Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ ജയം വോട്ടിങ്ങ് യന്ത്രങ്ങളിൽ തകരാർ വരുത്തി; ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത് മോദി സർക്കാരിന്റെ പിന്തുണയോടെ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ വിമർശനവുമായി മഹാരാഷ്ട്ര നവനമിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ 2019-ൽ അധികാരത്തിലെത്തില്ലെന്നും തെരഞ്ഞെടുപ്പ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയിക്കുന്നതെന്നും രാജ് താക്കറെ ആരോപിച്ചു.

നാനാവശങ്ങളിലും കേന്ദ്ര, മഹാരാഷ്ട്ര സർക്കാരുകൾ പരാജയപ്പെട്ടു. പാൽ ഉത്പാദനത്തിലെ കുറവ്, തൊഴിലില്ലായ്മ എന്നിവ കർഷകരെയും യുവാക്കളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ശിവസേന-ബിജെപി സർക്കാർ 2019-ൽ അധികാരത്തിൽ തിരിച്ചെത്തില്ല. കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പ് യന്ത്രങ്ങളാണ് ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചത്. അതല്ലെങ്കിൽ, എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ വോട്ടെന്നുംതന്നെ ലഭിക്കാതിരിക്കുന്നത്- രാജ് താക്കറെ പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേയും രാജ് താക്കറെ രംഗത്തെത്തി. ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെങ്കിലും, നിർഭാഗ്യവശാൽ നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണയിലാണ് ഇക്കാര്യങ്ങൾ നടക്കുന്നതെന്ന് താക്കറെ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP