Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭക്ഷ്യവിഷബാധയേറ്റ് മരണാവസ്ഥയിൽ എത്തിയ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം അടിച്ചുമാറ്റിയ മാർത്തോമ സഭയ്‌ക്കെതിരെ ന്യൂസിലാൻഡ് ചാരിറ്റി രജിസ്‌ട്രേഷൻ ബോർഡ്; മാർത്തോമാ പള്ളിക്കാർ അടിച്ചുമാറ്റിയ ആ 40 ലക്ഷം രൂപയും കുടുംബത്തിന് നൽകണമെന്ന് ഉത്തരവ്; പ്രവാസികൾ കരുണയോടെ നൽകിയ ചാരിറ്റിപ്പണം പള്ളിയുടെ പൊതുഫണ്ടിലേക്ക് വകമാറ്റിയ നടപടിക്ക് തിരിച്ചടി

ഭക്ഷ്യവിഷബാധയേറ്റ് മരണാവസ്ഥയിൽ എത്തിയ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം അടിച്ചുമാറ്റിയ മാർത്തോമ സഭയ്‌ക്കെതിരെ ന്യൂസിലാൻഡ് ചാരിറ്റി രജിസ്‌ട്രേഷൻ ബോർഡ്; മാർത്തോമാ പള്ളിക്കാർ അടിച്ചുമാറ്റിയ ആ 40 ലക്ഷം രൂപയും കുടുംബത്തിന് നൽകണമെന്ന് ഉത്തരവ്; പ്രവാസികൾ കരുണയോടെ നൽകിയ ചാരിറ്റിപ്പണം പള്ളിയുടെ പൊതുഫണ്ടിലേക്ക് വകമാറ്റിയ നടപടിക്ക് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ ഭക്ഷ്യവിഷബാധയേറ്റ് മരണത്തിന്റെ വക്കിലെത്തിയ കുടുംബത്തെ സഹായിക്കാൻ പ്രവാസികൾ കരുണാപൂർവം നൽകിയ പണം മാർത്തോമ പള്ളിക്കാർ അടിച്ചുമാറ്റിയത് കേരളത്തെ നാണിപ്പിക്കുന്ന വാർത്തയായിരുന്നു. ന്യൂസിലാൻഡിലെ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാർത്തപ്രസിദ്ധീകരിച്ചപ്പോൾ നാണം കെട്ടത് മലയാൡസമൂഹമായിരുന്നു. 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് നൽകാതെ പള്ളിഫണ്ടിലേക്കെന്ന് പറഞ്ഞ് വകമാറ്റിയത്. എന്നാൽ, സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ന്യൂസിലാൻഡ് സർക്കാർ ഇടപെടൽ നടത്തി. പിരിച്ചെടുത്ത തുക മുഴുവനും ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തിന് നൽകണമെന്ന് ന്യൂസിലാൻഡ് ചാരിറ്റി രജിസ്‌ട്രേഷൻ ബോർഡ് നിർദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം ഹാമിൽട്ടൺ മാർത്തോമാ സഭയെ അഡ്വക്കേറ്റ് റോജർ മില്ലർ അറിയിച്ചു.

ചാരിറ്റിക്കായി പിരിച്ചടെത്ത തുക കൈമാറാത്തതിനെ തുടർന്ന് രജിസ്‌ട്രേഡ് ചാരിറ്റി ആയ ഹാമിൽട്ടൺ മാർത്തോമാ സഭക്കെതിരെ സുമേഷ് ടി മഹാരാജ് എന്നയാൾ നൽകിയത പരാതിയെ തുടർന്നാണ് നടപടി ഉണ്ടായത്. എന്ത് കാര്യത്തിനാണ് പൊതുജനങ്ങളിൽ നിന്ന് സംഭാവന പിരിച്ചത്, ആ കാര്യത്തിന് തന്നെ ആ തുക വിനിയോഗിക്കണം എന്നാണ് ന്യൂസിലാൻഡിലെ ചാരിറ്റി നിയമം. അല്ലാതെ വകമാറ്റി ചിലവഴിക്കാൻ സാധിച്ചില്ല. ഇത് പ്രകാരം പ്രവർത്തിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കാനും സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാരിറ്റിപ്പണം നൽകാതിരുന്നാൽ ഹാമിൽട്ടൺ മാർത്തോമാ സഭയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലക്കു വീഴും.

ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉള്ള മെക്കാനിക്കായ ഷിബുവും നഴ്‌സായ സുബി ബാബുവിനും ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. തൊഴിൽ സ്ഥിരമായി ചെയ്യാനും സാധിക്കാത്ത കുടുംബത്തിന് വേണ്ടി പിരിച്ചെടുത്ത പണം ആ കുടുംബത്തിന് തന്നെ നൽകണമെന്നാണ് ആവശ്യം. പള്ളി പിരിച്ച പണത്തിൽ നിന്ന് ആദ്യ ഗഡുവായി ഷിബുവിന് നാൽപ്പതിനായിരം ഡോളർ നൽകിയിരുന്നെങ്കിലും മിച്ചം ലഭിച്ച അറുപതിനായിരം ഡോളറും മറ്റും കൈമാറാതെ കൈവശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നിൽ സഭയിലെ തന്നെ ചില വൈദികരുടെ താൽപ്പര്യമാണെന്ന ആരോപണം ഉയർന്നു. ഈ പണം പള്ളിയുടെ പൊതു ഫണ്ടിലേക്ക് മാറ്റി ഷിബുകൊച്ചുമ്മാനും ഫാമിലിക്കും അവർ ആവശ്യം കാണിക്കുന്നതനുസരിച്ചു കുറച്ചു തുക പല ഘട്ടങ്ങളായി നൽകാമെന്നുമാണ് പറഞ്ഞിരുന്നത്. ഇത് പണം അടിച്ചുമാറ്റാനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു. ഇതോടെയാണ് വാർത്തകളുണ്ടായതും.

പിരിച്ചെടുത്ത തുക സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെ പള്ളി കമ്മിറ്റി പറഞ്ഞത് മാധ്യമങ്ങൾ തെറ്റുധരിപ്പിക്കുകയാണെന്നാണ് . എന്നാൽ പള്ളി കമ്മറ്റിയിൽ ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് വലിയ തർക്കമുണ്ടായി. വിവാദത്തിനൊടുവിൽ വിശ്വാസികളും രണ്ട് തട്ടിലായി. ഇതിനിടെ സഭയുടെ വൈസ് പ്രസിഡന്റ് രാജി വച്ചൊഴിഞ്ഞു. അതേസമയം വിചിത്രവാദങ്ങൾ നിരത്തി പണം അടിച്ചുമാറ്റാനാണ് മാർത്തോമ പള്ളി ഇപ്പോഴും ശ്രമിക്കുന്നത്. കുടുംബത്തിലെ മുതിർന്നവർ മരണപെട്ടാൽ അവരുടെ കുട്ടികളേ സംരക്ഷിക്കാനായിരുന്നു പിരിവ് എടുത്തത്. എന്നാൽ ആരും മരിച്ചിട്ടില്ല. എല്ലാവരും ജീവിക്കുന്നു. മരണം ഉണ്ടാകാത്തതിനാൽ ആ ഫണ്ട് അവർക്ക് നല്‌കേണ്ട കാര്യമില്ല എന്നാണ് പള്ളി പറയുന്നത്.

ഷിബു കൊച്ചുമ്മന്റെയും കുടുംബത്തിനുണ്ടായ ദുരന്തം മാധ്യമങ്ങളിലെല്ലാം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ ഈ കുടുംബത്തെ സഹായിക്കാൻ വലിയൊരു വിഭാഗം ആളുകൾ തന്നെ രംഗത്തെത്തി. പന്നിയിറച്ചിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ല കാരണമെന്ന വിധത്തിലും പിന്നീട് വാർത്തകൾ വന്നിരുന്നു. ഷിബു കൊച്ചുമ്മൻ (36), അദ്ദേഹത്തിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (65), ഭാര്യ സുബി ബാബു (34) എന്നിവർക്ക് നൽകാനായി പിരിച്ച തുകയാണ് നൽകാതിരുന്നത്. ഇവരിൽ അമ്മ ഏലിക്കുട്ടി വിസിറ്റിങ് വിസയിൽ വന്ന വ്യക്തിയായിരുന്നതാനാൽ ചികിത്സാ ചെലവ് വലുതാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കുടുംബത്തെ സഹായിക്കാൻ വേണ്ടി പണപ്പിരിവ് നടന്നത്.

കേരളത്തിലേ മാർതോമാ പള്ളിയാണ് പിരിവെടുത്തത്. ന്യൂസ് ലാന്റിലേ പ്രവാസി മലയാളികളിൽ നിന്നും പിരിച്ച 102764 ഡോളർ (ഏകദേശം 69 ലക്ഷം രൂപ) തുകയിൽ 60,000 ഡോളർ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ പള്ളിക്കാർ അടിച്ചു മാറ്റി. കാരണം പ്രതീക്ഷിച്ചതിലും കൂടുതൽ പിരിവു കിട്ടിയെന്നും പ്രതീക്ഷിച്ച പിരിവ് കുടുംബത്തിനു കൊടുത്തു എന്നും അപ്രതീക്ഷിതമായി കിട്ടിയ തുക പള്ളിക്ക് മുതൽ കൂട്ട് ആക്കിയെന്നും വിശദീകരണം. മരണാവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി മലയാളികളിൽ നിന്നും കൈപറ്റിയ പണം ആണ് ഇത്തരത്തിൽ പള്ളിക്കാർ സ്വന്തമായി കൈക്കലാക്കിയത്. ഇത് സംബന്ധിച്ച വാർത്ത ന്യൂസിലാൻഡ് ഹെറാൾഡ് അടക്കമുള്ള പത്രങ്ങളിൽ വന്നിരുന്നു.

കാട്ടുപന്നിയിറച്ചി കഴിച്ച ഇവർക്ക് പിന്നീട് ഛർദ്ദിയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു.പിന്നീട് ആഴ്ചകളോളം ഇവർ അബോധാവസ്ഥയിലായിരുന്നു. എങ്ങനെയാണ് ഇവരുടെ ഭക്ഷണത്തിൽ വിഷാശം ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. തുടർന്ന് പള്ളിയുടെ നേതൃത്വത്തിൽ ഇവരുടെ ചികിത്സക്കായി ഏകദേശം 102764 ഡോളർ തുക സ്വരൂപിക്കുകയായിരുന്നു. പിന്നീട് ഏകദേശം 42000 ഡോളർ തുക (ഏകദേശം 28 ലക്ഷം രൂപ) മാത്രം ഇവർക്ക് നൽകുകയും ഇവർ പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

ഇതിന് ശേഷമാണ് മാർത്തോമപള്ളി പണം പിരിച്ച ശേഷം നൽകിയില്ലെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്ത്യൻ പള്ളിയുടെ പണത്തോടുള്ള ആർത്തിയെന്നു പറഞ്ഞു കൊണ്ടാണ് ന്യൂസിലാൻഡ് പത്രങ്ങളിൽ വാർത്ത വന്നിരിക്കുന്നത്. വിഷബാധ ഏറ്റ കുടുംബത്തിനു ജനം നല്കിയ പണം ഇന്ത്യൻ പള്ളിക്കാർ ന്യൂസ് ലാന്റിൽ കൈക്കലാക്കി എന്ന വിധത്തിലാണ് വാർത്തകൾ. ഈ സംഭവം ന്യൂസിലാൻഡിലെ മലയാളി സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന സംഭവമായി മാറി.

വൈദികരാണ് പണം അടിച്ചുമാറ്റാൻ മുന്നിൽ നിന്നതെന്ന വിധത്തിലാണ് പുറത്തുവന്ന വാർത്തകൾ. പ്രവാസി മലയാളികൾ അടക്കമുള്ളവരുടെ സഹാനുഭൂതി പിടിച്ചുപറ്റി സ്വരൂപിച്ച പണമാണ് പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിൽ അടിച്ചുമാറ്റിയത്. സെന്റ് തോമസ് മാർത്തോമ പള്ളി വികാരിക്ക് മുമ്പായി തങ്ങൾക്ക് വേണ്ടി സ്വരൂപിച്ച ബാക്കി 60,224 ഡോളർ തരണമെന്ന് പലതവണ അപേക്ഷിച്ചിരുന്നതാണെന്നും കുടുംബാംഗമായ ജോജി വർഗീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP