Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു; ഇന്ന് പുലർച്ചെ മരിച്ചത് മിൽഹാജിന്റെ സഹോദരൻ ഇബ്രാഹിം ഷാസിൽ; ഗുരുതരമായി പരിക്കേറ്റ പിതാവ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ

കാസർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു; ഇന്ന് പുലർച്ചെ മരിച്ചത് മിൽഹാജിന്റെ സഹോദരൻ ഇബ്രാഹിം ഷാസിൽ; ഗുരുതരമായി പരിക്കേറ്റ പിതാവ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ

രഞ്ജിത്ത് ബാബു

കാസർഗോഡ്: കൂട്ട വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇന്നലെ രാത്രി അടുക്കത്ത്ബയൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ചൗക്കി അൽജാർ റോഡിലെ റജീഷ്-മഅ്സൂമ ദമ്പതികളുടെ മകൻ മിൽഹാജ് (5) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മംഗളൂരു ആശുപത്രിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മിൽഹാജിന്റെ സഹോദരൻ ഇബ്രാഹിം ഷാസിൽ (7) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്.

ബൈക്കിൽ നിന്നും തെറിച്ച് ടൂറിസ്റ്റ് ബസ്സിനിടയിൽ കുടുങ്ങിപ്പോയതിനാൽ രക്ഷാ പ്രവർത്തനം വൈകിയതാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ പിതാവ് റജീഷും മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണിൽ കമ്പി തുളച്ചുകയറിയിരുന്നു. രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കുണ്ട്. റജീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന മേൽപറമ്പിലെ അബ്ദുറഹ്മാന്റെ മകൻ റിസ്വാൻ (24), ബന്ധു പെർവാഡിലെ ഇസ്മാഈലിന്റെ മകൻ റഫീഖ് (38), റിസ്വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (2) എന്നിവരും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാൽ അഹ്മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളിൽ ചികിത്സയിലാണ്.

ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകൾ, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്നു. ഇടിയിൽ ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയ മിൽഹാജിനെയും ഇബ്രാഹം ഷാസിലിനെയും അപകടം നടന്ന് ഏറെ വൈകിയാണ് ബസിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മിൽഹാജ് മരിച്ചിരുന്നു.

വാഹനാപകടത്തിന് കാരണമായ റോഡിലെ കുഴി നികത്തുന്നതിൽ അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോഡിലെ കുഴിയിൽ വീണ് ഒരു ബൈക്ക് യാത്രക്കാരൻ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP