Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥാപാത്രങ്ങൾ എങ്ങനെ സംസാരിക്കണമെന്ന് വരെ വർഗീയ ശക്തികൾ തീരുമാനിക്കുന്നു; ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടിവന്നത് ഉയർത്തുന്നത് ഗൗരവമേറിയ ചോദ്യങ്ങൾ: ഇത് ഗൗരവമായ വാർത്തയായി മാതൃഭൂമിയിൽപോലും കണ്ടില്ലെന്നും പി. രാജീവ്

കഥാപാത്രങ്ങൾ എങ്ങനെ സംസാരിക്കണമെന്ന് വരെ വർഗീയ ശക്തികൾ തീരുമാനിക്കുന്നു; ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടിവന്നത് ഉയർത്തുന്നത് ഗൗരവമേറിയ ചോദ്യങ്ങൾ: ഇത് ഗൗരവമായ വാർത്തയായി മാതൃഭൂമിയിൽപോലും കണ്ടില്ലെന്നും പി. രാജീവ്

കൊച്ചി: സംഘപരിവാർ ഭീഷണിയെ തുടർന്ന് മാതൃഭുമിയിൽ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിന്റെ മീശയെന്ന നോവൽ പിൻവലിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ്. നോവൽ പിൻവലിക്കേണ്ടി വന്നത് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. നോവൽ എഴുത്തുകാരന്റെ ഭാവനയുടെ സൃഷ്ടിയാണ്. ജീവിക്കുന്ന കാലവും സാമുഹ്യ ജീവിതവും ബോധപൂർവ്വവും അല്ലാതെയും കൃതികളിൽ പ്രതിഫലിച്ചെന്നും വരും- രാജീവ് പറഞ്ഞു.

കഥാപാത്രങ്ങൾ എങ്ങനെ സംസാരിക്കണമെന്നു വരെ വർഗ്ഗീയ ശക്തികൾ തീരുമാനിക്കുമെന്ന് പറയുന്ന സ്ഥിതിയാണ്. അവർ സാമുഹ്യ മാധ്യമങ്ങളിലൂടെ എഴുത്തുകാരനെ മാത്രമല്ല കുടുംബത്തേയും അധിക്ഷേപിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ഇതു കേട്ട് നോവലിസ്റ്റ് നോവൽ പിൻവലിക്കുന്നു. ഇത്തരം കാര്യങ്ങൾ ഗൗരവമായ വാർത്തയായി മാതൃഭൂമി പോലും നൽകിയില്ല.

സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കൃതിയെ വിമർശിക്കാൻ വായനക്കാർക്കും അവകാശമുണ്ട്. എന്നാൽ, നിർമ്മാല്യം ഉൾപ്പെടെയുള്ള മഹത്തായ കലാസൃഷ്ടികൾ പിറന്ന മണ്ണിൽ ഇതു പോലുള്ള ഭീഷണികൾ പ്രതിരോധിക്കേണ്ടതാണെന്നും പി. രാജീവ് പറഞ്ഞു.

ഇത് അനുവദിക്കാൻ കഴിയില്ല. ഏതെങ്കിലും സാഹിത്യ കൃതിയിലെ ഏതെങ്കിലും കഥാപാത്രം പറയുന്നതോടു കൂടി ഒലിച്ചുപോകുന്നതാണ് വിശ്വാസിയുടെ വിശ്വാസമെന്ന് സംഘപരിവാറുകാർ പ്രഖ്യാപിക്കുന്ന സാഹചര്യമാണെന്നും രാജീവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP