Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾ ഒക്കെ ക്ഷേത്രത്തിൽ പോകുന്നത് ഈശ്വരനിൽ മനസ് അർപ്പിക്കാനാണ്; ഇനീപ്പോ കുളിക്കാതേം നനക്കാതേം അമ്പലത്തിൽ പോകുവാൻ ഉദ്ദേശിച്ചിട്ടും ഇല്ല..ശീലിച്ചു പോയി; പച്ച മലയാളത്തിൽ പറയട്ടെ കപ്പലണ്ടി പൊതിയാൻ പോലും കൊള്ളില്ലാത്ത ആ പേപ്പർ കഷണത്തിന്റെ പേരൊന്നു മാറ്റണം; ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ എസ്.ഹരീഷിനും മാതൃഭൂമിക്കുമുള്ള മീര മനുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഞങ്ങൾ ഒക്കെ ക്ഷേത്രത്തിൽ പോകുന്നത് ഈശ്വരനിൽ മനസ് അർപ്പിക്കാനാണ്; ഇനീപ്പോ കുളിക്കാതേം നനക്കാതേം അമ്പലത്തിൽ പോകുവാൻ ഉദ്ദേശിച്ചിട്ടും ഇല്ല..ശീലിച്ചു പോയി; പച്ച മലയാളത്തിൽ പറയട്ടെ കപ്പലണ്ടി പൊതിയാൻ പോലും കൊള്ളില്ലാത്ത ആ പേപ്പർ  കഷണത്തിന്റെ പേരൊന്നു മാറ്റണം; ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ എസ്.ഹരീഷിനും മാതൃഭൂമിക്കുമുള്ള  മീര മനുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'-മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസദ്ധീകരിക്കുന്ന യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണമാണ്.

പക്ഷേ ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാൻ ചിലർക്കായില്ല. അങ്ങനെ ഹരീഷിനെതിരെ സംഘപരിവാർ സൈബർ ആക്രമണവും തുടങ്ങി. ഒടുവിൽ ഫെയ്സ് ബുക്കും പൂട്ടി ഹരീഷ് രക്ഷപെട്ടു.ഈ വിഷയത്തിൽ മീര മനു എഴുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

അമ്പലത്തിലേക്കാണ്... കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ഭഗവാനെ കാണാൻ പോകുവാൻ എന്ന് നിരവധി ആചാര്യന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്... എവിടേക്കായാലും ഏറ്റവും ഭംഗിയായി പോകാൻ ആഗ്രഹിക്കുന്നു. ഏതോ ഒരു മഹാൻ ഇതിനൊക്കെ പുതിയ വ്യാഖ്യാനം ഉണ്ടാക്കിയതായി വായിച്ചു. മിസ്റ്റർ ഹരീഷ് താങ്കൾ വളർന്ന ചുറ്റുപാടിൽ കണ്ടു ശീലിച്ചത് ആ ബന്ധത്തിന് പോകുന്നവരെ മാത്രം ആകാം. ഇ സാഹചര്യങ്ങളുടെ സമ്മർദം ആണല്ലോ വാക്കുകളായി പ്രതിഫലിക്കുന്നത്. ഞങ്ങൾ ഒക്കെ ക്ഷേത്രത്തിൽ പോകുന്നത് ഈശ്വരനിൽ മനസ് അർപ്പിക്കാനാണ്. ഇനീപ്പോ കുളിക്കാതേം നനക്കാതേം അമ്പലത്തിൽ പോകുവാൻ ഉദ്ദേശിച്ചിട്ടും ഇല്ല. ശീലിച്ചു പോയി. അതുകൊണ്ട് കൂപ മണ്ഡൂകമേ നീ കാണുന്നത് മാത്രമല്ല ഈ ലോകം എന്ന് അറിയിക്കട്ടെ.

ഇനി മാതൃഭൂമിയോട്

മാധ്യമ ലോകത്തു 10 വർഷം തികച്ച ഒരു വ്യക്തിയുടെ ഭാര്യയാണ് ഞാൻ. മാധ്യമ ധർമവും വ്യക്തമായ നിലപാടുകളും ഉള്ള ചുരുക്കം ചില മാധ്യമ പ്രവർത്തകരെ ദൂരെ നിന്നെങ്കിലും നോക്കി കണ്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും അവരിൽ പലരുടെയും കാഴ്ചപ്പാടുകളോടും ബഹുമാനം തോന്നിയിട്ടുണ്ട്. ഇ ഉണ്ട ചോറിന് നന്ദി കാണിക്കുക എന്ന രീതി അല്പമൊക്കെ ഉള്ളതുകൊണ്ട് ചിലപ്പോഴൊക്കെ നിങ്ങളുടെ വർഗത്തോട് തോന്നിയ ദേഷ്യമൊക്കെ മറച്ചു പിടിച്ചിട്ടുണ്ട്.

പക്ഷെ നിങ്ങൾ ചെയ്ത ആഭാസം പൊറുക്കാൻ കഴിയില്ല. കുറഞ്ഞ പക്ഷം ആ പേരിനോടുള്ള പ്രതിബദ്ധതയെങ്കിലും കാണിക്കേണ്ടിയിരുന്നു. കാരണം അന്തസും സംസ്‌ക്കാരവും ഉള്ളവർക്ക് മാതൃഭൂമി എന്ന വാക്ക് ഒരു വികാരമാണ്. ടിഷ്യു പേപ്പർ എന്നൊക്കെ പറഞ്ഞ് ഇംഗ്ലീഷികരിക്കാതെ പച്ച മലയാളത്തിൽ പറയട്ടെ കപ്പലണ്ടി പൊതിയാൻ പോലും കൊള്ളില്ലാത്ത ആ പേപ്പർ കഷണത്തിന്റെ പേരൊന്നു മാറ്റണം. കാരണം ആ വാക്ക് ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾക്കില്ല അത്ര തന്നെ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP