Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഫേൽ ഇടപാടിൽ അഴിമതി ഉണ്ടെന്ന് രാഹുൽ

ന്യൂഡൽഹി: മോദി സർക്കാരിന് എതിരെ ആരോപണങ്ങൾ ശക്തമാക്കുകയാണ് കോൺഗ്രസ്. റാഫേൽ യുദ്ധ വിമാന ഇടപാടിൽ അഴിമതി നടന്നു എന്ന ആരോപണം കോൺ്ഗ്രസ് അധ്യക്ഷൻ ഉ്ന്നയിച്ചതോടെ പുതിയ ചർച്ചകളും തുടങ്ങി. റഫാൽ വിമാന ഇടപാടിൽ അഴിമതി മണക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രസ്താവിച്ചു. റാഫേലിന്റെ വില ചോദിച്ചപ്പോൾ പ്രധാനമന്ത്രി ഞെളിപിരികൊണ്ടുവെന്നും തന്റെ കണ്ണിലേക്ക് നോക്കാൻ അദ്ദേഹം മടിച്ചതായും രാഹുൽ പറഞ്ഞു.

പ്രതിരോധമന്ത്രി ആദ്യം ഇടപാടിനെക്കുറിച്ച് പറയാമെന്നു പറഞ്ഞു. പിന്നീട് പറയില്ലെന്നും അറിയിച്ചു. ഇതിൽ രഹസ്യമൊന്നുമില്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി ഇപ്പോൾ പറയുന്നത് ഇതിൽ വലിയ രഹസ്യമുണ്ടെന്നാണ്. റഫാൽ ഇടപാടിൽ അഴിമതി മണക്കുന്നതായി രാഹുൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP