Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സാബു എന്താണിത് തന്ത്രം കുതന്ത്രം ഇതെല്ലാം പഠിച്ചിട്ടാണോ ഇതിലേക്ക് വന്നത്? പറയുന്നത് ചിലത് സമയവും സ്ഥലും ഒക്കെ മാറുന്നുണ്ട്. കുഞ്ഞമ്മയുടെ മാപ്പിളയോ..അത് മഹാഭാരതത്തിൽ ആരാണ്? ക്യാപ്റ്റനായി വാഴിച്ചെങ്കിലും ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സാബുവിനെ ഉപദേശിച്ച് മോഹൻലാൽ; ബിഗ്‌ബോസിന് പുറത്തെ സാബുവിന്റെ തരികിടകളുടെ സൂചനയോ എന്നുസംശയിച്ച് പ്രേക്ഷകർ; പ്രതീക്ഷകൾ തെറ്റിച്ച് ശ്വേതാ മേനോൻ പുറത്തായപ്പോൾ പകരം എത്തിയത് അഞ്ജലി അമീർ

'സാബു എന്താണിത് തന്ത്രം കുതന്ത്രം ഇതെല്ലാം പഠിച്ചിട്ടാണോ ഇതിലേക്ക് വന്നത്? പറയുന്നത് ചിലത് സമയവും സ്ഥലും ഒക്കെ മാറുന്നുണ്ട്. കുഞ്ഞമ്മയുടെ മാപ്പിളയോ..അത് മഹാഭാരതത്തിൽ ആരാണ്? ക്യാപ്റ്റനായി വാഴിച്ചെങ്കിലും ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന്  സാബുവിനെ ഉപദേശിച്ച് മോഹൻലാൽ;  ബിഗ്‌ബോസിന് പുറത്തെ സാബുവിന്റെ തരികിടകളുടെ സൂചനയോ എന്നുസംശയിച്ച് പ്രേക്ഷകർ; പ്രതീക്ഷകൾ തെറ്റിച്ച് ശ്വേതാ മേനോൻ പുറത്തായപ്പോൾ പകരം എത്തിയത് അഞ്ജലി അമീർ

മറുനാടൻ ഡെസ്‌ക്‌

പൂണെ: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ശ്വേതാ മേനോൻ പുറത്തായി. എലിമിനേഷൻ റൗണ്ടിൽ രഞ്ജിനിക്കൊപ്പം എത്തിയ ശ്വേത 100 ദിവസം തികയ്ക്കുമെന്ന് കരുതിയ മൽസരാർഥിയാണെങ്കിലും 35 ാം ദിവസം വീണു. എലിമിനേഷന് തൊട്ടുമുമ്പുള്ള എപ്പിസോഡിൽ തരികിട സാബുവിനെ ക്യാപ്റ്റനായി വാഴിച്ചു. ഓരോ
വാക്കും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും സാബുവിനോട് മോഹൻലാൽ പറഞ്ഞു. സാബുവിന്റെ മഹാഭാരത കഥകളെ കുറിച്ചും അദ്ദേഹം ഉപദേശിച്ചു. 'സാബു എന്താണിത് തന്ത്രം കുതന്ത്രം ഇതെല്ലാം പഠിച്ചിട്ടാണോ ഇതിലേക്ക് വന്നത്? പറയുന്നത് ചിലത് സമയവും സ്ഥലും ഒക്കെ മാറുന്നുണ്ട്. കുഞ്ഞമ്മയുടെ മാപ്പിളയോ..അത് മഹാഭാരതത്തിൽ ആരാണ്? ദിയയെ ഉപദേശിച്ചതിനെ കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ലാലേട്ടന്റെ ഉപദേശം സാബുവിന് ജീവിതത്തിലും ഗുണം ചെയ്യുമെന്നാണ് ജനസംസാരം. ബിഗ് ബോസിന് പുറത്ത് യുവമോർച്ച നേതാവ് ലസിത പാലയ്ക്കലിനെ അധിക്ഷേപിച്ച കേസ് സാബുവിനെ കാത്തിരിക്കുന്നുണ്ടല്ലോ.

മൽസരം കടുക്കും തോറും അംഗങ്ങളുടെ സ്വഭാവം മാറിമറിയുകയാണ്. വീട്ടിനുള്ളിൽ എല്ലാം സുതാര്യമാണെന്നും എന്നിട്ടും ചില അസ്വാരസ്യങ്ങളുണ്ടെന്നും ലാലേട്ടൻ പറഞ്ഞു. രാത്രി ബിഗ് ബോസ് വീട്ടിലിരുന്ന് ഓരോരുത്തർ സംസാരിക്കുന്നതിനെ കുറിച്ച് മോഹൻലാൽ വിലയിരുത്തി. പകൽ എല്ലാം സുതാര്യമാണെന്നും രാത്രി നിഗൂഢമാണെന്നും ചിലരുടെ സ്വഭാവങ്ങളും അതുപോലെയാണെന്നും മോഹൻലാൽ പറഞ്ഞു. കഴിഞ്ഞാഴ്ച നടന്ന 'സ്‌കൂൾ ടാസ്‌കി'നെ കുറിച്ചുള്ള വിലയിരുത്തലിന് പുറമേ രണ്ടു ഗെയിമുകൾ കൂടി ശനിയാഴ്ച അരങ്ങേറി. ഞായറാഴ്ച എലിമിനേഷന്റെ ആകാംക്ഷയായിരുന്നു.

16 പേരുമായി തുടങ്ങിയ പരിപാടിയിൽ ഇപ്പോൾ 12 പേരാണ് ബാക്കിയുള്ളത്. ആദ്യം പുറത്തുപോയത് മനോജ് വർമ്മയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹത്തെ ബിഗ് ബോസ് പറഞ്ഞയച്ചത്. ഇതിന് പിന്നാലെ ഡേവിഡ് ജോൺ, ഹിമ ശങ്കർ, ശ്രീലക്ഷ്മി, ദീപൻ എന്നിവരും പുറത്തായി. പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സാബുവിനെ മോഹൻലാൽ അഭിനന്ദിച്ചു. മണ്ണും ചാരി നിന്ന സാബു പെണ്ണും കൊണ്ടു പോയ അവസ്ഥയാണെന്ന് അനൂപ് പറഞ്ഞു. തന്നെ കൊണ്ട് പറ്റുന്നത്രയും ശ്രമിച്ചെന്ന് ദിയ സന പറഞ്ഞു. പേളി ക്യാപ്റ്റനായിരുന്നപ്പോൾ നായകനില്ലാത്ത അവസ്ഥയായിരുന്നെന്ന് സാബു പറഞ്ഞു. തേരാളിയായി നിന്ന് എല്ലാവരേയും മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാബുവിനെ കുറിച്ച് എല്ലാ മത്സരാർത്ഥികളോടും അഭിപ്രായം ചോദിച്ചു. താൻ വീട്ടിൽ തുടർന്നാൽ സാബുവിന്റെ കളികൾ സമ്മതിക്കില്ലെന്ന് രഞ്ജിനി പറഞ്ഞു.

ശ്വേതയ്ക്കൊപ്പം രഞ്ജിനി ഹരിദാസും പുറത്തുപോവുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം രഞ്ജിനി രക്ഷപ്പെടുകയായിരുന്നു. വോട്ടിങ് കുറഞ്ഞതും കഴിഞ്ഞ എപ്പിസോഡുകളിൽ ഒതുങ്ങിപ്പോയതുമാണ് ശ്വേത ബിഗ് ബോസിൽ നിന്നും പുറത്തുപോവാൻ കാരണമായത്.

ബിഗ് ബോസിൽ നിന്നും ശ്വേതയ്ക്കൊപ്പം രഞ്ജിനിയും പുറത്താകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ശ്വേതയാണ് പുറത്തുപോവേണ്ടതെന്ന് മോഹൻലാൽ അറിയിക്കുകയായിരുന്നു. വോട്ടിന്റെ കാര്യത്തിൽ ശ്വേതയ്ക്കൊപ്പം തന്നെയായിരുന്നു രഞ്ജിനിയുമുണ്ടായിരുന്നത്. എന്നാൽ ബിഗ് ബോസ് ഹൗസിൽ മുൻപ് നടന്ന ചില കാര്യങ്ങൾ ശ്വേതയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരിയായ ശ്വേത അവസാന എപ്പിസോഡുകളിൽ പേളിമാണിയോട് ചൂടായതും മറ്റും എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു.

പേളിക്ക് തന്നോട് എന്താണ് പ്രശ്നമെന്ന് അറിയില്ലെന്ന് ശ്വേത പറഞ്ഞു. തന്നോട് ആദ്യമായാണ് ഒരാൾ ഇതുപോലെ ഷട്ടപ്പ് പറഞ്ഞതെന്നും ശ്വേത കുറ്റപ്പെടുത്തി. 'നെഗറ്റീവ് ആയ ഒരു വ്യക്തിത്വമാണ് പേളിയിൽ കണ്ടത്. പലപ്പോഴും എന്നെ ധിക്കരിച്ചു. ബഹുമാനമില്ല. പേളിയെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്', ശ്വേത കൂട്ടിച്ചേർത്തു. തന്റെ നിഴൽ പോലെ നടന്ന രഞ്ജിനിക്ക് നന്ദി പറയുന്നതായും ശ്വേത വ്യക്തമാക്കി.ആവശ്യമുള്ള സമയത്ത് താൻ തിരിച്ചടിക്കാത്തതുകൊണ്ടാണ് പുറത്തേക്ക് പോകുന്നതെന്ന് ശ്വേത പറഞ്ഞു. താൻ മത്സരത്തിലേക്ക് തിരികെ വന്നാലും മാറിക്കളിക്കില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. 'സാബുവുമായി പുറത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഗെയിം എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഒരു ബന്ധമുണ്ട് അദ്ദേഹവുമായി', രഞ്ജിനി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ ശ്വേതയാണ് പുറത്തുപോവുന്നതെന്ന് മോഹൻലാൽ വെളിപ്പെടുത്തി. രഞ്ജിനിക്ക് അകത്തേക്ക് പോയി മത്സരം തുടരാമെന്നും അദ്ദേഹം അറിയിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശ്വേത പുറത്തായ വിവരം രഞ്ജിനി കേട്ടിരുന്നത്. ശ്വേതയെ തനിക്ക് അറിയാമെന്നും മറ്റാരും മനസ്സിലാക്കിയിട്ടില്ലെന്നും രഞ്ജിനി ശ്വേതയോട് പറഞ്ഞു. കരഞ്ഞ രഞ്ജിനിയെ ശ്വേത സമാധാനിപ്പിക്കാൻ ശ്രമിച്ചു. തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് ശ്വേത പറഞ്ഞു. 'സ്വയം രക്ഷയ്ക്ക് കള്ളം പറഞ്ഞപ്പോഴാണ് കള്ളിയെന്ന പേര് വീണത്. ഞാനൊരു കള്ളിയല്ല. വ്യക്തിപരമായ ആക്രമണം നടന്നപ്പോഴാണ് ഞാൻ പ്രതികരിച്ചത്. എല്ലാവരുടേയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. മനുഷ്യത്വം കാണിക്കരുതെന്ന് പഠിച്ചു', ശ്വേത പറഞ്ഞു.

ശ്വേതയുടെ എലിമിനേഷന് പിന്നാലെ ബിഗ്‌ബോസിൽ പുതിയ അതിഥിയെത്തി. അഞ്ജലി അമീറാണ് ആ അതിഥി. ട്രാൻസ് വുമണായ അഞ്ജലി മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് ചെയ്തിരുന്ന അഞ്ജലി അടുത്തിടെ ചില ടെലിവിഷൻ ഷോകൾ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP