Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവപ്പാതിക്ക് നല്ല മഴ കിട്ടിയതോടെ മറ്റൊന്നും നോക്കിയില്ല; വിള കാക്കാൻ ഇതിലും വേറൊരു എളുപ്പവഴിയുണ്ടോ? കർണാടകത്തിൽ തിരഞ്ഞെടുപ്പ് കോലാഹലമെല്ലാം കെട്ടടങ്ങിയതോടെ കാക്കയെ ആട്ടാൻ നേതാക്കളുടെ കട്ടൗട്ടുകൾ കോലമാക്കി കർഷകർ; ചിത്രങ്ങൾ ആഘോഷിച്ച് സോഷ്യൽ മീഡിയ

ഇടവപ്പാതിക്ക് നല്ല മഴ കിട്ടിയതോടെ മറ്റൊന്നും നോക്കിയില്ല; വിള കാക്കാൻ ഇതിലും വേറൊരു എളുപ്പവഴിയുണ്ടോ? കർണാടകത്തിൽ തിരഞ്ഞെടുപ്പ് കോലാഹലമെല്ലാം കെട്ടടങ്ങിയതോടെ കാക്കയെ ആട്ടാൻ നേതാക്കളുടെ കട്ടൗട്ടുകൾ കോലമാക്കി കർഷകർ; ചിത്രങ്ങൾ ആഘോഷിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ചിക്കമംഗ്ലൂരു: അടുത്തിടെ നടന്ന കർണാടക തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ബിജെപി തൂത്തുവാരിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും നടത്തിയ പ്രചണ്ഡപ്രചാരണമാണ് വോട്ടുപെട്ടി നിറച്ചതെന്ന് പാർട്ടി അവകാശപ്പെടുന്നു. ഇരുനേതാക്കളും പങ്കെടുത്ത വമ്പൻ റാലികളിൽ വൻജനപങ്കാളിത്തമായിരുന്നു. പ്രാദേശിക നേതാക്കൾ ഇരുനേതാക്കളുടെയും കട്ട് ഔട്ടുകൾ നിറ്ച്ചാണ് ബൂത്ത്തല പ്രചാരണങ്ങൾ ഉഷാറാക്കിയത്. മോദിയുടെയും അമിത്ഷായുടെയും കട്ട്ഔട്ടുകൾ മാത്രമല്ല മുഖ്യമന്ത്രി സഥാനാർഥിയായി ഉയർത്തിക്കാട്ടിയ ബി.എസ്.യെദ്യൂരപ്പയുടെ കട്ടൗട്ടുകളും നാടുനീളെ നിറഞ്ഞു.തരികെരെ താലൂക്കിലെ ഹോബ്ലിയിലായിരുന്നു കട്ടൗട്ടുകളുടെ ആഘോഷം ഏറെയും.

എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കാര്യം മാറി കഥമാറി. ഇത്തവണ ഇടവപ്പാതിക്ക് നല്ല മഴ കിട്ടിയതോടെ കർഷകരെല്ലാം സന്തോഷത്തിലാണ്. വിതയ്ക്കൽ കഴിഞ്ഞു. ഇനി അവരുടെ പേടി വിള തിന്നാൻ വരുന്ന കാക്കകളെയാണ്. കാക്കകളെ വിരട്ടി ഓടിക്കാൻ കർഷകർ ഒരു എളുപ്പവഴി കണ്ടെത്തിയിരിക്കുന്നു. മോദിയും, അമിത്ഷായും അടക്കമുള്ള ദേശീയ നേതാക്കളുടെ പഴയ കട്ടൗട്ടുകളാണ് ഇപ്പോൾ കാക്കളെ ഓടിക്കാൻ കോലമായി ഉപയോഗിക്കുന്നത്. കട്ടൗട്ടുകൾ ഉപയോഗിക്കുന്നതിൽ അങ്ങനെ രാഷ്ട്രീയ ഭേദമൊന്നുമില്ല കർഷകർക്ക്. കിട്ടിയത് കൂടുതലും ബിജെപി നേതാക്കളുടേതാണെന്ന് മാത്രം.

കട്ടൗട്ടുകൾ മാത്രമല്ല കൊടിതോരണങ്ങളും കൊടിക്കമ്പുകളുമെല്ലാം പല ആവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നു. തങ്ങളുടെ കട്ടൗട്ടുകൾ ഇങ്ങനെ ഉപയോഗിക്കുന്നതിൽ രാഷ്ട്രീയകക്ഷികൾ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. ലക്കാവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ശിവകിരൺ ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല. ഏതായാലും സംഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP