Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ.ജോൺസൺ.വി.മാത്യുവിന് ജാമ്യം

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ.ജോൺസൺ.വി.മാത്യുവിന് ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഓർത്തഡോക്‌സ് സഭാ വൈദികൻ ജോൺസൺ.വി.മാത്യുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് ജോൺസൺ വി.മാത്യു.

നേരത്തെ തരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. രാജ്യം വിട്ടുപോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്പിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

പീഡനത്തിനിരയായ യുവതിയുടെ സീനിയറായി കോളേജിൽ പഠിച്ചയാളാണ് ജോൺസൺ വി.മാത്യൂ. വാട്ട്‌സ് ആപ്പ് വഴിയാണ് ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ നഗ്‌നചിത്രം വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP