Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്കും മോശം അനുഭവങ്ങളും ചൂഷണവും ഉണ്ടായിട്ടുണ്ട്; പ്രിയപ്പെട്ട സ്ത്രീകളെ, തന്റെ ഉള്ളിൽനിന്ന് നിലവിളിക്കുന്ന സ്ത്രീകൾക്ക് എതിരെ തിരിയരുത്; പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കുക; റിമയ്ക്ക് മറുപടിയുമായി മംമ്ത മോഹൻദാസ്

എനിക്കും മോശം അനുഭവങ്ങളും ചൂഷണവും ഉണ്ടായിട്ടുണ്ട്; പ്രിയപ്പെട്ട സ്ത്രീകളെ, തന്റെ ഉള്ളിൽനിന്ന് നിലവിളിക്കുന്ന സ്ത്രീകൾക്ക് എതിരെ തിരിയരുത്; പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കുക; റിമയ്ക്ക് മറുപടിയുമായി മംമ്ത മോഹൻദാസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമയിലെ സ്ത്രീകളുടെ രക്ഷയ്ക്ക് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അനിവാര്യമാണെന്ന് താൻ കരുതുന്നില്ലെന്ന് നടി മംമ്ത മോഹൻദാസ് ഇന്നലെ അഭിപ്രായപ്പെട്ടത് പലരിലും അത്ഭുതമുണർത്തിയിരുന്നു. സ്ത്രീപക്ഷ സമീപനം സ്വീകരിക്കുന്ന അഭിനേത്രിയായാണ് മംമ്തയെ പലരും വിലയിരുത്തിയിരുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ അവർക്കൂടി ആണെന്നും അവർ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവിൽ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്തയുടെ പ്രസ്താവനയാണ് വിവാദമായി മാറിയത്. മംമ്തയുടെ പ്രതികരണത്തെ പരോക്ഷമായി വിമർശിച്ച് റിമ കല്ലിങ്കൽ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായി മംമത് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിയാതെയല്ല താൻ സംസാരിച്ചതെന്ന് മംമ്ത പറഞ്ഞു.

ബഹുമാനക്കുറവും, ആക്ഷേപവും ആക്രമണവുമെല്ലാം വിശ്വസിച്ച പുരുഷന്മാരിൽ നിന്നു താനും നേരിട്ടിട്ടുണ്ടെന്നും ഉള്ളിൽ നിലവിളിക്കുന്ന സ്ത്രീകൾക്കെതിരെ തിരിയാതിരിക്കുകയെന്നും പ്രതികരിക്കുന്നതിനു മുമ്പ് സ്ത്രീകൾ ചിന്തിക്കണമെന്നും റിമയോട് മറുപടിയായി താരം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് അവബോധമുണ്ട്. ഞാൻ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നതിനാൽ എനിക്കത് മനസ്സിലാകാതിരിക്കില്ല. സ്വാഭാവികമായി അസന്തുലിതാവസ്ഥ നിലനിൽക്കുന്നൊരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്.'

അതുകൊണ്ട് തന്നെ സ്ത്രീയെ അബലകളെന്ന് ചിത്രീകരിക്കാനും വായ് അടപ്പിക്കാനും വളരെ എളുപ്പമാണ് ഇവിടെ. ഞാൻ വിശ്വസിച്ച ചില പുരുഷന്മാരിൽ നിന്ന് എനിക്കും മോശം അനുഭവങ്ങളും ചൂഷണവും ഉണ്ടായിട്ടുണ്ട്. പുരുഷൻ അപരിചിതനോ, പരിചയമുള്ള ആളാണോ എന്നതിന് പ്രസക്തിയില്ല സ്ത്രീയെ സംബന്ധിച്ച് ഫലം ഒന്ന് തന്നെയാണ്. പ്രിയപ്പെട്ട സ്ത്രീകളെ, തന്റെ ഉള്ളിൽനിന്ന് നിലവിളിക്കുന്ന സ്ത്രീകൾക്ക് എതിരെ തിരിയരുത്. പ്രതികരിക്കുന്നതിന് മുൻപ് ചിന്തിക്കുക.'

'ചുരുക്കത്തിൽ, എനിക്ക് ഇല്ലാത്തത് എമ്പതിയോ ഐക്യുവോ അല്ല.. എനിക്ക് ഇല്ലാത്തത് തെറ്റ് ചെയ്തവരോടുള്ള ക്ഷമയാണ്. ബലാത്സംഗിയെന്ന് തെളിഞ്ഞാൽ നീതിപീഠത്തോട് ആവശ്യപ്പെടേണ്ടത് അവരെ തൂക്കിലേറ്റാനാണ്. രണ്ടാമതൊരു അവസരം കൊടുക്കരുത്. സ്ത്രീകളെ നിങ്ങൾ പ്രതികരിക്കുകയും ശബ്ദമുണ്ടാക്കുകയും വേണം, ചരിത്രം ആവർത്തിക്കാൻ സമ്മതിക്കരുത്. പരസ്പരം പോരാടുന്നതിന് മുൻപ് നിയമവ്യവസ്ഥയ്ക്ക് നേരെ വിരൽച്ചൂണ്ടുക'.മംമ്ത പറഞ്ഞു.

'കുറ്റാരോപിതൻ തെറ്റുകാരനാണെന്ന് തെളിഞ്ഞാൽ തീർച്ചയായും ശിക്ഷിക്കപ്പെടണം, അത് അയാൾ നടനാണെങ്കിലും അല്ലെങ്കിലും. സാധാരണക്കാർ പീഡനത്തിന് ഇരയാക്കപ്പെടുമ്പോൾ എവിടെയാണ് നമ്മുടെ ശബ്ദം. സിനിമാതാരങ്ങൾ ഉൾപ്പെടുമ്പോൾ മാത്രം ഇത് വലിയ പ്രശ്‌നമാകുന്നു. ഇവിടെയുള്ള ജനങ്ങളുടെ പ്രശ്‌നമാണിത്. സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല.'മംമ്ത വ്യക്തമാക്കുന്നു.

മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങൾക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയുടെ ഈ മറുപടിക്ക് പകരമായി റിമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP