Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാശില്ലാത്തത് ഒരു കുറ്റമാണോ സാർ? കൊടും കുറ്റമെന്ന് കൊള്ള സങ്കേതമായ ബാങ്കുകൾ! മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പാവങ്ങളിൽ നിന്നും കഴിഞ്ഞ വർഷം മാത്രം പിഴിഞ്ഞെടുത്തത് 5000 കോടി! ചോദിക്കാനും പറയാനും ആരുമില്ലാതായപ്പോൾ ബാങ്കുകളുടെ കൊടും ചതിയുടെ കണക്ക് പുറത്ത്

കാശില്ലാത്തത് ഒരു കുറ്റമാണോ സാർ? കൊടും കുറ്റമെന്ന് കൊള്ള സങ്കേതമായ ബാങ്കുകൾ! മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പാവങ്ങളിൽ നിന്നും കഴിഞ്ഞ വർഷം മാത്രം പിഴിഞ്ഞെടുത്തത് 5000 കോടി! ചോദിക്കാനും പറയാനും ആരുമില്ലാതായപ്പോൾ ബാങ്കുകളുടെ കൊടും ചതിയുടെ കണക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരുടെയെങ്കിലും കാശില്ലാത്തത് കുറ്റമാണോ? ആണെന്ന് പറയുകയാണ് ബാങ്കുകൾ. നോട്ട് നിരോധനത്തിന് ശേഷം കൊള്ള സങ്കേതമായി മാറിയത് ബാങ്കുകളാണ്. ഇതിന്റെ പേരിൽ ശത കോടികളാണ് ബാങ്കുകളിൽ എത്തിയത്. പോരാത്തിന് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയും ഈടാക്കി. അങ്ങനെ ആയിരക്കണക്കിന് കോടികളാണ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം കൊള്ളയടിച്ചത്. അങ്ങനെ ഇന്ത്യയിലെ ബാങ്കിങ് സംവിധാനം കണക്ക് പുസ്തകങ്ങളിൽ കരുത്ത് കാട്ടുകയാണ്.

അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ വിവിധ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് 2017-18ൽ നേടിയത് 4989.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് - 2433.87 കോടി രൂപ. സാധാരണക്കാർ ഏറ്റവും അധികം അക്കൗണ്ട് എടുക്കുന്നത് ഈ ബാങ്കിലാണ്. എസ് ബി ഐയെ പോലുള്ള ബാങ്കുകളെ ലയിപ്പിച്ചതിലൂടെയും ഇവർ വളർന്നു. എന്നിട്ടും പാവങ്ങളുടെ കൈയിട്ട് വാങ്ങി.

നാലു വർഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ 11,500 കോടി രൂപയാണ് ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ ഈടാക്കിയത്. കൈയിൽ കാശില്ലെന്നത് ക്രിമിനൽ കുറ്റം ആക്കുന്നതിന് തുല്യമാണ് ഇത്. പക്ഷേ കേന്ദ്ര സർക്കാർ പിന്തുണയോടെ ബാങ്കുകൾ കൊള്ള തുടരുന്നു. ഈ കൊള്ളയിൽ പഞ്ചാബ് നാഷണൽ ബാങ്കാണു രണ്ടാം സ്ഥാനത്ത് - 210.76 കോടി രൂപ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകൾ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്കാണു മുന്നിൽ. കഴിഞ്ഞ വർഷം 590.84 കോടി രൂപയാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ഇവർ ഈടാക്കിയത്. ആക്സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി. ജനങ്ങളെ ബാങ്കുകൾ പിഴിയുമ്പോഴും അത് ചർച്ചയാക്കാൻ പ്രതിപക്ഷം തയ്യാറല്ല. അതുകൊണ്ട് തന്നെ കൊള്ള തുടരുകയാണ്. പെട്രോൾ-ഡീസൽ വില ഉയർച്ച പോലെ ഖജനാവിനും ബാങ്കുകൾക്കും കരുത്താകുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഇത് തന്നെയാണ് മിനിമം ബാലൻസ് എന്ന വാളുപയോഗിച്ചുള്ള ബാങ്കുകളുടെ കൊള്ളയ്ക്കും കാരണമാകുന്നത്.

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം 2017 മാർച്ച് മുതൽ മിനിമം ബാലൻസ് നിർബന്ധമാക്കിയ എസ്‌ബിഐ ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജൻധൻ അക്കൗണ്ടുകളേയും മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്‌ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മിനിമം ബാലൻസ് പിഴത്തുക 75 ശതമാനത്തോളം എസ്‌ബിഐ കുറച്ചിരുന്നു. മെട്രോ നഗരങ്ങളിലും മറ്റു നഗരങ്ങളിലുള്ള ഇടപാടുകാർക്കു പ്രതിമാസം ഈടാക്കിയിരുന്ന പിഴത്തുക 50 രൂപയിൽനിന്നു 15 രൂപയായാണ് കുറച്ചത്.

അർധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് പിഴ 40 രൂപയിൽനിന്ന് യഥാക്രമം 12 രൂപയും പത്തു രൂപയുമായി കുറച്ചിരുന്നു. പിഴത്തുകയിൽ ജിഎസ്ടി കൂടി ഇടപാടുകാർ നൽകേണ്ടിവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP