Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൂസ്റ്റണിൽ മൂന്നു വയസുകാരി ഷെറിനെ ദുരൂഹ മരണത്തിൽ വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ ജാമ്യസംഖ്യ കുറച്ചു; 1.3 മില്യൺ ഡോളർ കെട്ടിവച്ചാൽ ജയിലിൽ നിന്നും പുറത്തിറങ്ങാം; വെസ്ലിക്ക് തിരിച്ചടിയായത് 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്

ഹൂസ്റ്റണിൽ മൂന്നു വയസുകാരി ഷെറിനെ ദുരൂഹ മരണത്തിൽ വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ ജാമ്യസംഖ്യ കുറച്ചു; 1.3 മില്യൺ ഡോളർ കെട്ടിവച്ചാൽ ജയിലിൽ നിന്നും പുറത്തിറങ്ങാം; വെസ്ലിക്ക് തിരിച്ചടിയായത് 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഡാലസ്: അമേരിക്കയിലെ ഹൂസ്റ്റണിൽ മൂന്നുവയസുകാരി ഷെറിൻ മാത്യുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളർത്തു പിതാവ് വെസ്‌ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യൺ ഡോളറിൽ നിന്നും 1.3 മില്യനാക്കി കുറച്ചുകൊണ്ട് ഡാലസ് കൗണ്ടി ജഡ്ജ് ആംബർ ഗിവൻസ് ഡേവിസ് ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച ഉത്തരവിട്ടു.

ജാമ്യ സംഖ്യ കുറയ്ക്കുകയാണെങ്കിൽ വെസ്‌ലിക്ക് ജയിലിൽ നിന്നും പുറത്തു കടക്കാനാകുമെന്നും വെസ്‌ലി സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും ദൗർഭാഗ്യകരമായ സാഹചര്യത്തിലാണ് ഷെറിന്റെ മരണം സംഭവിച്ചതെന്നും വെസ്‌ലിയുടെ അറ്റോർണി ഡിലഗാർസ കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് ജാമ്യ സംഖ്യ കുറയ്ക്കാൻ ജഡ്ജി തീരുമാനിച്ചത്.

ജഡ്ജിയുടെ വിധി ബഹുമാനിക്കുന്നുവെന്നും പുതിയ ബോണ്ട് തുക കെട്ടിവച്ചു പുറത്തിറങ്ങാനാകുമോ എന്നു പരിശോധിച്ചു വരികയാണെന്നും അറ്റോർണി അറിയിച്ചു. വെസ്ലിക്കെതിരെ കാപ്പിറ്റൽ മർഡർ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും വധശിക്ഷ ആവശ്യപ്പെടണമോ എന്ന തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂട്ടേഴ്‌സ് അറിയിച്ചു. 2019 ലായിരിക്കും മിക്കവാറും കേസ് ജൂറിക്കു മുമ്പാകെ വരികയെന്നും പറയപ്പെടുന്നു. സിനിയും വെസ്‌ലിയും ഇപ്പോഴും ഡാലസ് കൗണ്ടി ജയിലിലാണ്.

ഇന്നു കോടതിയിൽ ഹാജരാക്കിയ വെസ്‌ലി ശാന്തനും വികാരരഹിതനുമായാണ് കാണപ്പെട്ടത്. 2017 ഒക്ടോബർ 22 നാണ് ഷെറിന്റെ മൃതദേഹം റിച്ചാർഡ്‌സണിലുള്ള വീടിനു സമീപം സ്ഥിതി ചെയ്യുന്ന കലുങ്കിനുള്ളിൽ നിന്നും കണ്ടെടുത്തത്. ഷെറിൻ കൊല്ലപ്പെട്ടത് 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് മലയാളി ദമ്പതികൾ വെട്ടിലായത്.

റിച്ചഡ്‌സനിലെ വസതിയിൽ നിന്നു കാണാതായെന്നു വളർത്തച്ഛൻ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം കഴിഞ്ഞ ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. വെസ്‌ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തിൽ ഒടിവുകളും മുറിവുകൾ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു.

പാലു കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തു നിർത്തിയ കുഞ്ഞിനെ കാണാതായി എന്നായിരുന്നു വെസ്‌ലി പൊലീസിനോട് ആദ്യം പറഞ്ഞത്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി. ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയതിനു സിനി മാത്യൂസിനെതിരെ കേസുണ്ട്. എന്നാൽ ഷെറിന്റെ മരണത്തിൽ സിനിക്കു പങ്കുണ്ടെന്നു തെളിയിക്കാനാവശ്യമായതൊന്നും മൃതദേഹ പരിശോധനയിൽ ലഭിച്ചില്ലെന്ന് പൊലീസ് അറിയിക്കുകയാിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP