Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് നാശത്തിന്റെ വക്കിൽ; കാരണം ഇരുഭാഗത്തിന്റെയും കടുംപിടിത്തം; മാർക്കറ്റ് ആക്സസ് ചെയ്യുന്നതിൽ ഇന്ത്യ ഉദാരത കാട്ടണമെന്ന് യൂറോപ്യൻ യൂണിയൻ; കരാർ വഴിമുട്ടാന് കാരണം ബ്രസൽസിന്റെ കടുംപിടിത്തമെന്ന് ഇന്ത്യ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് നാശത്തിന്റെ വക്കിൽ; കാരണം ഇരുഭാഗത്തിന്റെയും കടുംപിടിത്തം; മാർക്കറ്റ് ആക്സസ് ചെയ്യുന്നതിൽ ഇന്ത്യ ഉദാരത കാട്ടണമെന്ന് യൂറോപ്യൻ യൂണിയൻ; കരാർ വഴിമുട്ടാന് കാരണം ബ്രസൽസിന്റെ കടുംപിടിത്തമെന്ന് ഇന്ത്യ

ന്ത്യ-യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) നാശത്തിന്റെ വക്കിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.ഇത് സ്ഥിരീകരിച്ച് കൊണ്ടുള്ള പ്രഖ്യാപനം നയതന്ത്ര ഭാഷയിൽ ഇരു വിഭാഗവും അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.കഴിഞ്ഞ കുറച്ച് കാലങ്ങളായി എഫ്ടിഎ ചർച്ചകൾ പോലും നടക്കുന്നില്ല. ഇതിനെ തുടർന്ന് ബ്രെക്സിറ്റിന് ശേഷമുള്ള യുകെയുടെ മേലാണ് ഇന്ത്യ കണ്ണ് നട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യ യൂറോപ്യൻ യൂണിയന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ രണ്ടാഴ്ചത്തെ സമയമാണ് യൂറോപ്യൻ യൂണിയൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുന്നത് ഫലമില്ലാത്ത അഭ്യാസമാണെന്നാണ് ഇതുമായി അടുത്ത ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്. എഫ്ടിഎയുമായി ബന്ധപ്പെട്ട വിലപേശലുകളോ ചർച്ചകളോ 2013ന് ശേഷം നടന്നിരുന്നില്ല. 2017 ജൂണിൽ ഇന്ത്യ-ജർമനി സമമിറ്റിൽ വച്ചും ഒക്ടോബറിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമ്മിറ്റിൽ വച്ചും എഫ്ടിഎ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പ്രായോഗികമായിരുന്നില്ല. ഒക്ടോബറിലെ യൂറോപ്യൻ യൂണിയൻ-ഇന്ത്യ സമ്മിറ്റിന് ശേഷം വീണ്ടും ചർച്ചകൾ പുനരാരംഭിക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് ഇരുവിഭാഗവും ഫലപ്രദമായി വിലയിരുത്തുന്നുണ്ടെന്നാണ് ഒരു യൂറോപ്യൻ യൂണിയൻ ഒഫീഷ്യൽ വെളിപ്പെടുത്തുന്നത്.

ഇതിനായി രാഷ്ട്രീയ തലത്തിലും ചീഫ് നെഗോഷ്യേയറ്റർ തലത്തിലും നടത്തിയ ചർച്ചകളുടെ ഫലപ്രാപ്തി ഇരുഭാഗവും ഇപ്പോൾ വിലിയിരുത്തുകയാണ് ചെയ്യുന്നത്. നാളിതുവരെ ഉണ്ടാക്കിയതിലും വച്ച ഏറ്റവും വലി യ ട്രേഡ് ഡീൽ ജപ്പാനുമായി യൂറോപ്യൻ യൂണിയൻ ഒപ്പിടാനിരിക്കുകയാണ്. ന്യൂസിലാന്റുമായി വിലപേശൽ നടത്തി വരുന്നുമുണ്ട്. വ്യാപാരപരമായ വിലപേശലുകളിൽ ഇന്ത്യ അയവ് കാണിക്കുന്നില്ലെന്നും അതാണ് എഫ്ടിഎ യാഥാർത്ഥ്യമാകുന്നതിന് തടസമായി നിൽക്കുന്നതെന്നുമാണ് യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നത്.

മാർക്കറ്റ് ആക്സസ് ചെയ്യുന്നതിന് കൂടുതൽ അയവ് അനുവദിക്കൽ, ഡയറി, ഓട്ടോമൊബൈൽസ്, വൈൻ എന്നിവയുടെ മാർക്കറ്റിൽ കൂടുതൽ സ്വാതന്ത്ര്യം ഇന്ത്യ അനുവദിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്. ഇന്ത്യ വളരെ വ്യത്യസ്തമാ സമ്പദ് വ്യവസ്ഥയാണെന്നും അതിനാൽ വിലപേശലിന്റെ പഴയ നിയമങ്ങൾ പ്രാവർത്തികമാക്കാനാവില്ലെന്നും യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ അഭിപ്രായപ്പെടുന്നു.

എന്നാൽ സർവീസുകൾ ആക്സസ് ചെയ്യുന്നതിന് അനുവദിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ കടുംപിടിത്തമാണ് സ്വീകരിക്കുന്നതെന്നും അതാണ് എഫ്ടിഎ മുന്നോട്ട് പോകുന്നതിന് തടസം സൃഷ്ടിക്കുന്നതെന്നും ഇന്ത്യ ആരോപിക്കുന്നു. പുതിയ ഡാറ്റ സെക്യൂരിറ്റി, ട്രാൻസ്പരൻസി നിയമങ്ങൾ നിരവധി ഇന്ത്യൻ കമ്പനികളെ ബാധിക്കുന്നുവെന്നും ഇന്ത്യ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP