Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിരൂക്ഷ വിമർശത്തിന് ശേഷം മോദിയെ ഇരിപ്പിടത്തിലെത്തി കണ്ട് ആലിംഗനം ചെയ്ത് രാഹുൽ ഗാന്ധി; ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു.. എന്നാൽ, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല അത് കോൺഗ്രസ് സംസ്‌ക്കാരമല്ലെന്നും രാഹുൽ; ചിരിച്ചു കൊണ്ട് രാഹുലിന് കൈകൊടുത്തു പുറത്തു തട്ടി അഭിനന്ദിച്ച് പ്രധാനമന്ത്രിയും

അതിരൂക്ഷ വിമർശത്തിന് ശേഷം മോദിയെ ഇരിപ്പിടത്തിലെത്തി കണ്ട് ആലിംഗനം ചെയ്ത് രാഹുൽ ഗാന്ധി; ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു.. എന്നാൽ, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല അത് കോൺഗ്രസ് സംസ്‌ക്കാരമല്ലെന്നും രാഹുൽ; ചിരിച്ചു കൊണ്ട് രാഹുലിന് കൈകൊടുത്തു പുറത്തു തട്ടി അഭിനന്ദിച്ച് പ്രധാനമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമർശിച്ച പ്രസംഗത്തിന് ശേഷം മോദിയെ ആലിംഗനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് പോയി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തെത്തിയ ശേഷമാണ് മോദിയെ രാഹുൽ ആലിംഗനം ചെയ്തത്.

ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു.. എന്നാൽ, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല. അത് കോൺഗ്രസ് സംസ്‌ക്കാരമല്ലെന്നും രാഹുൽ പറഞ്ഞു. ഇതിന് ശേഷമാണ് ആലിംഗനം ചെയ്തത്. രാഹുലിന് ചിരിച്ചു കൊണ്ട് കൈകൊടുത്തും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു പ്രധാനമന്ത്രി മോദി. ഈ രംഗങ്ങൾ ലോക്‌സഭയിലെ പിരിമുറുക്കത്തിന് അൽപ്പം അയവു വരുത്തുന്നതായിരുന്നു.

എൻ.ഡി.എ സർക്കാറിനുമെതിരെ ആഞ്ഞടിച്ച് പ്രസംഗിച്ച ശേഷമായിരുന്നു രാഹുലിന്റെ ഭാഗത്തു നിന്നും ഏവരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ പെരുമാറ്റമുണ്ടായത്. പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം മോദിയുടെ അരികിലേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്തുകൊണ്ട് എന്തോ സംസാരിച്ചാണ് തിരിച്ചു സീറ്റിലെത്തിയത്. ആദ്യം ആലിംഗനം ചെയ്തു മടങ്ങിയ രാഹുലിനെ മോദി തിരികെ വിളിച്ചു പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു.

തിരികെ തന്റെ ഇരിപ്പിടത്തിലെത്തിയ രാഹുൽ തുടർന്നും സംസാരിച്ചു. ഞാൻ ബിജെപി യോടും ആര് എസ്സ് എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോൺഗ്രസ്സിന്റെ മൂല്യം, അർത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുൽ പറഞ്ഞു. മോദിക്കും അമിത്ഷാക്കുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു രാഹുൽ തന്റെ പ്രസംഗത്തിൽ ഉടനീളം ഉയർത്തിയത്. ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ആക്രമണങ്ങൾ നടക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാർ അക്രമികളെ മാലയിട്ട് സ്വീകരിക്കുകയാണ്. ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ തന്റെ മനസിൽ എന്താണുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറയണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രണ്ട് വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. പക്ഷേ രണ്ടുപേർക്കും അധികാരം നഷ്ടമാകുന്നത് സഹിക്കാനാവില്ല. ഇന്ത്യക്കാർ ചൂഷണം ചെയ്യപ്പെടുകയും രാജ്യത്തുകൊല്ലപ്പെടുകയും മർദ്ദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് മറുപടി പറയുകയെന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്ത് ഒരാൾ അതിക്രമം കാണിക്കുമ്പോൾ അത് വ്യക്തികൾക്കുനേരെയുള്ള ആക്രമണമല്ല മറിച്ച് ബി.ആർ അംബേദ്കറിന്റെ ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണ്. ഇത്തരം ആൾക്കൂട്ട അക്രമങ്ങളെ ഞങ്ങൾ സഹിക്കില്ല- രാഹുൽ പറഞ്ഞു.

ബിജെപി സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങൾ എണ്ണിറഞ്ഞു കൊണ്ടായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്. മോദി ജനങ്ങളെ വഞ്ചിച്ചു എന്നാണ് ആരോപിച്ചത്. എവിടെ അദ്ദേഹം വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ അവസരങ്ങൾ? ഈ തൊഴിൽ വാഗ്ദാനത്തിലൂടെ യുവജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. റാഫേൽ വിമാന ഇടപാടിൽ അഴിമതി നടന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മോദിയുടെ സുഹൃത്തിനാണ് ഈ ഇടപാടുകൊണ്ട് നേട്ടമുണ്ടായ്. 4500 കോടിയുടെ നേട്ടമാണ് ഈ സുഹൃത്ത് ഉണ്ടാകിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP