Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം വീണ്ടും വിവാഹം കഴിക്കാൻ ഭർതൃപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; 11 ദിവസം തുടർച്ചയായി ഭർതൃപിതാവിന്റെ ക്രൂര പീഡനത്തിന് ശേഷം മൊഴി ചൊല്ലി മുൻ ഭർത്താവിന്റെ അനുജനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; പീഡനം സഹിക്കാൻ പറ്റാതെ വന്നതോടെ പൊലീസിൽ അഭയം തേടി യുവതി

ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം വീണ്ടും വിവാഹം കഴിക്കാൻ ഭർതൃപിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; 11 ദിവസം തുടർച്ചയായി ഭർതൃപിതാവിന്റെ ക്രൂര പീഡനത്തിന് ശേഷം മൊഴി ചൊല്ലി മുൻ ഭർത്താവിന്റെ അനുജനെ കൊണ്ട് വിവാഹം കഴിപ്പിച്ചു; പീഡനം സഹിക്കാൻ പറ്റാതെ വന്നതോടെ പൊലീസിൽ അഭയം തേടി യുവതി

മറുനാടൻ ഡെസ്‌ക്‌

ബെറേയ്ലി: മൊഴി ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാൻ യുവതിയെക്കൊണ്ട് ഭർതൃപിതാവിനെയും ഭർതൃ സഹോദരനേയും വിവാഹം കഴിപ്പിച്ചതായി യുവതിയുടെ പരാതി. ഭാര്യ നൽകിയ പരാതിയിൽ രാജ്യത്ത് ആദ്യമായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭർത്താവ് മൊഴി ചൊല്ലിയ ശേഷം ഭർത്താവിന്റെ പിതാവിനെ യുവതിക്ക് വിവാഹം കഴിക്കേണ്ടി വന്നു. നിക്കാഹ് ഹലാൽ വിശ്വാസ പ്രകാരമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. ഭർത്താവിന്റെ പിതാവിനൊപ്പം പത്തു ദിവസം കഴിയേണ്ടി വന്ന യുവതി ക്രൂരമായ ബലാൽസംഗത്തിന് ഇരയായെന്നും പരാതിയിൽ പറയുന്നു.

ഇതിന് ശേഷം ഭർതൃപിതാവ് മൊഴി ചൊല്ലിയ ശേഷം മുൻ ഭർത്താവ് വിവാഹം കഴിക്കുകയും വീണ്ടു മൊഴി ചൊല്ലി ഭർതൃ സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ഒടുവിൽ മാനസികവും ശാരീരീകവുമായ പീഡനം സഹിക്ക വയ്യാതെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതി പൊലീസിന് നൽകിയ പരാതിയിൽ ഭർത്താവിനും മറ്റു കുടുംബാംഗങ്ങൾക്കും എതിരേ പീഡനത്തിനും ഭർത്തൃപിതാവിനെതിരേ ബലാത്സംഗത്തിനും കേസെടുത്തിരിക്കുകയാണ്.

2009 ജൂലൈയിലായിരുന്നു പ്രേംനഗർ പൊലീസ് സ്റ്റേഷന് സമീപം സുർഖാ രാജ ചൗക്ക് മൊഹല്ലയിലെ ഒരു ഡ്രൈവർ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് പ്രസവിക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ ശാരീരികമായി ദ്രോഹിക്കാനും അപമാനിക്കാനും തുടങ്ങി. 2011 ഫെബ്രുവരി 15 ന് ഭർത്താവ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ മുത്തലാക്ക് നടത്തി മൊഴി ചൊല്ലി.

തുടർന്ന് പിതാവ് മരിച്ച് സഹോദരങ്ങളെല്ലാം സ്വന്തം കുടുംബങ്ങളായി മാതാവ് ആങ്ങളമാർക്കൊപ്പം കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ എവിടെപോകുമെന്ന് ചോദിച്ചപ്പോൾ ആചാരം തെറ്റിക്കാൻ കഴിയില്ലെന്നും ഭർത്തൃപിതാവിനെ വിവാഹം കഴിച്ച് നിക്കാ ഹലാല ചെയ്യാൻ ആവശ്യപ്പെടുകയാണ് ഭർത്താവ് ചെയ്തത്. ഇത് നിരസിച്ചപ്പോൾ ഭർത്താവിന്റെ വീട്ടുകാർ പട്ടിണിക്കിട്ടു. ശരീരത്ത് മരുന്നുകൾ കുത്തിവെയ്ക്കാൻ ആരംഭിച്ചു. 2011 ജൂലൈ 1 ന് ഭർത്തൃപിതാവിനെ വിവാഹം കഴിക്കേണ്ടി വന്നു. 11 ദിവസം നീണ്ട ജീവിതത്തിൽ അനേകം തവണ ബലാത്സംഗം ചെയ്ത ശേഷം അയാൾ മുത്തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി.

2011 നവംബറിൽ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചെങ്കിലും ഭർത്തൃപിതാവ് വിട്ടില്ല. അയാൾ വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ഭർത്താവിന്റെ പീഡനം വേറെയും. ആറു വർഷത്തോളം കൊടിയ സാഹചര്യത്തിൽ ജീവിച്ചു. 2017 ജനുവരി 4 ന് ഭർത്താവ് വീണ്ടും മുത്തലാക്ക് ചൊല്ലി വിവാഹമോചനം നേടി. തുടർന്ന് യുവതി 2017 ഫെബ്രുവരിയിൽ പരാതി നൽകിയെങ്കിലും അപമാനം ഭയന്ന് ബലാത്സംഗകുറ്റം കാണിച്ചില്ല. തുടർന്ന് ഭർത്താവ് വീണ്ടും എത്തി ഇത്തവണ സഹോദരനെ വിവാഹം ചെയ്ത നിക്കാ ഹലാല ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ യുവതി ഇതും നിഷേധിച്ചു. ഇളയ സഹോദരനെ വിവാഹം കഴിച്ച നിക്കാ ഹലാല നേടാൻ ഭർത്താവ് പല തവണ നിർബ്ബന്ധിച്ചു. പീഡിപ്പിച്ചു, വധഭീഷണി വരെ മുഴക്കി. എന്നാൽ ഇത്തവണ തനിക്ക് നീതി കിട്ടണമെന്നാണ് യുവതിയുടെ നിലപാട്.

പിന്നീട് പരാതിയിൽ ഉറച്ചു നിന്ന യുവതി ഇപ്പോൾ ഇളയ സഹോദരിക്കും അവരുടെ 14 കാരിയായ മകൾക്കുമൊപ്പം ഗാർഹി ചൗക്കിയിലാണ് താമസിക്കുന്നത്. രണ്ടാം തവണയും മുത്തലാക്ക് നടത്തിയ ശേഷം മൂന്ന് ദിവസങ്ങളോളമാണ് ഭർത്താവ് ഭക്ഷണവും വെള്ളവും തരാതെ പീഡിപ്പിച്ചത്. ഭർത്താവ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ മാതാവും സഹോദരിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ എംബ്രോയ്ഡറി ജോലി ചെയ്യുന്ന യുവതി 50 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഭർത്താവും മാതാപിതാക്കളും മൂന്ന് സഹോദരന്മാരും സഹോദരിയും ഉൾപ്പെടെ ഏഴു പേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP