Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎസിന് നൽകിയ ഉറപ്പ് വെറുതെ! പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ; ലോക് സഭയിൽ നിലപാട് വ്യക്തമാക്കിയത് റെയിൽവെ സഹമന്ത്രി

വിഎസിന് നൽകിയ ഉറപ്പ് വെറുതെ! പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ; ലോക് സഭയിൽ നിലപാട് വ്യക്തമാക്കിയത് റെയിൽവെ സഹമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാലക്കാട് കോച്ച് ഫാക്ടറിയുടെ കേന്ദ്ര സർക്കാർ വീണ്ടും നിലപാട് മാറ്റി. പാലക്കാട് ഉൾപ്പെടെ രാജ്യത്ത് ഇനിയൊരു കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയിൽവെ ലോക്‌സഭയിൽ അറിയിച്ചു. എംപിമാരായ എം.ബി രാജേഷും എ. സമ്പത്തും രേഖാമൂലം നൽകിയ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. റെയിൽവെ സഹമന്ത്രിയാണ് ചോദ്യത്തിനു മറുപടി നൽകിയത്.

കോച്ചുകളുടെ ലഭ്യത ഉറപ്പാക്കാൻ നിലവിലുള്ള കോച്ച് ഫാക്ടറികൾ മുഖേന സാധിക്കുന്നുണ്ട്. അതിനാൽ പുതുതായി കോച്ച് ഫാക്ടറികൾ സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് മന്ത്രി ലോക്‌സഭയെ അറിയിച്ചത്. ഇതോടെ പാലക്കാട് കോച്ച് ഫാക്ടറി എന്ന കേരളത്തിന്റെ സ്വപ്നം പൂർണമായും അടഞ്ഞിരിക്കുകയാണ്.

നേരത്തെ എം.ബി രാജേഷ് എംപിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ കത്ത് അയച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറിയുടെ ആവശ്യം ഇല്ലെന്നായിരുന്നു കത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുകയും മന്ത്രി നിലപാട് തിരുത്തുകയും ചെയ്തിരുന്നു. വി എസ് അച്യുതാനന്ദനും മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP