Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹമോചിതയായ യുവതി; ഇനി അന്വേഷിക്കരുതെന്നും ഇഷ്ടമുള്ള ആൾക്കൊപ്പം പോകുന്നുവെന്നും കുറിപ്പ്; ആരോടും പറയാതെ നാട് വിട്ടത് സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും മുഴുവൻ എടുത്ത ശേഷം

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹമോചിതയായ യുവതി; ഇനി അന്വേഷിക്കരുതെന്നും ഇഷ്ടമുള്ള ആൾക്കൊപ്പം പോകുന്നുവെന്നും കുറിപ്പ്; ആരോടും പറയാതെ നാട് വിട്ടത് സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും മുഴുവൻ എടുത്ത ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: വിവാഹമോചനം നേടിയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ.മൂന്നു വർഷം മുൻപ് വിവാഹ മോചിതയായ യുവതിയെ കാണാതായതായിട്ടാണ് ബന്ധുക്കളുടെ പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് യുവതിയെ കാണാതായത്. പൊലീസ് പരിശോധനയിൽ യുവതിയുടെ കൈപ്പടയിൽ എഴുതിയ ഒരു കത്തും ലഭിച്ചിട്ടുണ്ടെന്ന് കാസർഗോഡ് ടൗൺ എസ്‌ഐ അജിത് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം മൂന്ന് വർഷമായി സ്വന്തം വീട്ടിലായിരുന്നു കുട്ടികളുമൊത്ത് ഇവരുടെ താമസം. തനിക്ക് ഇഷ്ടപ്പെട്ടയാളുടെ ഒപ്പം പോകുന്നുവെന്നും അന്വേഷിക്കരുത് എന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ 33 കാരിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.യുവതിക്ക് രണ്ട് കുട്ടികളുണ്ട്.തന്റെ രണ്ട് കുട്ടികളയും വീട്ടിൽ ഉപേക്ഷിച്ച ശേഷം സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP