Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർ പ്രദേശിൽ പെൺകുട്ടിയെ തോക്ക് ചൂണ്ടി ബലാൽസംഗം ചെയ്ത് അയൽവാസി; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പരാതി നൽകാൻ പത്തൊൻപതുകാരി സ്റ്റേഷനിലെത്തിയത് ഭ്രൂണവുമായി

ഉത്തർ പ്രദേശിൽ പെൺകുട്ടിയെ തോക്ക് ചൂണ്ടി ബലാൽസംഗം ചെയ്ത് അയൽവാസി; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പരാതി നൽകാൻ പത്തൊൻപതുകാരി സ്റ്റേഷനിലെത്തിയത് ഭ്രൂണവുമായി

ലഖ്‌നൗ: അയൽവാസിയാൽ ബലാൽസംഗം ചെയ്യപ്പെട്ട യുവതി പരാതി നൽകാൻ അഞ്ചു മാസം പ്രായമുള്ള ഭ്രൂണവുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. യുവതിയെ ആറുമാസം മുമ്പ് ബലാൽസംഗം ചെയ്തുവെന്നും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നിർബന്ധിച്ച് ഗുളികൾ കഴിപ്പിച്ചുവെന്നുമാണ് പരാതി. അയൽവാസിയായ മനോജിന് (20) എതിരെയാണ് പരാതി നൽകിയിട്ടുള്ളത്.

അഞ്ചുമാസം മുൻപ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാരണത്താൽ യുവതി വിവരം വീട്ടുകാരെ അറിയിച്ചില്ല. എന്നാൽ, യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാനുള്ള ഗുളികകൾ കഴിപ്പിച്ചു. ഇതേത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് യുവതിയുടെ വീട്ടുകാർ വിവരങ്ങൾ അറിയുന്നത്.

ശനിയാഴ്‌ച്ച വൈകിട്ട് അമ്മയോടൊപ്പമാണ് യുവതി പരാതി നൽകാൻ എത്തിയത്. ഭ്രൂണം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക്ക് ലാബിലേക്ക് അയച്ചു. മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഹസൻപുർ പൊലീസ് അറിയിച്ചു. സമാനമായ സംഭവം മെയ്യ് 19 നും ഉത്തർപ്രദേശിൽ നടന്നിരുന്നു. പീഡനത്തിനരയായ പതിനാലുകാരി ഭ്രൂണം സഞ്ചിയിലാക്കി മീററ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പണം നൽകി ബലാൽസംഗ വിവരം മറച്ചുവെക്കാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP