Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാർ നൽകുന്ന പണം ധൂർത്തടിക്കാനുള്ള അവകാശമായി ഫെഡറിലിസത്തെ കാണരുത്; കേന്ദ്ര സംഘം വന്നിട്ടും മഴ ബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്തത് അപലപനീയം; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഒ. രാജഗോപാൽ എംഎൽഎ

കേന്ദ്ര സർക്കാർ നൽകുന്ന പണം ധൂർത്തടിക്കാനുള്ള അവകാശമായി ഫെഡറിലിസത്തെ കാണരുത്; കേന്ദ്ര സംഘം വന്നിട്ടും  മഴ ബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്തത് അപലപനീയം; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഒ. രാജഗോപാൽ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്ന സംസ്ഥാനത്ത് കേന്ദ്ര സംഘം സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഒ.രാജഗോപാൽ എംഎൽഎ. മഴക്കെടുതിക്ക് ആശ്വാസമെന്നവണ്ണം കേന്ദ്രം നൽകുന്ന പണം ധൂർത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ രാജഗോപാൽ പറഞ്ഞു.

കേന്ദ്രം നൽകുന്ന പണം സംസ്ഥാനം എന്തു ചെയ്തു എന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. ഉദ്ദേശിച്ച കാര്യത്തിനായിട്ടാണ് പണം ചെലവഴിക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതലയും ഉണ്ട്. അത് ഉറപ്പുവരുത്താൻ ശ്രമിക്കുമ്പോൾ ഫെഡലറിസം അട്ടിമറിക്കുന്ന എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടികജാതി പട്ടിക വർഗ്ഗ ഫണ്ട് ഉൾപ്പെടെ വകമാറ്റി ചെലവിടുന്ന സംസ്ഥാനം കൂടിയാണ് കേരളം.

ഭാവനാപൂർണമായ പദ്ധതികക്ക് വേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്താൻ കേന്ദ്രത്തിനു കഴിയണം. അത്തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. എന്നാൽ നൽകിയ പണം എങ്ങനെ ഉപയോഗിച്ചു എന്ന് തിരക്കിയാൽ ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന് ഫെഡറലിസം എന്തെന്ന് അറിയില്ല എന്നതിന്റെ തെളിവാണെന്നും മന്ത്രിമാർ ഉൾപ്പെട്ട കേന്ദ്ര സംഘം വന്ന പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മഴ ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്തത് അപലപനീയമാണെന്നും രാജഗോപാൽ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP