നേർച്ചപ്പണം കൊണ്ട് വ്യഭിചരിക്കുന്ന കാളക്കത്തനാർമാർ ഇനി ഉണ്ടാവരുത്; ഇവരെ പിതാവെ, തിരുമേനി എന്നൊന്നും വിളിക്കരുത്; ക്രിസ്തുവിനും വിശ്വാസികൾക്കുമിടയിൽ ഇടനിലക്കാർ വേണ്ട; ക്രിസ്തുവിന്റെ വാക്കുകൾ ഉൾകൊണ്ടാൽ പള്ളിയിൽ പോകേണ്ട കാര്യമില്ല; യേശു പറഞ്ഞതും ഗീതയിൽ കൃഷ്ണൻ പറഞ്ഞതും ഒന്നുതന്നെ; സനാതന സംസ്ക്കാരം ലോകത്തിന്റെ സംസ്കാരമാകും: സാമുവൽ കൂടൽ മറുനാടൻ 'ഷൂട്ട് അറ്റ് സൈറ്റിൽ'
എം റിജു
തിരുവനന്തപുരം: 'എന്തിനാണ് ക്രിസ്തുവിനും അൽമായർക്കും ഇടയിൽ സഭയും കത്തനാരും? ക്രിസ്തു ഇവരെ വെള്ളയടിച്ച കുഴിമാടങ്ങൾ എന്നാണ് വിളിച്ചത്. പള്ളിയിൽ പോകരുത് എന്നാണ് കർത്താവ് പറഞ്ഞത്. തന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി ജീവിക്കുന്ന, സഭയെയും പുരോഹിതന്മാരെയും തകർക്കാനായി കർത്താവ് തന്നെ കണ്ടെത്തിയ മാർഗങ്ങളായിരിക്കാം വിവിധ ക്രൈസ്തവ സഭകളിൽ ഇപ്പോൾ ഉയരുന്ന ലൈംഗിക വിവാദമടക്കമുള്ള കാര്യങ്ങൾ. പിന്നെ വ്യഭിചാരികളായ അച്ചന്മാരെ പിതാവെ, തിരുമേനി എന്നൊന്നും വിളിക്കരുത്. കന്യകാത്വം നഷ്ടപ്പെട്ടവരെ കന്യാസ്ത്രീയെന്ന് എന്തിന് വിളിക്കണം'- ഈ പൊള്ളുന്ന വാക്കുകൾ സാമുവൽ കൂടലിന്റെതാണ്. എഴുത്തുകാരനും ഗാനരചയിതാവുമായ അദ്ദേഹം ഇപ്പോൾ യൂട്യൂബ് പ്രഭാഷണങ്ങളിലൂടെയാക്കെ കടുത്ത സഭാ വിമർശകനായാണ് അറിയപ്പെടുന്നത്. കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭയപ്പെടുത്തി നടത്തിയ ലൈംഗിക പീഡനമടക്കമുള്ള നിരവധി പ്രശ്നങ്ങൾ കേരളത്തിലെയും സഭകളെ വേട്ടയാടുമ്പോൾ, മറുനാടൻ ടിവിയുടെ പ്രത്യക അഭിമുഖ പരിപാടിയായ 'ഷൂട്ട് അറ്റ് സൈറ്റിൽ' സാമുവൽ കൂടൽ മനസ്സുതുറക്കുന്നു.
ക്രൈസ്തവ സഭകൾ ഇന്ന് പൂർണമായും കച്ചവടവത്ക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. യേശുവിനെ എങ്ങനെയെങ്കിലും വിറ്റ് കാശാക്കാനാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള ദൈവശിക്ഷ തന്നെയാണ് ഇപ്പോൾ അനുഭവിക്കുന്നത്. യാതാരു വെളിവുമില്ലാത്തവരാണ് ക്രിസ്തുവിന്റെ പേരിലുള്ള അത്ഭുത രോഗശുശ്രൂഷയൊക്കെ നടത്തുന്നത്. പക്ഷേ പുതിയ മാർപ്പാപ്പയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും സാമുവൽ കൂടൽ പറയുന്നു. പഴയനിയമം കാലഹരണപ്പെട്ടുവെന്നും ബൈബിളിന്റെ ചിലഭാഗങ്ങൾ റദ്ദാക്കണമന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സഭയിലെ പല പ്രമുഖരും അദ്ദേഹത്തിന് എതിരുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മതം മരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പള്ളികൾ പലതും ബാറുകളും പബ്ബുകളും ആവുകയാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ് ഇതെല്ലൊം. പക്ഷേ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് മതം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്.-സാമുവൽ കൂടൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കൂടലുമായള്ള വിശദമായ അഭിമുഖത്തിലേക്ക്...
- താങ്കൾ പ്രഭാഷണങ്ങളിലൊക്കെ യേശുവിനൊപ്പമാണെന്നും, സഭക്ക് എതിരാണെന്നും പറയുന്നു, കാരണം?
കാരണം യേശുമാത്രമാണ് നമുക്കുവേണ്ടി കുരിശിലേറിയത്. അല്ലാതെ ഒരു കത്തനാരും കർദിനാളും പോപ്പുമെന്നും പാതിരിയൊന്നും കുരിശിലേറിയിട്ടില്ല. അവരൊക്കെ നമ്മുടെ ഭക്തിയെ ചോർത്തി അത് കാശാക്കി, ആ കാശുകൊണ്ട് കാശുകൊണ്ട് സുഖിച്ച് വാഴുന്ന സുഖിമാന്മാരാണ്.
- തിരുമേനിയെന്ന് വിളിക്കാൻ പാടില്ല, ജാതിവ്യവസ്ഥ ഇപ്പോഴും ക്രിസ്റ്റാനിറ്റിയിൽ നിന്ന് മാറിയിട്ടില്ല, എന്നൊക്കെ കെവിൻ കൊലപാതകത്തിന്റെ സമയത്തൊക്കെ പ്രതികരണം നടത്തിയിരുന്നു?
ക്രിസ്തുവിന്റെ ഉത്തരവാണ് ഒരാളെയും തിരുമേനിയെന്ന് വിളിക്കരുതെന്ന്. മത്തായി സുവിശേഷത്തിൽ വെണ്ടക്കാ അക്ഷരത്തിൽ പറയുന്നു. നിങ്ങൾ ഒരാളെയും പിതാവ് എന്ന് വിളിക്കരുത്. വ്യഭിചരിക്കരുത് എന്ന് പറഞ്ഞ പോലെ തന്നെയാണ്. മത്തായി 23: 9ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അച്ചോ, പിതാവേ എന്നൊക്കെ വിളിക്കാൻ ക്രിസ്തു നിഷേധികൾക്കേ കഴിയൂ. കർത്താവിന്റെ ഉത്തരവ് പാലിക്കാൻ കഴിയാത്ത ഇവന്മാർ ക്രിസ്താനികൾ അല്ല. ആണെങ്കിൽ ആദ്യം വിലക്കുക ഈ വിളിയാണ്. ഇപ്പോഴത്തെ സഭയിൽ ക്രിസ്തീയതയില്ല.
- ജാതീയത പൗരോഹിത്യത്തിന്റെ സൃഷ്ടിയാണോ?
ക്രിസ്തുവിന്റെ കാലം കഴിഞ്ഞ് അപ്പോസ്തലന്മാരുടെ കാലം വന്നപ്പോഴൊന്നും ഒരു ജാതിയും ഇല്ലായിരുന്നു. ഏക കടുംബം പോലെ സ്വത്ത് പങ്കുവച്ചാണ് അന്ന് കഴിഞ്ഞിരുന്നത്. ക്രിസ്തുവിന് നാല് നൂറ്റാണ്ടിനുശഷം റോമ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ആണ് എഴുത്തുകാരെ വെച്ച് കുത്തിക്കുറിപ്പിച്ച് ബൈബിൾ ഉണ്ടാക്കിയത്. അതാണ് ഇപ്പോഴത്തെ മാർപ്പാപ്പ പറയുന്നത്. ഇത് മൊത്തം മിസ്റ്റേക്കാണെന്നും കുത്തിക്കെട്ടണമെന്നും. ഉൽപ്പത്തി കഥ ശരിയല്ല. മജീഷ്യൻ വടികൊണ്ട് ഒണ്ടാവട്ടെ ഒണ്ടാവട്ടെ എന്ന് പറഞ്ഞാൽ ഉണ്ടാവുന്നതല്ല ഈ പ്രപഞ്ചം.
ആറും ദിവസം പണിയെടുത്ത് ഏഴാം ദിവസം ദൈവം വിശ്രമിച്ചുവെന്ന് വന്നാൽ ദൈവത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല എന്നല്ലേ വരിക.
ദൈവം വിശ്രമിച്ചാൽ ഈ ചൈതന്യം നിന്നുപോയാൽ ഈ സൗരയൂഥം അനങ്ങുമോ.അവൻ ഉറങ്ങുന്നില്ല. അവൻ അനാദിയാണ്.
.
- ക്രൈസ്തവ സഭപിരിച്ചുവിടണം.ക്രിസതുവല്ലാതെ വേറൊരു ഇടനിലക്കാൻ വേണ്ട എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?
അതെ.അതാണ് യാഥാർഥ്യം. നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആവരുതെന്നാണ് യേശു പറഞ്ഞത്. പള്ളിയിൽ പോകരുത്. പ്രാർത്ഥിക്കുരുത്. നിന്റെ ഉള്ളിലുള്ള ദൈവത്തോട് തന്നെയാണ് പ്രാർത്ഥിക്കേണ്ടത്. മോശയുടെ പത്ത് കൽപ്പനകളിൽ ഒന്നാമത്തെ കൽപ്പന.ഞാൻ ഒഴികെ അന്യദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരവുത് എന്നാണ്.ഞാനെന്ന ബോധവും ദൈവവും ഒന്നാകുന്ന അവസ്ഥ.അഹം ബ്രഹ്മാസ്മി.
- മതം ഒരു വ്യവസായമായിപ്പോയില്ലേ, പ്രത്യേകിച്ച് കേരളത്തിൽ
വ്യവസായമോ. വ്യവസായത്തിൽ സത്യസന്ധതവേണം. ഇതിലോ. പത്തുരുപ കൊടുത്താൽ പരിപ്പുവടകിട്ടും.പക്ഷേ പള്ളീപ്പോയാൽ ഒന്നും കിട്ടുന്നില്ലല്ലോ. സ്വർഗരാജ്യം ഇവന്റെ കൈയിലാണോ. സ്വർഗരാജ്യത്തിൽ ആളെകയറ്റാൻ ദൈവം ഇവൻെ ഓഡർലിയാണോ. ഇവന്മാർ പറയും പിതാവേ ഇവനെ നിന്റെ വലതുഭാഗത്ത് ഇരുത്തണേ. നീതിമാന്മാരുടെ കൂട്ടത്തിൽ ഇരുത്തേണമോ. അപ്പോൾ ഞാൻ ഒരു മെത്രാനോടുചോദിച്ചു. ദൈവത്തിന്റെ ഇടതുഭാഗം കാലിയല്ലേ.ഇടതുഭാഗം നിങ്ങളുടെ തന്തമാരെ ഇരുത്താനാണോ? സർവ വ്യാപിയായ ദൈവമെന്ന ഈ ചൈതന്യത്തെ ഇടവും വലവും തിരിക്കുന്ന ഇവരൊക്കെ എത്ര പോഴന്മാരാണ്.
- കുമ്പസാര പീഡനമടക്കമുള്ള വിവാദങ്ങൾ സഭക്ക് തീരാത്ത നാണക്കേടല്ലെ ഉണ്ടാക്കിയത്?
നാണമുള്ളവനേ നാണക്കേടുള്ളൂ. പിന്നെ ഈ പീഡനങ്ങളൊക്കെ എന്നുമുണ്ട്. എന്റെ ബാല്യത്തിൽ കൂടൽ പള്ളി കൂദാശക്ക് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് അച്ചൻ ഒരുത്തിയുടെ കുടെ ഉറങ്ങിയത് വിവാദമായി. നാട്ടുകാർ പരാതിപ്പെട്ടിട്ടും അന്ന് അയാളെ മാറ്റിയില്ല. ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടി ഉണ്ടായിരുന്നെങ്കിൽ ഈ കാളക്കത്തനാർമാർ ഇങ്ങനെ ചെയ്യില്ലായിരുന്നു. അശുദ്ധനെ വിശുദ്ധനാക്കി കുർബാനചൊല്ലിക്കുകൂ. അതാണ് ഇപ്പോൾ നടക്കുന്നത്.
- ഇത് ലോകവ്യാപകമായ പ്രശ്നമാണല്ലോ. ബാലപീഡനമടക്കമുള്ള വിഷയങ്ങളിൽ മാർപ്പാപ്പമാർ മാപ്പുപറയുകളും കോടികൾ നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടിവന്നിട്ടില്ലേ?
കർദിനാൾമാരുടെയും ബിഷപ്പിന്റെയും കത്തനാർമാരുടെയുമൊക്കെ പീഡനങ്ങളുടെ ഫലമായി മാർപ്പാപ്പക്ക് മാപ്പ് പറയാനും കേസ് പറയാനുമേ നേരമുള്ളൂ.ബെനഡിക്റ്റ് മാർപ്പാപ്പ രാജിവെച്ചത് ഇതിന്റെ നാണക്കേടുകൊണ്ടാണ്. ഇപ്പോഴത്തെ മാർപ്പാപ്പ നല്ലവനാണ്. ഇങ്ങനെ പോയാൽ അങ്ങേർ രാജിവെക്കും. ഇല്ലെങ്കിൽ അങ്ങോരെ ഇവർ തട്ടും. ബൈബിൾ കുത്തിക്കെട്ടണമെന്ന് പറഞ്ഞല്ലോ. റോമിൽ പണ്ട് കുത്തിക്കെട്ടിയ പുസ്തകം ശരിയല്ല എന്ന് പറഞ്ഞല്ലോ. ഉൽപ്പത്തി പുസതകം പുള്ളി വലിച്ചുകീറിയല്ലോ. പുള്ളി ടോട്ടലായിട്ട് ബൈബിളിന് എതിരാണ്.
പിന്നെ ഇത്രകാലം ഇവർ പ്രവർത്തിച്ചിട്ടും നിന്നെപോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കാണിച്ചുതരാൻ കഴിയുമോ. രണ്ടായിരം കൊല്ലം പ്രവർത്തിച്ചിട്ടും ഒരു പുട്ടിനെ ഉണ്ടാക്കാൻ കഴിയാത്ത ഈ വ്യവസായം വേസ്റ്റ് അല്ലേ. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിലൊക്കെ പള്ളികൾ അടച്ചുപൂട്ടുകയാണ്.പലതും ഡാൻസുബാറുകളും പബ്ബുകളുമായ മാറിക്കഴിഞ്ഞു. അതേ അവസ്ഥ ഇവിടെയും വരും.
- ഇങ്ങനെയുള്ള ലൈംഗിക അരാജകത്വത്തിന്റെ സൈക്കോളജിയെന്താണ്? ഓർത്തഡോക്സ് സഭയിലെ പുരോഹിതർ വിവാഹം കഴിച്ചവരുമാണെല്ലോ?
പലപ്പോഴും ഇത് പുരോഹിതരുടെ മാറ്റം കുറ്റമല്ല. അവരെ സത്രീകൾ വശത്താക്കുന്ന അനുഭവവും ഉണ്ട്. വൈദികനാവുമ്പോൾ രഹസ്യം ഒരിക്കലും പുറത്തുവരില്ലെന്നാണ് ഇവർ കരുതുന്നത്. മറ്റുള്ളവരാവുമ്പോൾ വെള്ളമടിക്കുമ്പോഴും മറ്റും വിവരം പുറത്തുവിടും. കാറും വീടും കുദാശചെയ്യുന്ന പോലുള്ള ഒരു വിശുദ്ധമായ കർമ്മമാണ് ഇതും. വൈദികരുടെ പീഡനങ്ങളുടെ വിവരങ്ങൾ പണ്ടു മുതലേ ഉണ്ട്. പക്ഷേ അന്ന് സോഷ്യൽ മീഡിയയൊന്നും സജീവമല്ലാത്തതിനാൽ ഒരു വിവരവും പുറത്തുവരാറില്ല. മാധ്യമങ്ങൾ സഭയെ പേടിച്ച് വാർത്ത മുക്കുകയും ചെയ്യും. മനോരമയൊക്കെ പണ്ട് അച്ചന്മാർക്കെതിരായ ഒരു വാർത്തയും കൊടുക്കാറില്ല. പക്ഷേ ഇന്ന് അത് നടപ്പില്ല.
പണ്ടുകാലത്തെ കൊടിയ ദാരിദ്ര്യമായിരുന്നു അച്ചന്മാരെയും കന്യാസ്ത്രീകളെയും ഇത്രയേറെ സൃഷ്ടിച്ചത്. അഞ്ചും ആറും മക്കളുള്ളവർ ഒന്നിനെ നേർച്ചപുത്രനായി മാറ്റിവെക്കുമായിരുന്നു. അങ്ങനെ ഒരാളാണ് ഞാൻ. അച്ചോ പിതാവെ എന്ന വിളിപോലെ തന്നെ ഉപേക്ഷിക്കേണ്ടതാണ് കന്യാസ്ത്രീയെന്ന വിളിയും. ഒരു പുരുഷനെ അറിഞ്ഞാൽ അവർ പിന്നെ കന്യകയല്ല. ആ വിളിയേ തെറ്റാണ്. 13 വട്ടം പീഡീപ്പിച്ചാൽ പിന്നെങ്ങനെയാണ് കന്യകയാവുന്നത്. സ്കൂളുകളിൽ പഠിപ്പിക്കാം അതിന്റെ കാശ് പള്ളിക്ക് കിട്ടും. ചർച്ചിന്റെ വളർച്ചക്കുവേണ്ടി ഉതകുന്നു വെറും ബലിമൃഗങ്ങളാണ് കന്യാസ്ത്രീകൾ.
- ഈ അവസ്ഥയിൽ ക്രൈസ്തവ സഭകളോട് അങ്ങേക്ക് നൽകാനുള്ള ഉപദേശം എന്താണ്?
സഭ പിരിച്ചുവിടുക. പള്ളിയിൽ പോകാതിരിക്കുക. അപ്പോൾ കർത്താവിന്റെ പദ്ധതി നടപ്പാകും. ഫറോവന്റെ മനസ്സിനെ യഹോവ കഠിനപ്പെടുത്തിയതുപോലെ കത്തനാർമാരുടെ മനസ്സിനെ ദൈവം കഠിനപ്പെടുത്തുകയാണ് ഉണ്ടായത്. വൈദികത അശുദ്ധമാണെന്ന് അപ്പോൾ സാധാരണക്കാരണ് മനസ്സിലാവും. അപ്പോൾ പള്ളികളിൽ ആരും പോകാതെ കർത്തവിന്റെ വാക്കുകൾ നടപ്പാവും. നേർച്ചപ്പണംകൊണ്ടുള്ള വ്യഭിചാരം ഇനി നടക്കരുത്. ഇപ്പോൾ നടക്കുന്ന കോപ്രായങ്ങളൊന്നും ക്രിസ്തു പറഞ്ഞതല്ല. അല്ലെങ്കിൽ അത് ബൈബിളിൽ എവിടെയാണ് പറയണം. രണ്ടരക്കോടിയുടെ മെഴ്സിഡസ് കാർ ആണ് പള്ളികൂടത്തിൽ പോകാത്ത കത്തനാർക്കൊക്കെയുള്ളത്. നിങ്ങൾ അറിയാത്തിടത്തോളം കാലം ഈ വിമർശനം ഉയരും. നിന്റെ നേർച്ചപ്പണം കൊണ്ടാണ് ഈ കാളക്കത്തനാർമാർ വ്യഭിചരിക്കുന്നതെന്ന് ഓർക്കണം. സഭയെ വിമർശിച്ചതിന്റെ പേരിൽ എനിക്ക് പലതവണ വധഭീഷണി ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു വൈദികന്റെ നിർദ്ദേശപ്രകാരം ഒരുസംഘം രാത്രി വീട്ടിലെത്തിയിരുന്നു. എന്നാൽ കൊന്നോളൂവെന്ന് ശാന്തമായ ഇരുന്നതോടെ അവർ പിന്മാറി. എന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കേണ്ടെന്നും ദഹിപ്പിക്കണമെന്നും എഴുതിവെച്ചിട്ടുണ്ട്. എന്നെ തെമ്മാടിക്കുഴിയിൽ അടക്കാൻ നിനക്ക് കഴിയില്ല. നിന്റെ പ്രാർത്ഥനകൊണ്ട് കിട്ടുന്ന സ്വർഗരാജ്യവും എനിക്ക് വേണ്ട.
- ഇപ്പോൾ താങ്കൾ ഹിന്ദുമത ഗ്രന്ഥങ്ങളിലേക്കും ഭാരതീയ പൈതൃകത്തിലേക്കും കൂടുതൽ ആഴത്തിൽ പോകുന്നുണ്ടല്ലോ.വിമർശകർ അതും എടുത്തുകാട്ടുന്നുണ്ട്.
അതിൽ എന്താണ് തെറ്റ്. വിവേകാനന്ദന്റെ ജ്ഞാനയോഗത്തിലൂടെയാണ് ഞാൻ ഗീതയിലെത്തിയത്. ഗീത വായിച്ച് അമ്പരന്നുപോയി. ഇതാ കൃഷ്ണൻ പറഞ്ഞതും ക്രിസ്തുപറഞ്ഞതും ഒന്നുതന്നെ. പിന്നെ ഉപനിഷത്തുക്കൾ തേടിപ്പിടിച്ചു വായിച്ചു. അപ്പോഴാണ് ഇന്ത്യൻ ആത്മീയ ദർശനങ്ങൾ പൂർണമായും മനസ്സിലായത്. ഒരുകാര്യം ഉറപ്പാണ് ഇനിയുള്ളകാലം സനാതന സംസ്ക്കാരത്തിന്റെതാണ്. അതിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യവരും. സത്യം ശിവം സുന്ദരം എന്ന ഭാരതീയ ദർശനം ലോകം കീഴടക്കും. മൊത്തം അമ്പതുവർഷംകൊണ്ട് ഈ പ്ലാനറ്റ് സനാതന സംസ്ക്കാരമാവും. അന്ന് യൂറോപ്പ് ആയിരക്കും ഈ സംസ്ക്കാരത്തിന്റെ കേന്ദ്രം. ആധുനികശാസ്ത്രം എത്രതന്നെ മുന്നോട്ടുപോയാലും അത് ഇന്ത്യൻ വേദാന്തശാസ്ത്രത്തോളം വരില്ല. അനന്യനായ ദൈവത്തെ,നിന്നിലെ ഞാനെന്നബോധമായ ദൈവത്തെ തേടി അധികം നടക്കേണ്ടതില്ല.അത് നിന്റെ ഉള്ളിൽ തന്നെയുണ്ട്.നിന്നിലെ ബോധചൈതന്യമാണ് ദൈവം. ആ തിരച്ചറിവിലാണ് ഞാനിപ്പോൾ
- എങ്ങനെയാണ് ഗാനരചനയിലേക്ക് എത്തിപ്പെട്ടത്?
അച്ചനാവാൻ പോവുന്നവന് എന്തിന് സരിഗമ എന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.പക്ഷേ എനിക്ക് പാടണമായിരുന്നു. സിനിമാപ്പാട്ടുകളുടെ പാരഡിപോലെ ഭക്തിഗാനങ്ങളായാണ് ആദ്യം എഴുതിയത്. ക്രമേണെ അത് ശ്രദ്ധിക്കപ്പെട്ടു. സ്തുതിഗാനങ്ങൾ ആയിരത്തോളം എഴുതിയിട്ടുണ്ട്. യേശുദാസ് അടക്കമുള്ള പ്രമുഖർ എനിക്കുവേണ്ടി പാടി. ഇനി മേലാൽ എഴുതില്ല.കാരണം ദൈവം സ്തുതിക്കപ്പെടണ്ടവൻ അല്ല.ദൈവം ശപിക്കപ്പെടേണ്ടവനും അല്ല. ദൈവം പ്രപഞ്ചശക്തിയാണ്. ആ പുംഗ സ്വഭാവും നിനക്കും മെത്രാനുമാണുള്ളത്. ദൈവത്തിന് കോപിക്കാൻ കഴിയില്ല. ദൈവം സ്നേഹമാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്