Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയപ്പെട്ട കളക്ടർ സാർ..എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും; പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും; എറണാകുളം കളക്ടറെ മധുരഭാഷണത്താൽ വീഴ്‌ത്താൻ പരാജയപ്പെട്ടപ്പോൾ വ്യാജ ഫേസ്‌ബുക്ക് പേജ് നിർമ്മിച്ച് സ്വയം അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ; വിരുതന്മാരെ പിടിക്കാൻ മുഹമ്മദ് വൈ സഫറുള്ളയുടെ ഉത്തരവ്

പ്രിയപ്പെട്ട കളക്ടർ സാർ..എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും; പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും; എറണാകുളം കളക്ടറെ മധുരഭാഷണത്താൽ വീഴ്‌ത്താൻ പരാജയപ്പെട്ടപ്പോൾ വ്യാജ ഫേസ്‌ബുക്ക് പേജ് നിർമ്മിച്ച് സ്വയം അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ; വിരുതന്മാരെ പിടിക്കാൻ  മുഹമ്മദ് വൈ സഫറുള്ളയുടെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഴക്കാറ് മാനത്ത് കാണുമ്പോഴേ കുട്ടികൾ പ്രാർത്ഥന തുടങ്ങും. ഇരച്ചുകുത്തി പെയ്തിരുന്നെങ്കിൽ നാളെ സ്‌കൂളിൽ പോകേണ്ടായിരുന്നു. കളക്ടർ അവധി പ്രഖ്യാാപിക്കുമല്ലോ. മഴക്കാലമായതോടെ കളക്ടർമാർക്ക് സമാധാനമില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമയം തികയുന്നില്ല. ഫേസ്‌ബുക്ക് പോസ്റ്റിലാകട്ടെ അവധി ചോദിച്ചുള്ള മെസേജുകളുടെ പ്രളയം.

ചില സാമ്പിൾ പോസ്റ്റുകൾ:

'സാർ.. നാളെ ഹർത്താൽ എന്ന വാർത്ത കണ്ടതുകൊണ്ട് ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഇത്രേം നേരം ചോദിച്ചില്ല....പക്ഷെ നാളത്തെ ഹർത്താൽ മാറ്റിയ സ്ഥിതിക്ക് എന്റെ പൊന്നു സാറേ ഒന്ന് അവധി തരൂ....എന്റെ മനസ്സ് അവധിക്ക് ആയി നേരത്തെ തയ്യാറെടുത്തു പ്ലീസ് .

ബഹുമാനപെട്ട കലക്ടർ സർ, താങ്കൾ ഒരു കാര്യം മനസ്സിലാക്കണം ഈ പേജിന് കിട്ടുന്ന 50% ലൈക്കുകളും ഷെയറുകളും ഞങ്ങൾ പ്രൊഫഷണൽ കോളേജ് പിള്ളേരുടെ വകയാർന്നു....ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...എന്തായാലും അവധി കൊടുക്കാണല്ലോ ഞങ്ങളെ കൂടി ദയവായി പരിഗണിക്കണം.

പ്രിയപ്പെട്ട കളക്ടർ സാർ, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും. പക്ഷേ അങ്ങ് കൊടുക്കുന്ന അവധി. അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കളക്ടർന്മാർക്ക് ഒരു യെസ് പറയാൻ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.'

സ്‌കൂളുകൾക്ക് പല കാരണങ്ങളാൽ ഈ വർഷം ആറ് അവധികൾ കൊടുത്തിരുന്നു. ഇക്കാരണത്താൽ ബുധനാഴ്ച എറണാകുളം കളക്ടർ മുഹമ്മദ് വൈ സഫറുള്ള ആദ്യം
അവധി പ്രഖ്യാപിച്ചിരുന്നില്ല. മഴ കുറയുമെന്നാണ് കണക്കാക്കുന്നതെന്നും കളക്ടർ ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ബുധനാഴ്‌ച്ച അവധി പ്രഖ്യാപിക്കാതിരുന്നപ്പോൾ വിദ്യാർത്ഥികൾ. വലിയ അടവാണ് പ്രയോഗിച്ചത്. കളക്ടറുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പേജ് നിർമ്മിച്ചാണ് വിദ്യാർത്ഥികൾ അവധി നേടിയെടുക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി വൈകി അവധി പ്രഖ്യാപിക്കുകയും ചെയ്തു.

എറണാകുളം കളക്ടർ മുഹമ്മദ് വൈ സഫറുള്ളയുടെ പേരിലാണ് പേജ് പ്രത്യക്ഷമായി അവധി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഇതിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP