Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ രേഖയുണ്ടാക്കി അസിസ്റ്റന്റ് മാനേജർ തട്ടിയത് കോടികൾ; തട്ടിപ്പ് നടന്നത് കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയിൽ; ഐൻസ്റ്റീൻ സെബാസ്റ്റ്യൻ തട്ടിപ്പ് നടത്തിയത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വ്യാജ അക്കൗണ്ടിലൂടെ

വ്യാജ രേഖയുണ്ടാക്കി അസിസ്റ്റന്റ് മാനേജർ തട്ടിയത് കോടികൾ; തട്ടിപ്പ് നടന്നത് കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയിൽ; ഐൻസ്റ്റീൻ സെബാസ്റ്റ്യൻ തട്ടിപ്പ് നടത്തിയത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വ്യാജ അക്കൗണ്ടിലൂടെ

ചിങ്ങവനം: ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരിൽ വ്യാജരേഖകൾ ചമച്ച് ഒരുകോടിയിലേറെ രൂപയുടെ മുദ്ര വായ്പ തട്ടി അസിസ്റ്റന്റ് മാനേജർ. പരാതിയിൽ ബാങ്ക് അസിസ്റ്റന്റ് മാനേജരുടെപേരിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. കോട്ടയം കോടിമത ബാങ്ക് ഓഫ് ബറോഡയിൽ വായ്പാവിഭാഗം അസിസ്റ്റന്റ് മാനേജരായിരുന്ന ഐൻസ്റ്റീൻ സെബാസ്റ്റ്യന്റെപേരിലാണ് കേസ്. തട്ടിപ്പിനിരയായ നിരവധിപേർ പരാതി നൽകിയിരുന്നു. പലപ്പോഴായി ഇയാൾ ബന്ധുക്കളുടെയും പരിചയക്കാരുടെയുംപേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി, പ്രധാനമന്ത്രിയുടെ മുദ്ര വായ്പ പദ്ധതിപ്രകാരം പണമെടുത്തെന്നാണു പരാതി.

തുകയെല്ലാം ഇതേബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. അവിടെനിന്നു ചെന്നൈയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറ്റി. സിനിമ, സീരിയൽ, പരസ്യം എന്നിവ നിർമ്മിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിൽ ഇയാളുടെ പങ്ക് എന്തെന്നു വ്യക്തമായിട്ടില്ല.തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് നടപടികളുടെ ഭാഗമായി നോട്ടീസുംമറ്റും കിട്ടിയപ്പോഴാണ് സംഭവം പുറത്താകുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ മുൻ മാനേജർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP