Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു; ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം... കെട്ടിപ്പിടിക്കണം..; പ്രതിസന്ധികളെ അതിജീവിക്കാൻ മത്സ്യ വിൽപന തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായ ഹനാൻ തന്റെ ഏറ്റവും വലിയ സ്വപ്‌നം പങ്കുവെച്ചത് ജെ.ബി ജംഗ്ഷനിൽ

സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു; ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം... കെട്ടിപ്പിടിക്കണം..; പ്രതിസന്ധികളെ അതിജീവിക്കാൻ മത്സ്യ വിൽപന തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായ ഹനാൻ തന്റെ ഏറ്റവും വലിയ സ്വപ്‌നം പങ്കുവെച്ചത് ജെ.ബി ജംഗ്ഷനിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ഹനാൻ. ജീവിതത്തിലെ കഷ്ടപ്പാടുകളോട് മല്ലിട്ട് നിന്ന് പഠനവും ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ ഹനാൻ എന്ന പെൺകുട്ടി കണ്ടെത്തിയ മാർഗമായിരുന്നു മത്സ്യ വിൽപന. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെയാണ് ഹനാൻ തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുന്നത്.ഹനാന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം മറ്റൊന്നുമല്ല.വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണാം, ഒന്ന് കെട്ടിപ്പിടിക്കണം. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലാണ് ഹനാൻ ഇക്കാര്യം പറഞ്ഞത്.

സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ വാപ്പച്ചി അടുത്ത് വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരിത്തരണം എന്നാഗ്രഹിച്ചു. തന്നെ തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചു.ഇക്കാര്യം അദ്ധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ, അവർ വാപ്പച്ചിയെ വിളിച്ചു. എന്നാൽ വാപ്പച്ചി വന്നില്ല.വിഷമസമയങ്ങളിൽ എല്ലാവരും കെട്ടിപ്പിടിച്ചപ്പോഴും വാപ്പച്ചിയെ ഓർത്തു. അദ്ദേഹം കെട്ടിപ്പിടിക്കണമെന്ന് തോന്നി. എന്നാൽ ഇതുവരെ വന്നില്ല.വാപ്പച്ചി വരാൻ കാത്തിരിക്കുവാ കെട്ടിപ്പിടിക്കാൻ ഹനാൻ പറയുന്നു.

ഹനാൻ എന്ന പെൺകുട്ടി തമ്മനം ജംഗ്ഷനിൽ മത്സ്യ വിൽപ്പന നടത്തുന്ന വാർത്ത പുറത്ത് വന്നത് വലിയ ആശ്ചര്യത്തോടെയാണ് മലയാളികൾ കണ്ടത്. രാവിലെ മൂന്ന് മണിക്ക് എണീറ്റ് ചമ്പക്കര മാർക്കറ്റില്ഡ പോയി മത്സ്യം വാങ്ങി ഐസിട്ട് വച്ച ശേഷമാണ് 60 കിലോമീറ്റർ അകലെ തൊടുപുഴയിലെ കോളേജിൽ അവൾ പഠിക്കാൻ പോകുന്നത്. ക്ലാസ് കഴിഞ്ഞ് തിരികെയെത്തിയാൽ പിന്നെ ഓട്ടം നേരെ മീൻ വിൽപ്പന നടത്താനാണ്. പെൺകുട്ടിയുടെ കഥ പുറത്ത് വന്നതോടെ അഭിനന്ദന പ്വാഹമായിരുന്നു. ഇതിന് പിന്നാലെ സംവിധായകൻ അരുൺ ഗോപി തന്റെ അടുത്ത ചിത്രമായ പ്രണവ് മോഹൻലാൽ നായകനാകുന്ന 21ാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഹനാന് വേഷം നൽകിയതോടെയാണ് വിവാദങ്ങൾക്ക തുടക്കമായത്.

തമ്മനം മാർക്കറ്റിൽ മീൻ വിൽക്കാൻ ഇറങ്ങി വാർത്തകളിൽ ഇടംപിടിച്ച് സൈബർ ലോകം വാഴ്‌ത്തുകയും അതുപോലെ ഇകഴ്‌ത്തുകയും ചെയ്ത ഹനാൻ എന്ന പെൺകുട്ടിയുടെ ജീവിതം തീർത്തും ദുരിതപൂർണമായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഹനാൻ. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയയപ്പോൾ മുതൽ പട്ടിണിയിലായി ഈ കുടുംബം. അന്ന് മുതൽ പണം ഉണ്ടാക്കാൻ വേണ്ടി ഹനാൻ പല ജോലികളും ചെയ്തു. ഇതിൽ ഏറ്റവും ഒടുവിൽ ചെയ്ത ജോലിയായിരുന്നു മീൻവിൽപ്പന. ആ ജോലിയാണ് സൈബർ മലയാളികളുടെ കുരുപൊട്ടിച്ചത്.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഒരു കരപറ്റാനായിരുന്നു അവളുടെ ആഗ്രഹം. അതിനു വേണ്ടി പല ജോലികൾ ചെയ്തു. സിനിമയിൽ താൽപ്പര്യമുള്ളതിനാൽ അവസരങ്ങൾ കിട്ടാൻ വേണ്ടിയും പരിശ്രമിച്ചു. എല്ലാം ഉമ്മയെയും പ്ലസ്ടുവിന് പഠിക്കുന്ന അനുജനെയും പോറ്റാൻ വേണ്ടിയും തനിക്കൊരു ഭാവിയും മുന്നിൽകണ്ടായിരുന്നു. സൈബർ ലോകത്ത് വൈറലായി ഈ പെൺകുട്ടി ഇന്ന് ജീവിക്കുന്നത്. എറണാകുളം നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മാടവനയിലെ വാടക ലോഡ്ജിലായിരുന്നു. തീർത്തും ദുരിതപൂർണമായി ജീവിതമായിരുന്നു അവളുതേടെങ്കിലും സ്വാതന്ത്ര്യം മോഹിച്ച പെൺകുട്ടിയിരുന്നു അവൾ. ആ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു അവൾ നിലകൊണ്ടതും.

തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഇന്ന് ഹനാൻ. ഇതിനിടെ ജീവിക്കാനുള്ള പരിശ്രമത്തിനിടെ അവൾക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഈ ആരോഗ്യ പ്രശ്നങ്ങൾ മറികടക്കാൻ അവളെ സഹായിച്ചതും മറ്റാരുമായിരുന്നില്ല, അത് മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP