Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി എസ്ഡിപിഐ സിപിഎമ്മിന്റെ ശത്രു തന്നെ; തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എവിടെയെങ്കിലും എസ്ഡിപിഐയുടെ സഹായത്തോടെ അധികാരത്തിൽ ഉണ്ടെങ്കിൽ രാജിവയ്ക്കാൻ നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; കീഴ് ഘടകങ്ങൾക്ക് ഉടൻ തീരുമാനമെടുക്കാൻ നിർദേശിച്ച് നേതൃത്വം; സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് വിളയാട്ടത്തെ അടിച്ചമർത്താനുറച്ച് സർക്കാരും പാർട്ടിയും

ഇനി എസ്ഡിപിഐ സിപിഎമ്മിന്റെ ശത്രു തന്നെ; തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എവിടെയെങ്കിലും എസ്ഡിപിഐയുടെ സഹായത്തോടെ അധികാരത്തിൽ ഉണ്ടെങ്കിൽ രാജിവയ്ക്കാൻ നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; കീഴ് ഘടകങ്ങൾക്ക് ഉടൻ തീരുമാനമെടുക്കാൻ നിർദേശിച്ച് നേതൃത്വം; സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് വിളയാട്ടത്തെ അടിച്ചമർത്താനുറച്ച് സർക്കാരും പാർട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയോടെ സംസ്ഥാനത്ത് ആരെങ്കിലും എവിടെയെങ്കിലും അധികാരത്തിലണ്ടെങ്കിൽ രാജിവയ്ക്കാൻ നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഭിമന്യുവെന്ന യുവ എസ്എഫ്‌ഐ നേതാവിനെ മഹാരാജാസ് കോളേജ് ക്യാമ്പസിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത് എസ്ഡിപിഐ ആണെന്ന് വ്യക്തമായതോടെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണം കയ്യാളുന്നതെന്ന ആക്ഷേപം ബിജെപിയും കോൺഗ്രസും ഉയർത്തിയിരുന്നു. എസ്ഡിപിഐയുമായി നീക്കുപോക്കുകൾ ആകാമെന്ന നിലപാടാണ് മുമ്പൊക്കെ സിപിഎം കൈക്കൊണ്ടിരുന്നത്. എന്നാൽ സിപിഎമ്മിന്റെ പോഷക സംഘടനകളിലും പാർട്ടിയിൽ തന്നെയും എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകര് നുഴഞ്ഞുകയറുന്നതായും പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം ചർച്ചയായതിന് പിന്നാലെയാണ് എസ്ഡിപിഐയുമായുള്ള എല്ലാ നീക്കുപോക്കും സിപിഎം ഉപേക്ഷിക്കുന്നത്.

പാർട്ടി എവിടെയെങ്കിലും എസ്ഡിപിഐയുടെ പിന്തുണയോടെ അധികാരത്തിലുണ്ടെങ്കിൽ അവിടെ രാജിവയ്ക്കാനാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. ഇക്കാര്യം ഉടൻ തന്നെ കീഴ് ഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് എസ്ഡിപിഐക്ക് എതിരെ ശക്തമായ നടപടിയിലേക്ക് സിപിഎമ്മും സംസ്ഥാന സർക്കാരും നീങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

അഭിമന്യു വധത്തിലും അതിന് പിന്നാലെ കോട്ടയത്തും പേരാമ്പ്രയിലും പാർട്ടി പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണങ്ങളിലും എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം വ്യക്തമായി. ഇതോടെ പോപ്പുലർ ഫ്രണ്ടിന് എതിരെ ശക്തമായ നിലപാട് സർക്കാരും സ്വീകരിക്കും. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയും അതിന് മുമ്പും പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കിയ ആക്രമണങ്ങൾ തികച്ചും ആസൂത്രിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP