Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎം അവരെ തിരിച്ചറിഞ്ഞത് പാല് കൊടുത്ത കൈക്ക് കൊത്തിയപ്പോൾ എന്ന് പറഞ്ഞ നേതാവിന്റെ പാർട്ടിക്കാരൻ അതാ എസ്ഡിപിഐ വേദിയിൽ; എസ്ഡിപിഐ വേദിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുടെ കിടിലൻ പ്രസംഗം! വിവാദമായതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി തടിതപ്പി നേതൃത്വം; അടിപൊളി വാ പോകാമെന്ന് സൈബർ സഖാക്കൾ

സിപിഎം അവരെ തിരിച്ചറിഞ്ഞത് പാല് കൊടുത്ത കൈക്ക് കൊത്തിയപ്പോൾ എന്ന് പറഞ്ഞ നേതാവിന്റെ പാർട്ടിക്കാരൻ അതാ എസ്ഡിപിഐ വേദിയിൽ; എസ്ഡിപിഐ വേദിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുടെ കിടിലൻ പ്രസംഗം! വിവാദമായതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി തടിതപ്പി നേതൃത്വം; അടിപൊളി വാ പോകാമെന്ന് സൈബർ സഖാക്കൾ

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ നേതൃത്വത്തെ വിമർശിക്കാൻ സഖാക്കൾ തയ്യാറാകാത്തത് എസ്ഡിപിഐയുമായുള്ള രഹസ്യ ധാരണകൾ കാരണമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആദ്യം മുതൽ ആരോപിച്ചിരുന്നു. കടുത്ത ഭാഷയിലാണ് മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പടെ ഇതിനെതിരെ രംഗത്ത് വന്നത് എന്നാൽ ഇപ്പോൾ എസ്ഡിപിഐ ബന്ധത്തെക്കുറിച്ച് സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ച മുസ്ലിം ലീഗിന് നാണക്കേടായി യൂത്ത് ലീഗ് നേതാവ്. എസ്ഡിപിഐയുടെ പരിപാടിയിൽ പങ്കെടുത്ത യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ എംഎസ്എഫ് ജില്ലാ പ്രസിഡന്റയിരുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം കെഎ ഷുഹൈബിനാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നോട്ടീസ് നൽകി തടിതപ്പിയിരിക്കുന്നത്.

കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഷുഹൈബ് പങ്കെടുക്കുകയും സംഘടനയെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരിക്കുകയാണ്. അച്ചടക്കലംഘനമാണ് നടത്തിയിട്ടുള്ളതെന്നും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നുമാണ് യൂത്ത് ലീഗ് നേതാവിന് നൽകിയ നോട്ടീസിൽ പറയുന്നത്.

പാല് കൊടുത്ത കൈക്ക് തിരിഞ്ഞ് കൊത്തിയപ്പോഴാണ് സിപിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്രസമ്മേളനം നടത്തിയും മറ്റും സിപിഎം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ട്. മുമ്പ് പല പേരുകളിൽ വന്നപ്പോഴും അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം തുടർന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് യൂത്ത് ലീഗ് നേതാവ് ലീഗിന് തന്നെ നാണക്കേടുണ്ടാകുന്ന പ്രവർത്തി ചെയ്തിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP