Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടിമുടി ആക്ഷൻ രംഗങ്ങളുമായി വിശ്വരൂപം 2 വിന്റെ ട്രെയിലർ; കമൽഹാസൻ ചിത്രം ഓഗസ്റ്റ് 10 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്

അടിമുടി ആക്ഷൻ രംഗങ്ങളുമായി വിശ്വരൂപം 2 വിന്റെ ട്രെയിലർ; കമൽഹാസൻ ചിത്രം ഓഗസ്റ്റ് 10 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്

ലകനായകൻ കമൽഹാസൻ ചിത്രം വിശ്വരൂപം 2 ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി.ആദ്യത്തെ ട്രെയിലറിന് ലഭിച്ച അതേ സ്വീകാര്യതയാണ് കമൽഹാസൻ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറിനും ലഭിക്കുന്നത്.ഒന്നാംഭാഗം പോലെയോ അതിന് മേലെയോ ആക്ഷന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.അടിമുടി ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

2013ൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ചിത്രമായിരുന്നു കമൽഹാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിശ്വരൂപം. ആദ്യദിനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാനാകാത്ത സാഹചര്യം വരെയുണ്ടായി.ചിത്രത്തിന് രണ്ടാംഭാഗമുണ്ടെന്ന് കമൽ അന്നേ അറിയിച്ചെങ്കിലും പുറത്തെത്തുന്നത് ഏറെ വൈകിയാണ്.

ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കമൽഹാസനാണ്. ശേഖർ കപൂർ, പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രിയ ജെറമിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ..

എസ്. ചന്ദ്രഹാസനും കമൽഹാസനും ചേർന്നാണ് നിർമ്മാണം. ജിബ്രാൻ സംഗീതം. പണ്ഡിറ്റ് ബിർജു മഹാരാജും കമലും ചേർന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോൺ വർഗീസും ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്ന് എഡിറ്റിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP