Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴ്‌സിന് കനം കൂടിയപ്പോൾ താരത്തിന് കനം കുറഞ്ഞു; ഗ്രീസിൽ കുടുംബത്തോടൊപ്പം വെക്കേഷൻ അടിച്ചുപൊളിച്ചുകഴിഞ്ഞപ്പോൾ ഹോട്ടൽ ജീവനക്കാരോട് പെരുത്തിഷ്ടം; ടിപ്പായി നൽകിയത് 16 ലക്ഷം രൂപ; ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉദാരമനസ്‌കത കണ്ട് നെഞ്ചിൽ കൈവച്ച് ആരാധകർ

പഴ്‌സിന് കനം കൂടിയപ്പോൾ താരത്തിന് കനം കുറഞ്ഞു; ഗ്രീസിൽ കുടുംബത്തോടൊപ്പം വെക്കേഷൻ അടിച്ചുപൊളിച്ചുകഴിഞ്ഞപ്പോൾ ഹോട്ടൽ ജീവനക്കാരോട് പെരുത്തിഷ്ടം; ടിപ്പായി നൽകിയത് 16 ലക്ഷം രൂപ; ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉദാരമനസ്‌കത കണ്ട് നെഞ്ചിൽ കൈവച്ച് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഗ്രീസ്: പോർച്ചുഗൽ ലോകകപ്പ് ഫുട്‌ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരെ വരവേറ്റത് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിൽ ചേർന്നുവെന്ന വാർത്തയാണ്. എന്നാൽ, കളികളുടെ ഇടവേളയിൽ റൊണോ ഉല്ലാസ യാത്രകളിലായിരുന്നു. കാമുകിക്കും കുടുംബത്തിനുമൊപ്പം ഗ്രീസിലെ കോസ്‌ററ നവാരിനോ ഹോട്ടിലായിരുന്നു ആഘോഷങ്ങൾ. താമസം കഴിഞ്ഞപ്പോൾ റോണോയ്ക്ക് ഹോട്ടൽ മാത്രമല്ല ജീവനക്കാരും സേവനങ്ങളുമെല്ലാം പെരുത്തിഷ്ടായി. യാത്ര പറഞ്ഞിറങ്ങും മുമ്പ താരം ടിപ് കൊടുത്തപ്പോൾ മാനേജർമാരോട് താൻ നൽകിയ ടിപ് ജീവനക്കാർക്ക് വീതിച്ചുനൽകാൻ ആവശ്യപ്പെട്ടു. യുവന്റസുമായി 100 മില്യൻ യൂറോയുടെ കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ഈ ടിപ് വാഗ്ദാനം.

ടിപ് കണ്ട മാനേജർമാരും ജീവനക്കാരും ഞെട്ടി. 16 ലക്ഷം രൂപയാണ് സിആർ 7 എന്ന ഓമനപ്പേരിലറിയപ്പെടുന്ന റൊണാൾഡോ ടിപ്പായി നൽകിയത്. 9 വർഷം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ മാറ്റുരച്ച ശേഷം യുവന്റസിലേക്ക് പോകുന്നതിന്റെ സന്തോഷം കൂടിയാകണം റോണോ പങ്കുവച്ചത്. ഏതായാലും കോസ്റ്റ നവാരിനോ ഹോട്ടൽ ജീവനക്കാർക്ക് കുറച്ചുനാളത്തേക്ക് ഇനി അടിച്ചുപൊളിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP