Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ വി എസ്; മാണിക്കെതിരെ തെളിവുണ്ടായിട്ടും പരിഗണിച്ചില്ലെന്നും ആക്ഷേപം; വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന് കോടതിയിൽ വി എസ്

മാണിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ വി എസ്; മാണിക്കെതിരെ തെളിവുണ്ടായിട്ടും പരിഗണിച്ചില്ലെന്നും ആക്ഷേപം; വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന് കോടതിയിൽ വി എസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരെ തെളിവില്ലെന്ന വിജിലൻസിന്റെ റിപ്പോർട്ട് തള്ളണമെന്ന് മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ കോടതിയിൽ ആവശ്യപ്പെട്ടു. മാണിക്കെതിരെ തെളിവുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് സമർപ്പിച്ചതെന്നും വി എസ് കോടതിയിൽ വാദിച്ചു.

മാണിയ്‌ക്കെതിരായ ആരോപണത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും വിജിലൻസ് ഇക്കാര്യത്തിൽ നിസംഗ നിലപാടാണ് സ്വീകരിച്ചതെന്നും വി എസ് പറഞ്ഞു.മൂന്നാം വട്ടമാണ് മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചത്. തെളിവില്ലാത്തതിനാൽ കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കുന്നതായാണ് അടുത്തിടെ വിജിലൻസിലേക്ക് നിയോഗിക്കപ്പെട്ട എസ്‌പി കെ.ഇ.ബൈജുവിന്റെ റിപ്പോർട്ട്.

ബാർ ലൈസൻസ് പുതുക്കി നൽകാൻ ബാറുടമകൾ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിനാധാരം. മൂന്നാമത്തെ തുടരന്വേഷണത്തിലും ബാറുടമകളാരും മാണിക്കെതിരെ തെളിവു നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായില്ല. ശാസ്ത്രീയ തെളിവോ , സാഹചര്യത്തെളിവോ ഇല്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. കേസിൽ നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം. മാണി ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകിയത്. കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് ഹൈക്കോടതി നേരത്തേ 45 ദിവസം അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP