Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുട്ട മസാല

മുട്ട മസാല

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • മുട്ട- 4
  • സവാള- 2 (കൊത്തിയരിഞ്ഞത്)
  • മുളക്പൊടി- 1 ടേ.സ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ
  • മല്ലിപ്പൊടി- 1 ടേ.സ്പൂൺ
  • ഗരം മസാല/ഇറച്ചിമസാല- 1 ടീ.സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി- 1 ടേ.സ്പൂൺ( അരച്ചത്)
  • തക്കാളി- 2 (കൊത്തിയരിഞ്ഞത്)
  • മല്ലിയില- 1 ടേ.സ്പൂൺ
  • കസ്തൂരിമേത്തി- 1 ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • എണ്ണ- ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം:-

മുട്ട പുഴുങ്ങി അതിൽ ഫോർക്കുകൊണ്ട് കുത്തുകൾ ഇട്ട് വെക്കുക. പരന്ന ചീനച്ചട്ടി വെച്ച്, അല്പം എണ്ണ ഒഴിച്ച് അതിലേക്ക് ½ ടീ.സ്പൂൺ മുളക്പൊടി, നുള്ള് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് , പുഴുങ്ങിയ മുട്ട നല്ലതുപോലെ വഴറ്റി അല്പം വറുത്ത്  മാറ്റിവെക്കുക.

കുഴിഞ്ഞ ചീനച്ചട്ടിയിൽ, എണ്ണ ഒഴിച്ച് അതിലേക്ക്  സവാള നന്നായി വഴറ്റി മൂപ്പിച്ച് ബ്രൗൺ കളറാക്കുക. അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഇറച്ചിമസാല ,മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. എണ്ണ ഇറങ്ങിത്തുടങ്ങുംബോൾ, അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേർത്ത് വഴറ്റുക. ശേഷം വറുത്തു വെച്ചിരിക്കുന്ന മുട്ടയും ചേർത്തിളക്കുക. അതിലേക്ക് ½ കപ്പ് ചൂടുവെള്ളം ചേർത്ത് അടച്ച് വെച്ച് 5 മിനിട്ട് തിളച്ചു വേകാൻ അനുവദിക്കുക. തുറന്നു വെച്ച് വെള്ളം പറ്റിക്കഴിഞ്ഞാൽ ,കസ്തൂരി മേത്തി ഇല ചേർത്ത് ഒന്നിളക്കി വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക. ശേഷം മുകളിൽക്കൂടി മല്ലിയില തൂകി അലംങ്കരിക്കുക.

അടിക്കുറിപ്പ്:- മുട്ട ഒരു സ്മീകൃത ആഹാരമാണ്. ഈ മുട്ടക്കറി വ്യത്യസ്ഥമായ രീതിയിൽ പാകം ചെയ്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP