Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊതു മേഖലാ ബാങ്കുകളിലെ എടിഎമ്മുകളിൽ തട്ടിപ്പിന് സാധ്യതയെന്ന് സൂചന; ഇവയിൽ അധികവും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ് വെയർ; കഴിഞ്ഞ ഒരു വർഷത്തിനിടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിച്ചത് 25000ൽ അധികം പരാതികൾ

പൊതു മേഖലാ ബാങ്കുകളിലെ എടിഎമ്മുകളിൽ തട്ടിപ്പിന് സാധ്യതയെന്ന് സൂചന; ഇവയിൽ അധികവും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ് വെയർ; കഴിഞ്ഞ ഒരു വർഷത്തിനിടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിച്ചത് 25000ൽ അധികം പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളെ ഭീതിയിലാഴ്‌ത്തുന്ന വാർത്തയാണ്് ഇപ്പോൾ പുറത്ത് വരുന്നത്. പൊതു മേഖലാ ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളിലും തട്ടിപ്പ് നടക്കാൻ ഏറെ സാധ്യതയുണ്ടെന്ന് സർക്കാർ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം എടിഎമ്മുകളിലെ 74 ശതമാനം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് ഇതിനോടകം ഉയർന്നിരിക്കുന്നത്. 2017 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെ 25000 ൽ അധികം പരാതികൾ ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിച്ചുവെന്നാണ് വിവരം. 861 കോടി ഇടപാടുകളാണ് ഇക്കാലയളവിൽ മാത്രമായി നടന്നത്. എന്നാൽ ഈ കണക്ക് മാത്രം നോക്കിയാൽ തട്ടിപ്പുകൾ കുറവാണെന്നും വാദമുയരുന്നുണ്ട്.

പരാതികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ എടിഎമ്മുകളിലെ സോഫ്റ്റ് വെയറുകൾ പുതുക്കാനും എടിഎമ്മുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാനും റിസർവ് ബാങ്ക് മറ്റ് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. രാജ്യത്ത് ദിവസം ചെല്ലും തോറും എടിഎം ഉപയോക്താക്കളുടെ എണ്ണം കൂടി വരുന്നുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP