്ത പ്രണയാഭ്യർഥന ദിയ സനയോടായിരുന്നു. പക്ഷേ ടാസ്‌ക്കിൽ എല്ലാവരേയും ഞെട്ടിച്ചത് ദിയ നയായിരുന്നു. പ്രണയാഭ്യർഥന നടത്തുന്ന ഷിയാസിന് മുൻപിൽ മറ്റുള്ളവരെക്കാൾ വ്യത്യസ്ഥമായാണ് ദിയ പ്രതികരിച്ചത്. തിരുവനന്തപരും ശൈലിയിൽ അണ്ണാ ഞാനൊന്ന് തൊട്ടോട്ടെ എന്ന ദിയയുടെ ഡയലോഗിന് മുന്നിൽ ഷിയാസ് അടിമുടി പതറുകയായിരുന്നു. ഷിയാസ് സ്ത്രീ മത്സരാർഥികളോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് ഷോയുടെ റേറ്റിങ് വല്ലാതെ താഴേയ്ക്ക് പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പരിപാടി തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാദങ്ങളും പരിപാടിയുടെ പിന്നാലെ കൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP