Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറ്റിലും മഴയിലും വീട് തകർന്നുവെന്നറിഞ്ഞ് കൗൺസിലർ പാഞ്ഞെത്തി; സാമഗ്രികൾ ഒതുക്കിവയ്ക്കുവാൻ വീടിനകത്ത് കയറിയപ്പോൾ കണ്ടത് പത്തിന്റെയും അഞ്ചിന്റെയും നോട്ടുകൾ ചിതറി കിടക്കുന്ന കാഴ്‌ച്ച; പരിശോധിച്ചപ്പോൾ പണം വലിയ ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; ഭിക്ഷാടനം നടത്തി ഉപജീവനം നടത്തിയിരുന്ന അമ്മയുടെയും മകളുടെയും സമ്പാദ്യം കണ്ട് ഞെട്ടി നാട്ടുകാർ

കാറ്റിലും മഴയിലും വീട് തകർന്നുവെന്നറിഞ്ഞ് കൗൺസിലർ പാഞ്ഞെത്തി; സാമഗ്രികൾ ഒതുക്കിവയ്ക്കുവാൻ വീടിനകത്ത് കയറിയപ്പോൾ കണ്ടത് പത്തിന്റെയും അഞ്ചിന്റെയും നോട്ടുകൾ ചിതറി കിടക്കുന്ന കാഴ്‌ച്ച;  പരിശോധിച്ചപ്പോൾ പണം വലിയ ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; ഭിക്ഷാടനം നടത്തി ഉപജീവനം നടത്തിയിരുന്ന അമ്മയുടെയും മകളുടെയും സമ്പാദ്യം കണ്ട് ഞെട്ടി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

വിയ്യൂർ: കനത്ത മഴയിൽ അമ്മയും മകളും മാത്രം താമസിക്കുന്ന വീട് തകർന്നു വീണു എന്ന ഫോൺ സന്ദേശം ലഭിച്ചയുടൻ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ പാഞ്ഞെത്തി. പാട്ടുരായ്ക്കൽ ഡിവിഷനിൽ വിയ്യൂർ റോസ ബസാറിൽ കല്യാണിക്കുട്ടി(75) മകൾ അമ്പിളി(50) എന്നിവർ താമസിക്കുന്ന വീടാണ് ഇടിഞ്ഞ് വീണത്.

നാളുകളായി ഇവർ ഭിക്ഷാടനം നടത്തിയാണ് കഴിഞ്ഞിരുന്നത്. സമീപവാസികളുമായി അധികം ബന്ധമില്ല. രാവിലെ ഭിക്ഷാടനത്തിനായി നഗരത്തിലിറങ്ങിയാൽ വൈകിട്ടാണ് തിരികെയെത്തുന്നത്. വീട് തകർന്നതറിഞ്ഞ് കൗൺസിലറെത്തി ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നാലെ വീട്ടിലെ സാമഗ്രികൾ ഒതുക്കി വയ്ക്കുവാൻ അകത്ത് കയറിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്‌ച്ച കണ്ടത്.

വീടിന്റെ പലഭാഗത്തായി അഞ്ചിന്റെയും പത്തിന്റെയും നോട്ടുകളും ചില്ലറ തുട്ടുകളും ചിതറിക്കിടക്കുന്നു. ഇവർ കിടന്നിരുന്ന പായയുടെ ചുവട്ടിലും നോട്ടുകൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വീട് മുഴുവൻ പരിശോധിച്ചപ്പോഴാണ് പണം വലിയ ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

മണിക്കൂറുകളെടുത്താണ് ഇവർ ഇത് എണ്ണിത്തീർത്തത്. ഇത് ഒന്നര ലക്ഷം രൂപയുണ്ടെന്നാണ് വിവരം. ഇവരുടെ വീട് പൂർണമായും തകർന്ന നിലയിലായിരുന്നു. കുറച്ച് പണം കൂടി സ്വരൂപിച്ച ശേഷം വീടിന്റെ പണി നടത്തണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP