Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഡ്ജ്ബാസ്റ്റണിൽ തിളങ്ങി ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി; 194 റൺസ് വിജയലക്ഷ്യത്തിൽ ഇന്ത്യയ്ക്ക് നേടാനായത് 162 റൺസ് മാത്രം; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിൽ

എഡ്ജ്ബാസ്റ്റണിൽ തിളങ്ങി ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി; 194 റൺസ് വിജയലക്ഷ്യത്തിൽ ഇന്ത്യയ്ക്ക് നേടാനായത് 162 റൺസ് മാത്രം; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീം മുട്ടു മടക്കി. ഇംഗ്ലണ്ടിനെതിരെ 31 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. 194 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ 162 റൺസ് മാത്രമേ ഇന്ത്യയ്ക്ക് നേടാനായുള്ളു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മാത്രമാണ് മികച്ചു നിൽക്കാനായത്.

നാലു ബൗണ്ടറികൾ സഹിതം 93 പന്തിൽ 51 റൺസെടുത്ത് കോഹ്ലി പുറത്തായി. ഹാർദിക് പാണ്ഡ്യ (31), ദിനേഷ് കാർത്തിക് (20) എന്നിവർ പൊരുതിയെങ്കിലും വിജയ ലക്ഷ്യത്തിൽ എത്താനായില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ ബെൻ സ്റ്രോക്സ്, രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേവ്സൻ എന്നിവരാണ് ഇന്ത്യയെ തകർത്തത്. സ്‌കോർ: ഇംഗ്ലണ്ട്: 287-180 ഇന്ത്യ: 274-162

162 റൺസിന് 9 എന്ന അപകടകരമായ നിലയിൽ വാലറ്റക്കാരനായ ഉമേഷ് യാദവിനെ കൂട്ടി പൊരുതിയ ഹർദ്ദിക് പാണ്ഡ്യയെ ബെൻ സ്റ്റോക്‌സ് കുക്കിന് ക്യാച്ച് സമ്മാനിച്ച് മടക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളർമാരുടെ വിളയാട്ടമായിരുന്നു നാലാം ദിനം. ജെയിംസ് ആൻഡേഴ്‌സൻ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. സാം കുറാനും ആദിൽ റാഷിദും ഓരോ വിക്കറ്റുകളെടുത്തു.

മൂന്നാം ദിനം കളിയവസാനിച്ചപ്പോൾ ഇന്ത്യയുടെ കൈയിൽ അഞ്ചു വിക്കറ്റുകളും ലക്ഷ്യത്തിലേക്ക് 84 റൺസ് ദൂരവുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സ്‌കോർബോർഡിൽ 112 റൺസ്മാത്രമുള്ള സമയത്ത് ദിനേശ് കാർത്തിക്ക് ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ പുറത്തായി. നായകന്റെ ചിറകിലേറി വിജയം എളുപ്പം കൈപ്പിടിയിലാക്കാം എന്ന പ്രതീക്ഷിച്ച ഇന്ത്യക്ക് തിരിച്ചടിയേകി 46ാം ഓവറിൽ സ്‌കോർ 141ൽ എത്തി നിൽക്കേ 51 റൺസെടുത്ത് കോഹ്‌ലിയും മടങ്ങി. തുടർന്ന് ക്രീസിലെത്തിയ മുഹമ്മദ് ശമിക്കും അധികം ആയുസ്സുണ്ടായില്ല. സംപൂജ്യനായാണ് ഷമി മടങ്ങിയത്. ഇശാന്ത് ശർമയെ ആദിൽ റാഷിദ് എൽ.ബിയിൽ കുരുക്കി മടക്കിയപ്പോൾ ഇന്ത്യ 154-9 എന്ന നിലയിലായിരുന്നു.

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് അടിച്ചെടുത്ത 287 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയെ 13 റൺസ് പിറകെ ഇംഗ്ലീഷ് നിര വീഴ്‌ത്തിയിരുന്നു. നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ രക്ഷിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ആതിഥേയരെ 180 റൺസിന് കൂടാരം കയറ്റിയ ഇന്ത്യൻ നിര 194 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയപ്പോൾ രണ്ട് ദിവസം ബാക്കിയുണ്ടായിരുന്നു. നാടകീയത നിറഞ്ഞ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ ഇംഗ്ലണ്ട് ബൗളർമാർ പൊരുതാൻ അനുവദിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP