Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അച്ഛേ ദിൻ' എവിടെയെന്ന് ചോദിച്ച് ബിജെപിക്കെതിരെ കോൺഗ്രസിന്റെ ട്രോൾ; ഉപയോഗിച്ചത് ഫുട്‌ബോൾ താരം പോൾ പോഗ്ബയെയുടെ വീഡിയോ; ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യമങ്ങൾ വഴി കോൺഗ്രസ് പടയൊരുക്കം തുടങ്ങി

'അച്ഛേ ദിൻ' എവിടെയെന്ന് ചോദിച്ച് ബിജെപിക്കെതിരെ കോൺഗ്രസിന്റെ ട്രോൾ; ഉപയോഗിച്ചത് ഫുട്‌ബോൾ താരം പോൾ പോഗ്ബയെയുടെ വീഡിയോ; ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യമങ്ങൾ വഴി കോൺഗ്രസ് പടയൊരുക്കം തുടങ്ങി

ന്യൂഡൽഹി: 2014 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി ഉയർത്തിക്കാട്ടിയ പ്രധാന വാഗ്ദാനമായിരുന്നു അച്ഛേ ദിൻ. എന്നാൽ അധികാരത്തിലെത്തി നാലുവർഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ ആവർത്തിച്ച് പറഞ്ഞ അച്ഛേ ദിൻ ജനങ്ങൾക്ക് മുന്നിലെത്തിക്കുവാൻ ഇവർക്ക് സാധിച്ചില്ല.

ഇപ്പോൾ ബിജെപിയുടെ പാഴായിപ്പോയ വാഗ്ദാനത്തെ സമൂഹ മാധ്യമത്തിലൂടെ ട്രോളുകയാണ് കോൺഗ്രസ്. ഫ്രാൻസ് താരമായ പോൾ പോഗ്ബെയുടെ വീഡിയോ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചാണ് കോൺഗ്രസ് ട്രോൾ എന്ന ആയുധം പ്രയോഗിച്ചിരിക്കുന്നത്. അച്ഛേ ദിൻ എന്ന് ആരെങ്കിലും പറയുമ്പോഴുള്ള വികാരം എന്ന് പറഞ്ഞ് പോൾ പോഗ്ബെയുടെ വീഡിയോ കോൺഗ്രസ് പോസറ്റ് ചെയ്യുകയായിരുന്നു. ഇതിൽ പോൾ പോഗ്ബെയെ ടാഗ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയം എന്തെന്ന് അറിയാത്ത പോൾ പോഗ്ബെ നോട്ടിഫിക്കേഷൻ പട്ടിക കണ്ട് അത്ഭുതപ്പെടുമെന്നും വീഡിയോയ്ക്ക് പിന്നാലെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ ഫ്രാൻസിന്റെ കരുത്തനായ കളിക്കാരനായിരുന്നു പോൾ പോഗ്ബെ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്രീയ മത്സരത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസിന്റെ ട്വീറ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP