Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അർധരാത്രിയോടെ വാട്‌സാപ്പിനോട് ബൈ പറയൂവെന്ന് ഭീതിയുണ്ടാക്കുന്ന സന്ദേശം; വാട്‌സാപ്പിനോട് വിട പറഞ്ഞില്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോരുമെന്ന സന്ദേശത്തിൽ ഭയന്ന് ഉപഭോക്താക്കൾ; വാർത്തയുടെ പിന്നിലുള്ള സത്യം പുറത്ത് വന്നതോടെ ഞെട്ടി ലോകം

അർധരാത്രിയോടെ വാട്‌സാപ്പിനോട് ബൈ പറയൂവെന്ന് ഭീതിയുണ്ടാക്കുന്ന സന്ദേശം; വാട്‌സാപ്പിനോട് വിട പറഞ്ഞില്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോരുമെന്ന സന്ദേശത്തിൽ ഭയന്ന് ഉപഭോക്താക്കൾ; വാർത്തയുടെ പിന്നിലുള്ള സത്യം പുറത്ത് വന്നതോടെ ഞെട്ടി ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ഫേസ്‌ബുക്കിന് കൈമാറുമെന്ന രീതിയിലുള്ള പ്രചരണത്തിന് പിന്നിലുള്ള സത്യം പുറത്ത്. വാട്‌സാപ്പിനെ ഫേസ്‌ബുക്ക് പൂർണമായും ഏറ്റെടുത്ത ശേഷം ഞായറാഴ്‌ച്ച സ്വകാര്യ നയം വരുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതിനോട് താൽപര്യം ഇല്ലാത്തവർ കഴിഞ്ഞ ദിവസം അർധ രാത്രിയോടെ വാട്‌സാപ്പ് ഉപേക്ഷിക്കണമെന്നായിരുന്നു സന്ദേശം പ്രചിരിച്ചിരുന്നത്.

ഏതൊക്കെ വിവരങ്ങൾ ഫേസ്‌ബുക്കിന് കൈമാറണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉപഭോക്താവിന് നൽകണമെന്നും. വാട്‌സാപ്പ് ഉപേക്ഷിച്ചവരുടെ വിവരങ്ങൾ ഫേസ്‌ബുക്കിന് കൈമാറരുതെന്നും, ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഒരു തരത്തിലുള്ള വിവരങ്ങളും ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കരുതെന്നും കോടതി പറഞ്ഞതായും വ്യാജ സന്ദേശത്തിലുണ്ട്.

2016 ൽ ഇതു സംബന്ധിച്ച് വാർത്ത എത്തിയിരുന്നുവെങ്കിലും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇത് സാധിക്കില്ലെന്ന് ഫേസ്‌ബുക്കും വാട്സാപ്പും വ്യക്തമാക്കിയിരുന്നു. അതിന് പ്രത്യേക സൗകര്യവും വാട്സാപ്പ് ഒരുക്കിയിരുന്നു. ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഒരേസമയം അയയ്ക്കാനുള്ള സംവിധാനം വാട്സ്ആപ്പ് നിർത്തലാക്കിയത്. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP