Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങുവാനായി വായ്പയ്ക്ക് അപേക്ഷിക്കാം; വായ്പ തുകയായ 200 രൂപ തവണകളായി ശമ്പളത്തിൽ നിന്നും പിടിക്കും; പൊതു ജനത്തെയും സർക്കാർ ജീവനക്കാരെയും പൊട്ടിച്ചിരിപ്പിച്ച് സർക്കാരിന്റെ സർക്കുലർ വീണ്ടും; വായ്പ ലഭിക്കാനായി അപേക്ഷിച്ചിരിക്കുന്നതും ഒട്ടേറെ പേർ!

സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങുവാനായി വായ്പയ്ക്ക് അപേക്ഷിക്കാം; വായ്പ തുകയായ 200 രൂപ തവണകളായി ശമ്പളത്തിൽ നിന്നും പിടിക്കും; പൊതു ജനത്തെയും സർക്കാർ ജീവനക്കാരെയും പൊട്ടിച്ചിരിപ്പിച്ച് സർക്കാരിന്റെ സർക്കുലർ വീണ്ടും; വായ്പ ലഭിക്കാനായി അപേക്ഷിച്ചിരിക്കുന്നതും ഒട്ടേറെ പേർ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊതുകുവല വാങ്ങാൻ 200 രൂപ വായ്പ നൽകാമെന്ന സർക്കാരിന്റെ സർക്കുലർ വീണ്ടുമിറങ്ങി. സർക്കാർ ജീവനക്കാർക്കാണ് ഈ വായ്പ ലഭ്യമാവുക. ഇവരുടെ ശമ്പളത്തിൽ നിന്നും മാസാമാസം തുക തിരികെ പിടിക്കും. വായ്പ ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നവരുടെ എണ്ണവും ഏറെയുണ്ടെന്നുള്ളതാണ് രസകരമായ സംഗതി.

സർക്കാർ ജീവനക്കാരെ സാംക്രമിക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപേ സർക്കാർ ആരംഭിച്ചതാണ് കൊതുകുവല വായ്പ. കൊതുകുതിരിയും മറ്റ് സംവിധാനങ്ങളും വച്ച് കൊതുകുകളെ തുരത്തുന്ന അവസരത്തിൽ കൊതുകു വല വാങ്ങാനുള്ള വായ്പയെന്ന സംഗതി ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്.

കാലം ഏറെ മാറിയിട്ടും വായ്പാ വിതരണം അവസാനിപ്പിക്കുന്ന കാര്യം സർക്കാർ ഇതുവരെ ചിന്തിച്ചിട്ടില്ല. ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം കൊതുകുവല വാങ്ങുവാൻ 200 രൂപയും സൈക്കിൾ വാങ്ങുവാൻ 2000 രൂപയുമാണ് സർക്കാർ ജീവനക്കാർക്ക് വായ്പയായി ലഭിക്കുന്നത്. 27,800 രൂപയ്ക്ക് താഴെ ശമ്പളമുള്ളവർക്ക് കൊതുകുവല വായ്പക്ക് അപേക്ഷിക്കാം.

35,700 രൂപയ്ക്ക് താഴെ ശമ്പളമുള്ളവർക്കും സൈക്കിൾ വാങ്ങുവാനുള്ള വായ്പയ്ക്കായി അപേക്ഷിക്കാനുള്ള അവസരമുണ്ട്. 10 ഗഡുക്കളായാണ് വായ്പ തിരികെ പിടിക്കുന്നത്. വായ്പ വേണ്ടവർ സെപ്റ്റംബർ 30 മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ വൈകിയാൽ പരിഗണിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP