Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോവിനോ സഹോദരൻ; വിവേക് ഓബ്രായോ വില്ലൻ; മഞ്ജു വാര്യർ നായികയും; താടി വച്ച് മീശ പിരിച്ച് മാസ് ലുക്കിൽ മോഹൻലാലും; പൃഥ്വിരാജിന്റെ ലൂസിഫറിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിന് മികച്ച പ്രതികരണങ്ങൾ

ടോവിനോ സഹോദരൻ; വിവേക് ഓബ്രായോ വില്ലൻ; മഞ്ജു വാര്യർ നായികയും; താടി വച്ച് മീശ പിരിച്ച് മാസ് ലുക്കിൽ മോഹൻലാലും; പൃഥ്വിരാജിന്റെ ലൂസിഫറിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിന് മികച്ച പ്രതികരണങ്ങൾ

കൊച്ചി: നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ഫസ്റ്റ്് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ലാൽ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെക്കുകയായിരുന്നു. മലയാളത്തിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക.

മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, സാനിയ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നടൻ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ദീപക്ക് ദേവാണ് ചിത്രത്തിന്റെ സംഗീതം നൽകുന്നത്. കുട്ടിക്കാനം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. 

നടൻ ടോവിനോ തോമസ് മോഹൻലാലിന്റെ സഹോദരനായും ബോളിവുഡ് താരം വിവേക് ഓബ്രോയ് വില്ലൻ കഥാപാത്രത്തെയും അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താടിവെച്ച് മീശപിരിച്ചുള്ള മോഹൻലാലിന്റെ മാസ് ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിങ്ങൾക്കകം ആയിരക്കണക്കിന് ആളുകളാണ് പ്രതികരണവുമായി എത്തിയത്. മോഹൻലാലിന്റെ പോസ്റ്റിൽ ലൈക്കുകളും കമന്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മോഹൻലാലും വിജയ്യും ഒന്നിച്ച ജില്ല എന്ന തമിഴ് ചിത്രത്തിലെ ലുക്കാണെന്നും ചിത്രത്തിനായി തങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു. 16 വർഷങ്ങൾക്ക് ശേഷം മോഹൻലാലും വിവേക് ഓബ്രോയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലൂസിഫർ. 2002ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയാണ് വിവേക് ഓബ്രോയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിലെ മോഹൻലാൽ കഥാപാത്രവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമ്പനി ബോളിവുഡിലെ ബോക്സോഫീസ് ഹിറ്റുകളിൽ ഒന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP