Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലങ്ങളിൽ നിന്ന് ചാടിയ യുവാക്കൾക്കായി തിരച്ചിൽ

ആലപ്പുഴ: രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പാലങ്ങളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാക്കൾക്കായി തിരച്ചിൽ. അരൂർ കുമ്പളം പാലത്തിൽനിന്നും തൈക്കാട്ടുശേരി പാലത്തിൽനിന്നും ചാടിയ യുവാക്കൾക്കായി ഫയർ ആൻഡ് റെസ്‌ക്യൂ ടീമും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. അരൂർ താമരക്കുളം വീട്ടിൽ സത്യന്റെ മകൻ നിഖിൽ (24) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അരൂർ കുമ്പളം പാലത്തിൽനിന്നു ചാടിയത്. നിഖിലിനെ കണ്ടെത്താൻ അരൂർ അഗ്‌നിശമനസേനയിലെ മുങ്ങൽവിദഗ്ദ്ധർ എത്തി തിരച്ചിൽ ആരംഭിച്ചു. നിഖിൽ ഉപയോഗിക്കുന്ന ബൈക്ക് പാലത്തിൽനിന്നു കണ്ടെത്തിയതോടെയാണ് യുവാവ് വെള്ളത്തിൽ ചാടിയെന്ന സൂചന ലഭിച്ചത്.

തുറവൂർ പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിൽനിന്ന് രാത്രി ഏഴരയോടെ തൈക്കാട്ടുശേരി ആലുങ്കൽ പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രാഹുൽ (22) ചാടിയതായും വിവരം ലഭിച്ചു. കുത്തിയതോട് പൊലീസും ചേർത്തലയിൽ നിന്നുള്ള അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP