Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോണിലൂടെയുള്ള പരിചയം പ്രണയമായി; രാത്രി വിളികളിലൂടെ മാനസികമായി തളർത്തിയ ശേഷം ബന്ധം ഉപേക്ഷിച്ചു; പ്രണയ വിവരം വീട്ടിലറിയിക്കുമെന്ന കാമുകന്റെ ഭീഷണിയോടെ തൂങ്ങി മരണം; പരിയാരത്തെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയച്ചതി; ആത്മഹത്യാക്കുറിപ്പിലെ ദുരൂഹത തേടിയ പൊലീസിന് മുന്നിൽ കുടുങ്ങി പത്തൊമ്പതുകാരൻ; ശ്രീലയുടെ ജീവനെടുത്തത് കിരൺ ബെന്നിയുടെ കള്ളക്കളിയെന്ന് പൊലീസ്

ഫോണിലൂടെയുള്ള പരിചയം പ്രണയമായി; രാത്രി വിളികളിലൂടെ മാനസികമായി തളർത്തിയ ശേഷം ബന്ധം ഉപേക്ഷിച്ചു; പ്രണയ വിവരം വീട്ടിലറിയിക്കുമെന്ന കാമുകന്റെ ഭീഷണിയോടെ തൂങ്ങി മരണം; പരിയാരത്തെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയച്ചതി; ആത്മഹത്യാക്കുറിപ്പിലെ ദുരൂഹത തേടിയ പൊലീസിന് മുന്നിൽ കുടുങ്ങി പത്തൊമ്പതുകാരൻ; ശ്രീലയുടെ ജീവനെടുത്തത് കിരൺ ബെന്നിയുടെ കള്ളക്കളിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പരിയാരം: പരിയാരം നഴ്‌സിങ് കോേളജിലെ വിദ്യാർത്ഥിനി ശ്രീല തൂങ്ങിമരിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസിൽ കിരൺ ബെന്നി കോശി(19)യെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളുടെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്‌നർ കമ്പനിയിൽ ജീവനക്കാരനാണ് കിരൺ.

ജൂൺ രണ്ടിനാണ് ഒന്നാംവർഷ ബി.എസ്സി. നഴ്‌സിങ് വിദ്യാർത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസിൽ ജയരാജൻ-ലീന ദമ്പതിമാരുടെ മകൾ പി.ശ്രീലയ(19)യെ ഹോസ്റ്റലിലെ ഫാനിൽ ചുരിദാർഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.

കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറായ പി.ജയരാജന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തു. ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലും വന്ന കോളുകൾ ആരുടെതെല്ലാമാണെന്ന് പരിശോധിക്കുകയും ചെയ്തു. ശ്രീലയ രാത്രി ദീർഘനേരം ഒരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് കിരൺ ബെന്നി കുടുങ്ങിയത്.

മരണത്തിനു പിന്നിൽ സംശയങ്ങളുണ്ടെന്നും മകൾക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്‌സിങ് തിരഞ്ഞെടുത്തത്. പഠനത്തിൽ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടിൽ വരുമ്പോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പൊലീസിനെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യാക്കുറിപ്പ് വിശ്വസിക്കാനാകില്ലെന്നും അച്ഛൻ നിലപാട് എടുത്തു. ഇതാണ് നിർണ്ണായകമായത്.

ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടർന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരൺ ശ്രീലയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP