Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയെ കൊലപ്പെടുത്തി ശവദാഹത്തിന് ഭർത്താവിന്റെ ശ്രമം

ന്യൂഡൽഹി: യുവതിയെ കൊന്ന് കത്തിക്കാൻ ്ശ്രമിച്ച ഭർത്താവ് പിടിയിൽ. കൊലപ്പെടുത്തിയ ഭാര്യയുടെ ശവദാഹം നടത്താൻ ശ്രമിച്ച നടപടി പൊലീസ് എത്തി തടഞ്ഞു. പരാതി ലഭിച്ചതോടെ ശ്മശാനത്തിൽ ദഹിപ്പിക്കുന്നതിനിടെ പൊലീസ് എത്തി തീയണച്ച് മൃതദേഹം വീണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സുൽത്താൻപുരി സ്വദേശി നവീൻ (24) അറസ്റ്റിലായി. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് നവീൻ ഭാര്യയെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തി ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം ദഹിപ്പിക്കാൻ ശ്രമം നടന്നത്. നവീനും സുഹൃത്തുക്കളായ അഞ്ചു പേരും ചേർന്ന് മൃതദേഹം ദഹിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അസ്വാഭാവികത തോന്നി നാട്ടുകാർ ഇടപെട്ടു. ഇതോടെ കള്ളി പൊളിഞ്ഞു. സംശയം തോന്നിയ ആളുകൾ പൊലീസിൽ അറിയിക്കുകയും പൊലീസ് നവീനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ നവീൻ ആദ്യം പറഞ്ഞത് ഭാര്യ വെള്ളിയാഴ്ച രാത്രി വൈദ്യുതാഘാതമേറ്റ് മരിച്ചു എന്നാണ്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യിലിൽ കൊലപാതകം സമ്മതിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP