Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാത്തിരിക്കുന്നത് എ.ആർ റഹ്മാന് വേണ്ടി; ഇന്ത്യൻ സംഗീതത്തിലെ വിസ്മയത്തിന്റെ വർക്കുകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം; ബോളിവുഡിന് വേണ്ടി പാടാൻ സാധിച്ചാൽ താൻ ഏറെ സന്തോഷവതിയാകുമെന്നും പോപ്പ് താരം സെലീന ഗോമസ്

കാത്തിരിക്കുന്നത് എ.ആർ റഹ്മാന് വേണ്ടി; ഇന്ത്യൻ സംഗീതത്തിലെ വിസ്മയത്തിന്റെ വർക്കുകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം; ബോളിവുഡിന് വേണ്ടി പാടാൻ സാധിച്ചാൽ താൻ ഏറെ സന്തോഷവതിയാകുമെന്നും പോപ്പ് താരം സെലീന ഗോമസ്

മറുനാടൻ മലയാളി ബ്യൂറോ

സംഗീതത്തിൽ മാന്ത്രിക വിസ്മയം തീർത്തയാളാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമാകുക എന്നത് ഏതൊരാളുടെയും സ്വപ്‌നമാണെന്ന് മാത്രമല്ല ലഭിക്കുന്നത് ഒരു ഭാഗ്യവുമാണ്. അതിനിടെയാണ് പോപ്പ് സംഗീത റാണിയായ സെലീന ഗോമസ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. താൻ റഹ്മാന്റെ കടുത്ത ആരാധികയാണെന്ന് സെലീന പറയുന്നു. റഹ്മാനെക്കുറിച്ച് പറയുമ്പോൾ വാചാലയാകുകയാണ് സെലീന.

ഇന്ത്യയിലെ നിരവധി സംഗീതജ്ഞരുടെ വർക്കുകൾ കേട്ടിട്ടുണ്ട്. തന്നെ കൂടുതൽ ആകർഷിച്ചത് എആർ റഹ്മാന്റെ പാട്ടുകളാണെന്ന് സെലിന പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ കമ്പോസിഷൻസും തന്നെ ആകർഷിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം ആഗോള തലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനാണ്.

തന്റെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്നാണ് അദ്ദേഹത്തിന്റെ വർക്കുകളിൽ ഒന്നിന്റെ ഭാഗമാകുക എന്നത്. അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടൻ ആഗ്രഹിക്കുന്നുവെന്നും ബോളിവുഡ് ചിത്രത്തിനു വേണ്ടി പാടാൻ കഴിഞ്ഞാൽ അത്രയും സന്തോഷമെന്നും സെലീന പറയുന്നു.

പാശ്ചാത്യൻ സംഗീതവും ഇന്ത്യൻ രാഗങ്ങളും കോർത്ത് ഇണക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ മ്യൂസിക്കൽ വർക്കിനേയും സെലിന അഭിനന്ദിച്ചു. കൂടാതെ ലോകത്ത് സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു സ്ലം ഡോഗ് മില്യണെയർ. അത്തരത്തിലുള്ള സിനിമകൾക്ക് പോലും അദ്ദേഹം സംഗീതം നൽകി. അതുകൊണ്ടാണ് എ.ആർ റഹ്മാൻ പാട്ടുകൾ തനിക്ക് ഇത്ര പ്രിയമെന്നും സെലീന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP