Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്‌ഡൊണാൾഡിൽ നിന്നും ഫ്രീയായി സോഡ എടുക്കാൻ ശ്രമിച്ച യുവതിയെ ജീവനക്കാരി പഞ്ഞിക്കിട്ടു: വീഡിയോ വൈറലായി

മക്‌ഡൊണാൾഡിൽ നിന്നും ഫ്രീയായി സോഡ എടുക്കാൻ ശ്രമിച്ച യുവതിയെ ജീവനക്കാരി പഞ്ഞിക്കിട്ടു: വീഡിയോ വൈറലായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മക്‌ഡൊണാൾഡ് ഷോപ്പിൽക്കയറി ഫ്രീയായി സോഡ എടുക്കാൻ ശ്രമിച്ച യുവതിയെ കടയിലെ തടിച്ചിയായ ജീവനക്കാരി കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കാലിയായ ഗ്ലാസ് നിറയ്ക്കുന്നതിനായി സോഡ എടുത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സോഡ എടുക്കാതിരിക്കുന്നതിനായി ഷോപ്പ് മാനേജർ സോഡ മെഷീൻ ഓഫ് ചെയ്തതോടെ യുവതി പ്രകോപിതയാവുകയായിരുന്നു. മിൽക്ക് ഷേക്ക് കുപ്പികൾ വലിച്ചെറിഞ്ഞതോടെയാണ് ജീവനക്കാരിയായ തടിച്ചി ഇടപെട്ടത്.

യുവതിയെ ജീവനക്കാരി എടുത്തിട്ട് പെരുമാറുന്ന ദൃശ്യം ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മാരി ദയാങ് എന്നയാളാണ് പോസ്റ്റ് ചെയ്തത്. അതിവേഗം വൈറലായ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനകം ഷെയർ ചെയ്തത്. ഡെയ്‌ലി മെയ്‌ലിൽനിന്നുമാത്രം 25 ലക്ഷതത്തിലേറെപ്പേർ അത് ഷെയർ ചെയ്തുകഴിഞ്ഞു. ഫ്രീയായി സോഡ എടുക്കാനെന്ന് തെറ്റിദ്ധരിച്ചാണ് യുവതിയെ ജീവനക്കാരി മർദിച്ചതെന്ന് മാരി ദയാങ് പറഞ്ഞു.

മർദനം തുടർന്നതോടെ, യുവതിയുടെ വസ്ത്രവും ദേഹത്തുനിന്ന് ഊരിപ്പോകുന്ന അവസ്ഥയായി. തന്റെ മാറിടം നഗ്നമായെന്ന് മനസ്സിലായിട്ടും വഴക്കുനിർത്താൻ യുവതി തയ്യാറായില്ല. കസേരയെടുത്ത് ജീവനക്കാരിയെ തിരിച്ചടിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്. ഇടയ്ക്ക് ഷോപ്പ് മാനേജർ ഇടപെട്ടതുകൊണ്ടാണ് യുവതി അധികം ദേഹോപദ്രവമില്ലാതെ രക്ഷപ്പെട്ടത്.

യുവതിയുടെ അസഭ്യവർഷമാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്റെ അമ്മ മരിച്ചിട്ടില്ല. നിങ്ങൾ അവരെ ബഹുമാനിച്ചേ പറ്റൂവെന്ന് ജീവനക്കാരി പറയുന്നത് വ്യക്തമായി കേൾക്കാം. പ്രശ്‌നം അവസാനിപ്പിപ്പ് ജീവനക്കാരി മടങ്ങിയശേഷവും യുവതി വീണ്ടും അവരെ ചീത്തവിളിച്ചുകൊണ്ട് പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP