Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോട്ടെ യുവ വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ അജ്മൽ ബോൺ ക്രിമിനൽ; വധശ്രമ കേസിലും കഞ്ചാവ് കേസിലും പ്രതി; വ്യാപാരിയെ മാനന്തവാടിയിൽ നിന്നും കർണാടകത്തിൽ എത്തിച്ചത് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ; രക്ഷപെട്ട യുവതിയെ പിടികൂടാൻ ശ്രമം തുടങ്ങി

കാസർകോട്ടെ യുവ വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ അജ്മൽ ബോൺ ക്രിമിനൽ; വധശ്രമ കേസിലും കഞ്ചാവ് കേസിലും പ്രതി; വ്യാപാരിയെ മാനന്തവാടിയിൽ നിന്നും കർണാടകത്തിൽ എത്തിച്ചത് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ; രക്ഷപെട്ട യുവതിയെ പിടികൂടാൻ ശ്രമം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: കാസർകോട്ടെ യുവവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികളായവർ സ്ഥിരം ക്രിമനലുകൾ. കേസിലെ മുഖ്യമപ്രതിയായ തൊട്ടിൽപാലം കുണ്ടുതോട് സ്വദേശി കിണറുള്ളപറമ്പത്ത് ടി.എം. അജ്മൽ(33) വധശ്രമക്കേസിൽ അടക്കം പ്രതിയാണ്. കുറ്റ്യാടി വളയം നെല്ലിക്കണ്ടിപീടിക സ്വദേശി ഇടത്തിപൊയിൽ കെ.കെ. ഫാസിൽ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ടുചാലിൽ അമ്പലക്കണ്ടി വീട്ടിൽ സുഹൈൽ (29) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഇതിൽ ഫാസിൽ കുറ്റ്യാടി സ്‌റ്റേഷനിൽ ബലാത്സംഗക്കേസിലും മാനന്തവാടി സ്‌റ്റേഷനിൽ കഞ്ചാവു കേസിലും ഉൾപ്പെട്ടവരാണ്. കേസിൽ മറ്റൊരു യുവതി കൂടി ഉൾപ്പെട്ടിട്ടുണ്ട്. രക്ഷപെട്ട ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയുടെ സഹായത്തോടെയാണ് മാനന്തവാടിയിൽനിന്ന് യുവ വ്യാപാരിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയത്. പൊന്നമ്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് വ്യാപാരിയെ മർദിച്ച് കൈയിലുള്ള പണം അപഹരിച്ചു. തുടർന്ന്, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികൾക്ക് കണ്ണൂരിൽനിന്ന് കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു. മോചിതനായ യുവ വ്യാപാരി മാനന്തവാടിയിൽ എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ 16- നായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി സ്വദേശിനിയായ സ്ത്രീയുടെ സഹായത്തോടെയാണ് ഇവർ യുവവ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയത്. സ്ത്രീ മുഖേന വ്യാപാരിയെ മാനന്തവാടിയിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെനിന്ന് കർണാടകയിലെ പൊന്നമ്പേട്ടയിലേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത് വ്യാപാരിയെ താമസിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഉണ്ടായത്.

തടവിൽ പാർപ്പിച്ച് ദേഹോപദ്രവം ഏല്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. വ്യാപാരിയുടെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടും പണത്തിനായി വിലപേശൽ തുടർന്നു. ഒടുവിൽ കണ്ണൂരിൽനിന്ന് വ്യാപാരിയുടെ സുഹൃത്ത് വഴി ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് വിട്ടയച്ചത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി സിഐ പി.കെ. മണി പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.കെ. മനോജൻ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.കെ. ബിജു, പി.ജി. സുഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP